ഭീമാ കൊറെഗാവ് കേസിൽ കബീർകലാമഞ്ചിലെ പ്രവർത്തകരെ NIA അറസ്റ്റ് ചെയ്തു.

ഭീമാ കോറെഗാവ് ശൗര്യാദിൻ പ്രേണ അഭിയാൻ അംഗമായ സാഗർ ഗോർഖെയും കബീർ ആർട്ട് ഫോറത്തിലെ രമേശ് ഗെയ്‌ചോറിനെയും ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ അറസ്റ്റ് ചെയ്തു.ഇരുവരെയും നിരവധി തവണ ഭീമാ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എൻ‌ഐ‌എ വിളിച്ചുവരുത്തിയിരുന്നു.ഇവർ രണ്ടുപേരും കവികളും പാട്ടുകാരുമാണ്.എൻ ഐ എ അന്വേഷണ സംഘം ഇവരെ മാപ്പ് സാക്ഷിയാവാൻ നിർബന്ധിച്ചതായും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കബീർ കലാമഞ്ചിലെ പ്രവർത്തകയായ രൂപാലിജാദവ്‌ തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.നിങ്ങൾ രണ്ടുപേരും ഗഡ്‌ചിറോളിയിലെ കട്ടിൽ പോയി നക്സലൈറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് NIA പറഞ്ഞതായും പത്രക്കുറിപ്പിൽ പറയുന്നു.

NIA യുടെ ഭീഷണിയെ ഇരു കവികളും അംഗീകരിച്ചില്ലെന്നു മാത്രമല്ല മാപ്പുസാക്ഷിയാകില്ലെന്നും അവർ പറഞ്ഞതായും പത്ര കുറിപ്പിലുണ്ട്.ഭീമ-കൊറെഗാവ്-എൽഗാർ പരിഷത്ത് കേസിൽ രാജ്യത്തുടനീളമുള്ള മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, പ്രൊഫസർമാർ, സാഹിത്യകാരന്മാർ എന്നിവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.ഇതിൽ, ജനങ്ങളുടെ വേദനക്ക് എതിരായും പോരാട്ടത്തിനു ഒപ്പവും നിന്നുകൊണ്ട് ഭരണഘടനാപരമായ രീതിയിൽ ബ്രാഹ്മണ്യ വ്യവസ്ഥയെ എതിർത്ത അംബേദ്കർ പ്രവർത്തകരുടെ ശബ്ദം അടിച്ചമർത്തുന്നത് വഞ്ചനാപരമായ സർക്കാർ നടപടിയാണ്. എൽഗാർ പരിഷത്ത്_ ഭീമാ കൊറേഗാവ് കേസിൽ പൂനെ പൊലീസിനോ എൻഐഎയ്‌ക്കോ ഇത് വരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. കവികളായ സാഗർ ഗോർഖെയെയും രമേശ് ഗെയ്‌ചോറിനെയും അറസ്റ്റ് ചെയ്തതിനെ ഭീമ കോറെഗാവ് ശൗര്യാദിൻ പ്രേണ അഭിയാനു വേണ്ടി പത്രക്കുറിപ്പിൽ അപലപിക്കുന്നുണ്ട്.അവരുടെ മോചനത്തിനായി നമ്മുടെ ശബ്‌ദം ഒരുമിച്ച് ഉയർത്താനും അവർ അഭ്യർത്ഥിക്കുന്നു. സാഗർ ഗോർഖെയെയും രമേശ് ഗെയ്‌ചോറിനെയും ഇതിനു മുൻപ് ആന്റി ടെററിസ്റ്റ് സ്‌കോഡ് (ATS)മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. നാലുവർഷത്തെ വിചാരണ തടവിനു ശേഷം 2017ലാണ് അവർക്ക് ജാമ്യം ലഭിച്ചത്.