“സമരം ചെയ്യുന്നവരെ സിഖ് മതവിശ്വാസികളായല്ല കാണേണ്ടത്.അവരെല്ലാം തന്നെ കർഷകരാണ്”

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കർഷകസമരത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തെ സംബന്ധിച്ച്, കേരളത്തിൽ നീണ്ട കാലം നക്സലൈറ്റ് തടവുകാരനായി കഴിഞ്ഞ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പോരാട്ടം സംഘടനയുടെ ചെയർമാനുമായ സഖാവ് എം.എൻ.രാവുണ്ണിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൻ്റെ രണ്ടാം ഭാഗം.

കർഷക സമരത്തിന്റെ ഉൽപ്രേരകമായി സിഖ് മതവിശ്വാസത്തെയും മതചിഹ്നങ്ങളെയും കാണേണ്ടതുണ്ടെന്ന ചില പുരോഗമനവാദികളുടെ അഭിപ്രായത്തെ കുറിച്ച്..

പുരോഗമാനവാദികള്‍ എന്ന്‌ പറയുന്നവരാണ്‌ ഈ വിഷയംഉന്നയിക്കുന്നതെങ്കില്‍ അവരുടെ പുരോഗമനത്തെ തന്നെ ചോദ്യംചെയ്യേണ്ടതാണ്‌ എന്നാണ്‌ എനിക്ക്‌ ആദ്യം തന്നെ പറയാനുള്ളത്‌.വിവിധ വിശ്വാസത്തില്‍ ഉള്ളവര്‍, മതപരമായി, രാഷ്ട്രീയമായി വിവിധസംഘടനകളില്‍ ഉള്ളവര്‍ ഉള്‍ച്ചേര്‍ന്ന കര്‍ഷകരുടെ ഒരു കൂട്ടായ്മയാണ്‌ഈ സമരത്തില്‍ ഉള്ളത്‌.
ഇന്നിപ്പോൾ ഹരിയാന,പഞ്ചാബ്‌,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ സമരത്തിൽ  പ്രധാനമായി വന്നിട്ടുള്ളത്‌. റാഘി വിളവെടുപ്പ്‌കഴിഞ്ഞാല്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ചേരും. വളരെ ദൂരത്ത്‌നിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുണ്ട്‌. ഡല്‍ഹിക്ക്‌ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍പ്രധാനമായിട്ടുള്ള പഞ്ചാബ്‌,ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ അവിടെ കേന്ദ്രീകിരിച്ചിരിക്കുന്നത്‌. അത്‌ വെറും സിഖ്‌ദേശീയതയുടെ പ്രശ്നമല്ല.മത ചിഹ്നങ്ങള്‍ പലരുംഉപയോഗിക്കുന്നുണ്ടാവാം. അവരുടെ ചില കൊടികളും മറ്റും കാണാന്‍കഴിഞ്ഞിട്ടുണ്ട്‌. അതല്ലാത്തവരുടെ കൊടിയും ഉണ്ട്‌. അല്ലാത്തവരുടെമുദ്രാവാക്യങ്ങള്‍ ഉണ്ട്‌.
ഇപ്പോള്‍ രാഷ്ട്രീയ തടവുകാരുടെ പ്രശ്നം ഉന്നയിച്ചല്ലോ, നിങ്ങള്‍ക്ക്‌വേണമെങ്കില്‍ മാവോയിസ്റ്റുകളാണ്‌ അതിന്‍റെ പുറകില്‍ എന്ന്‌പറയാമല്ലോ? അപ്പോള്‍ അത്‌ അങ്ങനെയല്ല കാണേണ്ടത്‌.

