“കർഷകസമരം കേവലം ഒരു സാമ്പത്തിക സമരം മാത്രമല്ല” എം എൻ രാവുണ്ണി

രാവണൻ,ഹർഷൻ,കയൽവിഴി

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കർഷകസമരത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തെ സംബന്ധിച്ച്, കേരളത്തിൽ നീണ്ട കാലം നക്സലൈറ്റ് തടവുകാരനായി കഴിഞ്ഞ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പോരാട്ടം സംഘടനയുടെ ചെയർമാനുമായ സഖാവ് എം.എൻ.രാവുണ്ണിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൻ്റെ ആദ്യഭാഗം.

കൊറോണ കാലത്തും കർഷകർ തെരുവിലിറങ്ങുമ്പോൾ?

കൊറോണ കാലത്ത് ഇന്ത്യന്‍ ജനതയെ ഒരു വര്‍ഗ്ഗ വ്യത്യാസവും ഇല്ലാതെ, എല്ലാവരെയും ലക്ഷ്മണ രേഖക്കകതിരുത്തി അനങ്ങാന്‍ പാടില്ല എന്ന ഒരു ഇണ്ടാസ് പുറപ്പെടുവിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ കൊറോണ നടപടികള്‍ ഉദ്ഘാടനം ചെയ്തിട്ടുള്ളത്.ഈ കൊറോണ കാലഘട്ടത്തില്‍ തന്നെയാണ് അവര്‍ ഈ കര്‍ഷകവിരുദ്ധ നിയമങ്ങളും പാസ്സക്കിയെടുതിട്ടുള്ളതും.ഈ കര്‍ഷക നിയമം മോദി സര്‍ക്കാരിന്റെ വാദപ്രകാരം കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്‌.അങ്ങനെ ആണെങ്കില്‍ അവരെന്തിനാണ് ഈ തണുപ്പിലും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം ചെയ്തു കൊണ്ടിരിക്കുനത്??.

ഇതിനിടയില്‍ കഴിഞ്ഞ ഏഴ് സന്ധി സംഭാഷണങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.ഒരു ഗ്ലാസ്‌ വെള്ളം പോലും സരകരിന്റെതായി അവര്‍ സ്വീകരിച്ചിട്ടില്ല.സമരത്തിനിടയില്‍ അവര്‍ക്കാവശ്യമായ ഭക്ഷണം,കുടിക്കാനുള്ള വെള്ളം എല്ലാം ഈ സമരയോദ്ധാക്കള്‍ അവരടെ കയ്യില്‍ കരുതിയത്‌
മാത്രമാണ് ഉപയോഗിച്ചത്.മാത്രമല്ല ദ്രിഡതയോടുകൂടി സര്‍ക്കാര്‍ വെച്ചുനീട്ടിയ മ്രിഷ്ട്ടാന്ന ഭോജനം നിരസിക്കുകയാണുണ്ടായത്.ആ ഒരൊറ്റ കാര്യത്തില്‍ നിന്ന് തന്നെ സമരത്തോടുള്ള അവരുടെ ധാര്‍മികത സ്പഷ്ടമാണ്. പിന്നെ ഈ സമരത്തില വളരെ രാഷ്ട്രീയപ്രാധന്യമുള്ള ഒരു കാര്യമായി എനിക്ക് തോന്നുന്നത്,ഈ സമരം ഒരു ടോക്കെന്‍ പ്രതിഷേധം ആയാണ് അവര്‍ തുടങ്ങുന്നത്.പക്ഷെ സന്ധി സംഭാഷണങ്ങള്‍ ഫലപ്രദമാവത്തതിനെ തുടര്‍ന്ന് സമരം അനിശ്ചിത കാലത്തേക്ക് നീണ്ടുപോവുകയാണുണ്ടായത്.

