‘പ്രൊപ്പഗണ്ട’ കാലത്തെ മാധ്യമപ്രവർത്തനവും ചില രാഷ്ട്രീയ-സമ്പദ്പ്രശ്നങ്ങളും

മൊഴിമാറ്റം : അപൂർവ

ഞാൻ പരാതികൾ കൈകാര്യം ചെയ്യുകയും ‘ദി ഹിന്ദു’ അതിന്റെ എഡിറ്റോറിയൽ മൂല്യങ്ങളും പ്രധാന പത്രപ്രവർത്തന തത്വങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മാധ്യമ സാക്ഷരതയിൽ കുടുങ്ങി നിൽക്കാൻ എനിക്ക് ശക്തമായ കാരണങ്ങളുണ്ട്. വാർത്താ മാധ്യമ വ്യവസായത്തിന്റെ ഭാഗധേയത്തെ പത്രപ്രവർത്തനത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്താതിരിക്കേണ്ടത് പ്രധാനമാണ്. എന്നിട്ടും, പത്രപ്രവർത്തനവും വാർത്താ മാധ്യമ വ്യവസായവും സങ്കീർണ്ണമായ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലൂടെ ബന്ധപ്പെട്ടിരിക്കുന്നു.

തെറ്റായ വിവരങ്ങളുടെ ബാധ പുതിയതല്ല. 1939-ൽ പത്രപ്രവർത്തകനായി മാറിയ അധ്യാപകനായ ക്ലൈഡ് ആർ. മില്ലർ ന്യൂയോർക്കിലെ ടൗൺഹാളിൽ ‘പ്രോപ്പഗാണ്ട കണ്ടെത്തുന്നതും വിശകലനം ചെയ്യുന്നതും എങ്ങനെ’? എന്ന വിഷയത്തിൽ ശക്തമായ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ പ്രധാന ശുപാർശകൾ ഇന്നും സാധുവായി തുടരുന്നു. അദ്ദേഹം പറഞ്ഞു: “പ്രോപ്പഗാണ്ടകളെ നേരിടാൻ മൂന്ന് വഴികളുണ്ട് – ആദ്യം”അത് അടിച്ചമർത്തുക”; രണ്ടാമതായി “കൗണ്ടർപ്രൊപ്പഗണ്ട ഉപയോഗിച്ച് ഉത്തരം നൽകാൻ ശ്രമിക്കുക”;മൂന്നാമത്, “അത് വിശകലനം ചെയ്യുക.”

അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രൊപ്പഗണ്ട അനാലിസിസ് (ഐപി‌എ) സ്ഥാപിച്ചു. അത് പ്രോപ്പഗാണ്ടകളിൽ നിന്ന് വസ്തുതകൾ വേർതിരിച്ചെടുക്കാൻ തക്ക കാര്യക്ഷമമായ ടൂളുകൾ കൊണ്ടുവന്നു. ഐപിഎയുടെ ഏറ്റവും ശക്തമായ ടൂൾ മാധ്യമ സാക്ഷരതയായിരുന്നു. ഡിജിറ്റൽ യുഗത്തിലും ഇത് ശരിയാണെന്ന് ഞാൻ കരുതുന്നു.

സുസ്ഥിര മോഡലിന്റെ അഭാവം പാരമ്പര്യമാധ്യമങ്ങളെ വേട്ടയാടുകയും പുതിയ ഡിജിറ്റൽ സംരംഭങ്ങൾക്ക് വെല്ലുവിളിയാവുകയും ചെയ്യുന്നു.വരുമാനത്തിലുണ്ടായ ക്രമാനുഗതമായ ഇടിവ് പാരമ്പര്യ മീഡിയയെ, അതിന്റെ പ്രവർത്തനങ്ങളെ ഒന്നിലധികം തരത്തിൽ കുറയ്ക്കാൻ പ്രേരിപ്പിക്കുകയാണെങ്കിൽ, ഒരു മോഡലിന്റെ അഭാവം ഡിജിറ്റൽ സംരംഭങ്ങളിൽ അസ്തിത്വപരമായ ആശങ്കയുണ്ടാക്കുന്നു. പൊതുതാൽപര്യ മാധ്യമ സ്ഥാപനങ്ങളെ സർക്കാർ നേതൃത്വത്തിലുള്ള മാധ്യമ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് പരസ്യവും രഹസ്യവുമായ സമ്മർദ്ദങ്ങളുമുണ്ട്.

