അഴിഞ്ഞാട്ടക്കാരിയും കള്ളനും

അജിത് എം പച്ചനാടൻ

ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു. കൊലപാതകമാണത്. നിഷിദ്ധലൈംഗികതയുടെ (?) സാക്ഷിയാകേണ്ടിവന്ന അശക്തയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇരയാണവർ.

മറുവശത്ത് നിഷിദ്ധലൈംഗികതയിൽ പങ്കാളിയായ കഴപ്പിയും കുറ്റവാളിയുമായ മറ്റൊരു സ്ത്രീയുമുണ്ട്. കേരളീയ പൊതുബോധത്തിൽ അവർ ഒരേ സമയം രണ്ടു പുരുഷലിംഗങ്ങളെ ആവാഹിച്ച കടിമൂത്ത ഒരുത്തിയാണ്.
പക്ഷേ, ഇരയാണവർ എന്നല്ലാതെ മറ്റെങ്ങനെയാണ് ആ സ്ത്രീയെ കാണേണ്ടത്!

ഉടായിപ്പ് ബൈബിൾ, ലൈംഗികത പാപമാണെന്ന് ഉൽപത്തി മുതൽ പഠിപ്പിക്കുന്നു. മനുഷ്യൻ്റെ ജന്മപാപം പോക്കാൻ പുരുഷപങ്കാളിത്തമില്ലാതെ ഒരു ഊളദൈവം ഇമ്മാനുവേൽ എന്ന പേരിൽ ജനിക്കുന്നതായി പുതിയനിയമം തള്ളിമറിക്കുന്നു. വിശുദ്ധ കന്യാമറിയമാണ് താരം. അപ്പോൾ സീലുപൊട്ടലാണ് ബൈബിളിൻ്റെ അടിസ്ഥാന പ്രശ്നം. യോനിയിലെ ഒരു നേർത്ത ചർമ്മമാണു യഹോവയുടെ പ്രശ്നമെന്നു സാരം. കള്ളപ്പരനാറി യഹോവ !!

സിസ്റ്റർ സെഫി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിക്ക് ഒരു മനുഷ്യായുസിൽ അനുഭവിക്കേണ്ടുന്ന എല്ലാ ആഹ്ളാദങ്ങളും അറിയാനുള്ള അവകാശമുണ്ട്. ലൈംഗികാസ്വാദനമടക്കം. ഒരു യഹോവയ്ക്കും പുത്രനും പരിശുദ്ധാത്മാവിനും മെത്രാനും അതു തടയാനുള്ള അധികാരമില്ല. എന്നാൽ മേൽപ്പറഞ്ഞ അറുകകളെല്ലാം ചേർന്നത് തടയുന്നു. ചോദന അതിനെ മറികടക്കുക തന്നെ ചെയ്യുമല്ലോ. സാധ്യവും അനുകൂലവുമായ സമയത്ത് അവർ അതിനു മുതിരുന്നു. പക്ഷേ കേവലം ഒരു പെണ്ണ് എന്ന നിലയിൽ ചൂഷണം ചെയ്യപ്പെടുകയാണവർ എന്നതിൽ തർക്കമില്ല. കന്യാമറിയം നിത്യകന്യകയാണെന്ന തിരുവെഴുത്തുള്ളതിനാൽ സഭയുടെ മാനം കാക്കാനും കേസിൽ നിന്നൂരാനും ആഗോള ക്രൈസ്തവാഭിമാനം സംരക്ഷിക്കാനും സിസ്റ്റർ സെഫിക്ക് കൃത്രിമ കന്യാചർമ്മം ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നു. ഹമ്പട കേരളമേ! ഹാലേലൂയ്യ!!

മനുഷ്യരെ അവരുടെ പാട്ടിന് ജീവിക്കാൻ വിടാത്ത പുരുഷകേന്ദ്രീകൃത മതത്തിൻ്റെ ഇരയാണ് സിസ്റ്റർ സെഫി. അഭയയും.