ഇതിനിടയില്‍ സുപ്രീംകോടതി പോലും ഇടപ്പെട്ട് നിയമം പരിശോധിക്കാനും കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി. സര്‍ക്കാരിനു അതൊരു ഉപധിയായെടുത്തു തല്കാലം നിയമം നടപ്പാകാതെ നീട്ടികൊണ്ട് പോകാമായിരുന്നു. പക്ഷെ നിയമം നടപ്പാക്കിയേ മതിയാകു എന്ന ദുര്‍വാശിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളില്‍,കേരളത്തിലടക്കം കര്‍ഷകര്‍ വ്യത്യസ്തമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമയത്തും കര്‍ഷകര്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഈ മൂന്ന് കര്‍ഷകവിരുദ്ധ ബില്ലുകളും പിന്‍വലിക്കുക എന്ന ആവശ്യത്തിലേക്ക് മാത്രം ചുരുങ്ങി ഇരിക്കുകയാണ്. അവരില്‍ ചിലരുമായിട്ടു ബന്ധപെട്ടപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്ന കാര്യത്തില്‍ മാത്രമല്ല അവരൂന്നുനത്.

കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഈ ബില്ലുകള്‍ കൊണ്ട് കര്‍ഷകര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ടെന്നാണ്.ഈ ആനുകൂല്യങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസിനെ പോലും വിഴുങ്ങുന്ന കര്‍ഷകരുടെ അന്തകനയിട്ടുള്ള നിയമങ്ങളാണ് വന്നിരിക്കുന്നത്.അതുകൊണ്ടാണ് അവര്‍ ഇത് പിന്‍വലിക്കുമോ ഇല്ലയോ എന്നതില്‍ കേന്ദ്രികരി ച്ചിരിക്കുനത്.സര്‍ക്കാര്‍ ജനങ്ങളെ മുഴുവന്‍ ഒരു
ലക്ഷ്മണരേഖക്കകതിരുത്തി അവരുടെ നിസ്സഹായ അവസ്ഥയെ ഉപയോഗപ്പെടുതികൊണ്ടാണ് ഈ നിയമം കൊണ്ടുവരാന്‍ ഉദേശിച്ചത്‌. സര്‍ക്കാരിനെ സംബന്ധിച്ച് ഇതൊരു ഓള്‍ ഇന്ത്യ നയമല്ല. ഇത് തീര്‍ച്ചയായും പുത്തന്‍ സാമ്പത്തികനയവുമായി ബന്ധപ്പെട്ടതാണ്.ഇത് ആഗോളസാമ്രാജിത്വമുതലാളിത്തത്തെ സേവിക്കുന്നതാണ്.അതുകൊണ്ടാണ് ഈ നിയമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകജനതയുടെ അന്തകനായിമാറുന്നത്.

ഇപ്പോൾ നടക്കുന്നത് കേവലമൊരു മധ്യവർഗ്ഗ-സാമ്പത്തിക സമരം മാത്രമാണോ?

അതൊരു പ്രസക്തമായ ചോദ്യമാണ്.തീര്‍ച്ചയായും അല്ല എന്നുള്ളതാണ്.സാമ്പത്തികപ്രശ്നങ്ങള്‍ ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.അവരുടെ സാമ്പത്തിക പ്രശ്നമായിട്ടുള്ള മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്ന ആവശ്യത്തെ അവര്‍ മാറ്റിവെച്ചിരിക്കുകയാണ്. സമരം ഈ നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്നതില്‍ കേന്ദ്രികരിച്ചിരിക്കുകയാണ്. അത് രാഷ്ട്രീയമാണത്. ഒന്ന് ആഗോള കുത്തകകള്‍ക്ക് ഈ നാടിന്‍റെ കൃഷിയെ അടിയറ വെക്കുകയും കര്‍ഷകരെ അവരുടെ മെരുങ്ങിയ ഉപകരണങ്ങളാക്കി ക്രമേണ മാറ്റുന്നതിലേ ക്കുമുള്ള ഗൂഢാലോചന കൂടിയാണിത്.അതിനെതിരെയാണ് സമരം നടക്കുന്നത്.അങ്ങനെയാണ് അംബാനിയും അദാനിയുമുള്‍പ്പെടെ ആഗോള സാമ്രാജ്യത്വ കുത്തകകള്‍ സമരത്തിന്റെ എതിര്‍പക്ഷത്തേക്ക് വരുന്നത്.