തിരശ്ശീല വീഴുമ്പോൾ

നവംബർ 24 ന് ഹഫിംഗ്‌ടൺ പോസ്റ്റ് അതിന്റെ രണ്ട് രാജ്യ-നിർദ്ദിഷ്ട വാർത്താ സൈറ്റുകളായ ഹഫ്പോസ്റ്റ് ഇന്ത്യ, ഹഫ്പോസ്റ്റ് ബ്രസീൽ എന്നിവ അടച്ചു. ഇന്ത്യയും ബ്രസീലും ഭരിക്കുന്നത് എങ്ങനെയുള്ള നേതാക്കളാണ് എന്നതാണ് ശ്രദ്ധേയം. ഹഫ്പോസ്റ്റ് ഇന്ത്യയുടെ എഡിറ്റർ ഇൻ ചീഫ് അമാൻ സേതി ട്വീറ്റ് ചെയ്തു: “ഇന്ന് ഹഫ്പോസ്റ്റ് ഇന്ത്യയുടെ അവസാന ദിവസമാണ്. പൗണ്ടിന് പൗണ്ട്, സ്റ്റോറിക്ക് സ്റ്റോറി, റിപ്പോർട്ടറിന് റിപ്പോർട്ടർ, ഞാൻ ജോലി ചെയ്ത ഏറ്റവും മികച്ച ന്യൂസ് റൂം ഇതാണ്; (എനിക്ക് നയിക്കാനുള്ള പദവി ലഭിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല) ”.ഏറെ വിവാദമായ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം മുതൽ, ഒരു വനിതാ എൻ‌ജി‌ഒ ആയ ‘അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്സി’നെ രഹസ്യവും എന്നാൽ വളരെ സ്വാധീനമുള്ളതുമായ ഒരു പ്രചാരണ യന്ത്രമാക്കി ബിജെപി മാറ്റിയതെങ്ങനെയെന്നതിനെക്കുറിച്ചുള്ള സ്റ്റോറി വരെ, ഹഫ്പോസ്റ്റ് ഇന്ത്യ വിശ്വസനീയവും അന്വേഷണാത്മകവുമായ വാർത്താ വേദിയായി ഇവിടെ സ്വയം നിലകൊണ്ടു.അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വാർത്താ മേഖലയിൽ തുടരാനാകാത്തവിധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കുള്ള ഓഹരി പങ്കാളിത്തത്തെ ഇന്ത്യ സർക്കാർ നിയന്ത്രിച്ചതാണ് പോർട്ടലിന്റെ അന്ത്യത്തിനിടയാക്കിയത്.

ബിബിസി വേൾഡ് സർവീസ്‌ അതിന്റെ സിംഹള റേഡിയോ പ്രക്ഷേപണ സേവനവും നിർത്തലാക്കുകയാണ്.ലേബർ എംപിമാരായ ഗ്രഹാം മോറിസും ജോൺ മക്ഡൊണലും ബ്രിട്ടീഷ് പാർലമെന്റിൽ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. “നിലവിൽ സിംഹള ജനസംഖ്യയുടെ 7% റേഡിയോ സേവനം ശ്രവിക്കുന്നു. എന്നാൽ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതോ വെറും 0.6% പേരും” ഡിജിറ്റൽ വ്യാപനത്തിന് നൽകുന്ന ഊന്നൽ തെറ്റാണെന്ന് അവർ വാദിക്കുന്നു.നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റുകളും റേഡിയോ അടച്ചുപൂട്ടാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കാകുലരാണ്. അവരുടെ പ്രസ്താവന ഇപ്രകാരമാണ്: “ശ്രീലങ്കയിൽ ബിബിസി വേൾഡ് സർവീസ് റേഡിയോ ഒരു അവശ്യ സേവനമായി തുടരുന്നു.ഇത് പ്രാദേശികവും അന്തർദ്ദേശീയവുമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയും സർക്കാർ അടച്ചുപൂട്ടാനുള്ള സാധ്യതകളുണ്ടെന്നിരിക്കെ, ബിബിസിയുടെ റേഡിയോ അടച്ചുപ്പൂട്ടൽ പദ്ധയിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. ”