സെഫി കൊലപാതകം ചെയ്തതായി തെളിഞ്ഞിരിക്കുന്നു. ശിക്ഷിക്കപ്പെടണം. പക്ഷേ അവരിലെ പെൺ കാമനകളും രത്യോർജ്ജവും തടഞ്ഞുവയ്ക്കപ്പെട്ട അനുകൂലസാഹചര്യത്തിലത് അക്രമാസക്തമായി കുതിച്ചുചാടിയ മതാവസ്ഥയും പൊതു സമൂഹത്തിൻ്റെ വിചാരണയ്ക്കു വിഷയമാകണം.

രാജു എന്ന മനുഷ്യൻ കോളനിവാസിയാണ്. കള്ളനാണ്. ഉള്ളിൽ നേരുള്ളവനുമാണ്. പത്മരാജൻ്റെ ഒരു ശീർഷകം പോലെ: കള്ളൻ പവിത്രൻ.

അദ്ദേഹം അഭയകേസിൽ സാക്ഷിയാണ്. പ്രലോഭനങ്ങളിൽ വഴങ്ങാത്ത അദ്ദേഹത്തിൻ്റെ ഉറച്ച നിലപാട് പൊതുസമൂഹത്തിൻ്റെ നീതിബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധി സമ്പാദിക്കുന്നതിൽ നിർണായകമായി.

ഉറച്ച നീതിബോധമുള്ള ഒരു കോളനിവാസിയെ ജീവിതായോധനത്തിനു മോഷ്ടാവാകാൻ പ്രേരിപ്പിച്ചത് എന്താണു !
സ്റ്റേറ്റ്?
തൊഴിലില്ലായ്മ ??
പൊലീസും കോടതിയും സിവിലിയൻസും മാധ്യമങ്ങളും ഇപ്പോഴും പറയുന്നു അയാൾ കള്ളനാണെന്ന്. അദ്ദേഹത്തിനു അവകാശപ്പെട്ടത് ദയരഹിതമായി കൈയടക്കി വച്ചതിൽ നിന്നു തനിക്കു അർഹതപ്പെട്ടത് എടുക്കുകയായിരുന്നോ ശ്രീ.രാജു !?
ആണെന്നു വേണം അനുമാനിക്കാൻ. കാരണം തനിക്കു അർഹതപ്പെട്ടതല്ലെന്നു ബോധ്യമുള്ള കോടികളുടെ പ്രലോഭനത്തെ അദ്ദേഹം നൈസായി തട്ടി മാറ്റുന്നുണ്ട്.

മതത്തിൻ്റെ നിബന്ധനകൾ കൊലപാതകിയും ലൈംഗികക്കുറ്റവാളിയുമാക്കിയ സിസ്റ്റർ സെഫിയ്ക്കും സ്റ്റേറ്റ് കള്ളനാക്കിയ രാജുവിനും ഒപ്പം നില്ക്കാനാണു തോന്നുന്നത്.

കുറച്ചു നാളുകളായി പ്രത്യക്ഷത്തിൽ സെക്സും വയലൻസും ക്രൈമും നിറഞ്ഞതാണ് നമ്മുടെ സ്റ്റേറ്റിൻ്റെ രാഷ്ട്രീയം എന്നു പ്രചരിപ്പിക്കപ്പെടുന്നുണ്ട്.. കരുക്കളാക്കപ്പെടുന്ന പെണ്ണുടലുകൾ പക്ഷേ പൊതു സമൂഹത്തിൽ ഒന്നാം പ്രതികളാകുന്നു. രാജ്യദ്രോഹികളായ തിങ്ക് ടാങ്കുകൾ മറവിലാണ്.

ഉറവിടം : അജിത് എം പച്ചനാടന്റെ ഫേസ്‍ബുക് പോസ്റ്റ്