മാത്രമല്ല ഈ സമരം ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികളുടെയും പിന്തുണയോടെയോ മുന്‍കയ്യിലോ നടന്നിട്ടുള്ള തല്ല.കഴിഞ്ഞ ഒരു വര്‍ഷകാലമായി എനിക്കറിയാം. മധ്യപ്രദേശ്,രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സംഘടിച്ചുകൊണ്ട് രാഷ്ട്രീയ കിസാന്‍ സംഘ് എന്നുള്ള ഒരു കൂട്ടായ്മ രൂപികരിച്ച് ഡല്‍ഹി വളയുക പോലുള്ള സമരങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തതാണ്.അവരൊക്കെ ഇന്നത്തെ ഈ കൂട്ടായ്മയിലുണ്ട്,സമരത്തില്‍.അന്ന് അവര്‍ ഡെല്‍ഹി വളയുകയും വെടിവെപ്പുണ്ടാകുകയും രണ്ടു കര്‍ഷകര്‍ കൊല്ലപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്,കഴിഞ്ഞ 2019 ല്‍.അതിന്റെ ഒക്കെ ഒരു കള്‍മിനേഷനായിട്ടാണ് പിന്നീട് വലിയ പ്രകടനങ്ങള്‍ നടക്കുന്നതും ഈ നിയമത്തിനെതിരെയുള്ള ഒരു സമരമായി മാറുന്നതും.

അപ്പൊ അതില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ടെങ്കിലും, അതല്ല പ്രധാനം കൃത്യമായും അത് ഈ നാട്ടിലെ കൃഷികരുടെ ജീവത്തായ നിലനില്‍പ്പിന്റെ പ്രശ്നമാണ്.കൃഷിയും കര്‍ഷകനുമില്ലെങ്കില്‍ ജീവിതമില്ല.ജീവനില്ലാതെ ഒരു സമൂഹം നിലനില്‍ക്കുമോ?ഇല്ല.അപ്പൊ അത്രയും ഗാഡമായ പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു നാടിന്റെ,മനുഷ്യരാശിയുടെ തന്നെ
നിലനില്‍പ്പിന്റെ പ്രശ്നമാണ് ഇതില്‍ പ്രധാനമായും ഉള്‍ചേര്‍ന്നിട്ടുള്ളത്.അതാണ്‌ അതിന്റെ രാഷ്ട്രീയ പ്രധാന്യവുമായിട്ട് ഞാന്‍ പറയുന്നത്.അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നത് കേവലം ഒരു സാമ്പത്തിക സമരം മാത്രമല്ല എന്നാണ് എനിക്ക് പറയാനുള്ളത്.

പുതിയ നിയമത്തിന് മുമ്പ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന കാർഷിക നിയമങ്ങൾ കർഷകരുടെ താൽപര്യങ്ങൾ എത്ര മാത്രം സംരക്ഷിക്കുന്നതായിരുന്നു? പ്രത്യേകിച്ചും എ പി എം സി പോലുള്ളവയ്ക്കെതിരെ വിമർശനങ്ങളുള്ള സാഹചര്യത്തിൽ?