പത്രപ്രവർത്തനത്തിന്റെ നിലനിൽപ്പ്

പ്രതിസന്ധിയുടെ വ്യാപ്തി കണക്കിലെടുത്ത്, വിവിധ പശ്ചാത്തലങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 11 സ്വതന്ത്ര സംഘടനകൾ സ്ഥാപിച്ച ഒരു അന്താരാഷ്ട്ര സ്ഥാപനമായ ഫോറം ഓൺ ഇൻഫർമേഷൻ ആന്റ് ഡെമോക്രസി, ജേണലിസത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ഒരു വർക്കിംഗ് ഗ്രൂപ്പ് സൃഷ്ടിച്ചു.ഗുണനിലവാരമുള്ള ജേണലിസം എങ്ങനെ സുസ്ഥിരമാക്കാം എന്നതിനെക്കുറിച്ച് വിദഗ്ധർ, മാധ്യമ പങ്കാളികൾ, അക്കാദമിക്- നിയമജ്ഞർ എന്നിവരിൽ നിന്ന് ഘടനാപരമായ ശുപാർശകൾ തേടാനാണ് ഇത് ലക്ഷ്യമിടുന്നത്.ഫോറം പറയുന്നതനുസരിച്ച്, “വരുമാനത്തിൽ ഉണ്ടായ ഗണ്യമായ ഇടിവ് പല വാർത്താ മാധ്യമങ്ങളുടെയും നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുകയും അവയുടെ ഉള്ളടക്കത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കുകയും ആത്യന്തികമായി ജനാധിപത്യ രാജ്യങ്ങൾക്ക് വലിയ അപകടമുണ്ടാക്കു കയും ചെയ്യുന്നു”. അതിനാൽ, “നല്ല രീതികൾ (ബിസിനസ്സ് മോഡലുകൾ, വാണിജ്യ സഹകരണം, എഡിറ്റോറിയൽ പങ്കാളിത്തം എന്നിവ ഉൾപ്പെടെ) തിരിച്ചറിയുന്നതിനും അനുകൂലമായ ഒരു നിയന്ത്രണ അന്തരീക്ഷം ശുപാർശ ചെയ്യുന്നതിനും (മാധ്യമ സമ്പദ്‌വ്യവസ്ഥയുടെ നിയമനിർമ്മാണ ചട്ടക്കൂടിന്റെയും നൂതന ധനസഹായത്തിന്റെയും ഉൾപ്പെടെ) കമ്പോളേതര സ്വഭാവമുള്ള (സംസ്ഥാന ധനസഹായം, സാമ്പത്തികേതര ആനുകൂല്യങ്ങൾ, നികുതി ഇളവുകൾ, വികസന സഹായം എന്നിവ പോലുള്ളവ) പൊതു നയങ്ങൾ നിർദ്ദേശിക്കുന്നതിനും അതിന്റെ വർക്കിംഗ് ഗ്രൂപ്പിനെ നിർബന്ധമാക്കി.”

ശുപാർശകൾക്കായി ഞങ്ങൾ കാത്തിരിക്കുമ്പോൾ, വാർത്തയെ പ്രൊപ്പഗണ്ടയിൽ നിന്നും വേർതിരിച്ചറിയാൻ മാധ്യമ സാക്ഷരരായ വായനക്കാരുടെയും കാഴ്ചക്കാരുടെയും ഒരു കൂട്ടം ഞങ്ങൾക്ക് ആവശ്യമാണ്.

‘ദി പൊളിറ്റിക്കൽ എക്കണോമി ഓഫ് ജേർണലിസം’ എന്നതലക്കെട്ടിൽ ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച എ.എസ്.പനീർസെൽവം(റീഡേഴ്സ് എഡിറ്റർ, ദി ഹിന്ദു)ത്തിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.