ഇതിന് മുൻപുള്ള നിയമങ്ങൾ കാർഷകരെ എത്രത്തോളം സംരക്ഷിച്ചിരുന്നു എന്നതിനെക്കാൾ എടുത്തു പറയേണ്ടത് ഇപ്പോൾ നിലവിൽ വന്ന നിയമത്തിന്റെ അത്ര ഭീകരമല്ലായിരുന്നു അവ എന്നാണ്..അമിത് ഷാ_മോദി കൂട്ടുകെട്ടിൽ പിറന്ന ഈ നിയമത്തോളം കർഷകരുടെ അന്തകനായ ഒരു നിയമം ഇന്ത്യയിൽ മുൻപ് ഉണ്ടായിട്ടില്ല.മുമ്പുള്ള നിയമങ്ങൾ നമ്മൾ തീർച്ചയായും പരിശോധിക്കണം.പക്ഷെ ഇപ്പോൾ അതിനുള്ള സമയം അല്ല.കേരളത്തിലെ കർഷക നിയമത്തിൽ ഏറെ പോരായിമ കൾ ഉണ്ടെങ്കിൽ പോലും അതിൽ പാട്ട കുടിയാൻമാർക്ക് സംരക്ഷണം നൽകുന്നുണ്ട്.മറ്റ് സംസ്ഥാനങ്ങളെക്കാൾ ഇവിടെ കർഷകർക്കുള്ള മിനിമം സപ്പോർട്ട് പ്രൈസ് കൂടുതലാണ്.മെച്ചപ്പെട്ട നിലയിൽ കേരളത്തിൽ അത് 26 രൂപയാണ്.20 രൂപയിൽ കൂടുതൽ പലസംസ്ഥാനങ്ങളിലും ഉൽപന്നങ്ങൾക്ക് താങ്ങ് വില നൽകുന്നില്ല. അവയിൽ നിന്നെല്ലാം മെച്ചമാണ് കേരളത്തിലെ അവസ്‌ഥ.മാത്രവുമല്ല കാർഷകരുടെ ധാന്യങ്ങളുടെ മേൽ സർക്കാരിന് ഒരു ഉത്തരവാദിത്വം ഉണ്ട്.കാർഷിക വിളകൾ ഉണ്ടായി കഴിഞ്ഞാൽ വിവിധ ഏജൻസി കൾ വഴി സർക്കാർ അത്‌ ഏറ്റെടുക്കുന്നു.പൊതു വിതരണ സ്ഥാപനങ്ങളിൽ കൂടെ അതിന്റെ വിതരണവും സർക്കാരാണ് നടത്തുന്നത്.പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ നിലവിലുള്ള ദുർബലമായ കാർഷിക വിള പരിരക്ഷ സംവിധാനങ്ങൾ അപ്പാടെ തകർക്കപ്പെടും. അത് കൊണ്ട് പഴയ നിയമങ്ങൾ ഇപ്പോൾ പരിശോധിക്കുന്നതിൽ സാംഗത്യമില്ല.ബി ജെ പി ക്കാർ ചർച്ചകളിൽ ഉന്നയിക്കുന്നത് പഴയ നിയമങ്ങളിൽ കർഷകർക്ക് പരിരക്ഷയില്ലെന്നും പുതിയ നിയമങ്ങളിലാണ് അവ ഉള്ളതെന്നുമാണ്. അങ്ങനെ ആണെങ്കിൽ 8 തവണ നടന്ന നീണ്ട സന്ധി സംഭാഷണങ്ങളിൽ എന്തുകൊണ്ടാണ് അവർക്ക് കർഷകരെ ഇക്കാര്യം ബോധ്യപ്പെടുത്താൻ സാധിക്കാത്തത്.നന്മയുണ്ടെങ്കിൽ ഒരു കർഷകനും പറയില്ല നന്മ വേണ്ടെന്ന്.അവരുടെ പ്രധാന ആവശ്യം മിനിമം തങ്ങു വില നിയമപരമാക്കണം എന്നാണ്.നിലവിൽ അത് പലയിടങ്ങളിലും ഔദാര്യമാണ്.ഇന്ത്യയിൽ ഉണ്ടായിട്ടുള്ള കർഷിക നിയമങ്ങൾ ദുർബലമാണ്. അതിൽ ഒരു സംശയവും ഇല്ല.മാത്രവുമല്ല കാർഷികരുടെ കൂട്ടകൊലകൾ നടത്തിയിട്ടുള്ള ഒരു ചരിത്രമാണ് ഇന്ത്യയിൽ ഉള്ളത്.ആന്ധ്രയിലെ ഇന്ദ്ര വെല്ലിയിൽ 70 കളുടെ മദ്ധ്യത്തിൽ നിരായുധരായി പ്രകടനവുമായി എത്തിയ കർഷകരെ കൂട്ടത്തോടെ വെടിവെച്ചു കൊന്നിട്ടുണ്ട്.ഇങ്ങനെയാണ് ഇന്ത്യയിലെ കർഷകരുടെ ജീവിതം.ഒരു പരിരക്ഷയും ഒരു തരത്തിലും ഒരു കാലത്തും ഉണ്ടായിട്ടില്ല.എന്നാൽ അതിനെ പോലും നിഷ്പ്രഭമാക്കുന്നത് ആണ് പുതിയ കാർഷിക നിയമം.ഈ നാടിനെ അടിമപ്പെടുത്തുന്ന നീക്കമാണ് ആർ എസ് എസ് സർക്കാർ ഈ നിയമങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

തുടരും….