ഞാന്‍ പഞ്ചാബിലെ ഗ്രാമങ്ങളിലും ദരിദ്ര
ചേരികളിലും മറ്റ്‌ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി പോകാന്‍ അവസരംകിട്ടിയ ഒരാളാണ്‌. 2003-2004 കാലത്താണ്‌ അത്‌. ഏറ്റവും മോശമായഅടിമത്തം, അതായത്‌ ജന്മിക്ക്‌ കുടിയാനെ തല്ലിക്കൊല്ലാന്‍ അവകാശമുള്ളഗ്രാമങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്‌. അങ്ങനെ ഒരു സംഭവം നടന്നഗ്രാമത്തില്‍ പോവുകയും അവര്‍ ഞങ്ങളെ സ്വീകരിക്കുകയുംപൊതുയോഗം നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്‌. ഉന്മൂലനസമരങ്ങളൊക്കെ നടനിട്ടുള്ളതാണ്‌ എഴുപതുകളില്‍ അവിടെ. കാര്‍ഷികപഠനത്തിനായി നിയോഗിച്ച എം.എസ്‌ സ്വാമിനാഥന്റെ നേതൃത്തത്തിലുള്ളകമ്മിറ്റിയുടെ വിലയിരുത്തല്‍, പഞ്ചാബ്‌ എക്കാലവും ഒരു അഗ്നിപര്‍വതംപോലെ നിന്നിട്ടുള്ള സ്ഥലമാണ്‌ എന്നാണ്‌. കിസാന്‍ സഭ കെട്ടിപടുക്കാനുംമറ്റുമായി, എ.കെ ഗോപാലനെ പോലുള്ളവര്‍ നിരോധനാജ്ഞലംഘിക്കുകയും അറസ്റ്റ്‌ വരിക്കുകയും ഒക്കെ ചെയ്തിട്ടുള്ളതാണ്‌,ഇന്ത്യയിൽ ഹരിത വിപ്ലവം ആദ്യമായി നടപ്പിലാക്കിയത്‌പഞ്ചാബിലാണ്‌. അവിടെ ആ രീതിയില്‍ വലിയ വികസനംനടക്കുകയുണ്ടായി, ഇടത്തരം ആള്‍ക്കാര്‍ ഉയര്‍ന്നു വരികയും കൃഷി അഭിവൃദ്ധിപ്പെടുകയും, ഇന്ത്യക്കു വേണ്ട മൊത്തം ഗോതമ്പ്‌ അവര്‍സമൃദ്ധമായി ഉല്പാദിപ്പിക്കുകയുമുണ്ടായി. പക്ഷേ അതിന്‍റെ ഒക്കെഫലമായി അവിടെ വലിയ വരള്‍ച്ച വന്നു. വെള്ളത്തിന്‍റെ ഉറവു തന്നെഇല്ലാതാക്കുന്ന കാര്‍ഷിക പരിഷ്‌ക്കരണങ്ങള്‍, ഭൂഗര്‍ഭ ജലം മൊത്തം ഊറ്റിയെടുത്തു. പിന്നെ ഈ ഉല്‍പ്പാദിപ്പിക്കുന്നതിൻ്റെയെല്ലാം ലാഭം വമ്പന്‍കച്ചവടക്കാരുടെ കയ്യിലാണ്‌ പോയി ചേര്‍ന്നത്‌. ഈ സാഹചര്യത്തിലാണ്‌അവിടെ ഖാലിസ്ഥാൻ പ്രസ്ഥാനം തന്നെ ഉയര്‍ന്നു വരുന്നത്‌. അതിന്‌ മറ്റ്‌പല രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും തങ്ങള്‍ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഉല്‍പ്പാദന ഫലങ്ങളെല്ലാം, പഞ്ചാബിനുപുറത്തേക്ക്‌ ചോര്‍ത്തി, രാഷ്ട്രാന്തര കുത്തകകളുടെയും ദല്ലാള്‍മുതലാളിമാരുടെയും കൈകളിലെക്കാണ്‌ അത്‌ പൊയ്‌ ചേരുന്നതെന്ന ചിന്തയിൽനിന്നാണ്‌ ഞങ്ങളെ ഞങ്ങള്‍ തന്നെ ഭരിച്ചോളാം എന്ന മുദ്രാവാക്യംഉയര്‍ന്നു വന്നത്‌.


2004 കാലഘട്ടത്തില്‍ ഞാന്‍ അവിടെ പോകുമ്പോ അവിടുത്തെ ദരിദ്രകര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവരെ പുതപ്പു മൂടി നടക്കുന്നത് കാണാം. അവിടെ പ്രത്യേക തണുപ്പാണ്‌, ഹിമാലയന്‍ തണുപ്പിനേക്കാള്‍ ഭീകരം. ഷൂസ്‌ ഇടാതെ ആരെയുംനിങ്ങള്‍ക്ക്‌ അവിടെ കാണാന്‍ കഴിയില്ല, പക്ഷെ പൊട്ടി പൊളിഞ്ഞ ഷൂസ്‌ആണ്‌ അവര്‍ ധരിക്കുന്നത്‌. ഇവിടുത്തെ മലയാളി അറക്കും. അത്രയുംകീറി പറഞ്ഞ വസ്ത്രങ്ങളാണ്‌. ഈ ഹരിത വിപ്ലവം തന്നെയാണ്‌അവരെ ഈ അവസ്ഥയില്‍ എത്തിച്ചത്‌. ഇടത്തരം കര്‍ഷകര്‍ അടക്കംഇവിടുത്തെ കാര്‍ഷികപരിഷ്ക്കരണം കാരണം പപ്പരാക്കപ്പെട്ടു. അവരാണ്‌സമരത്തിന്‌ വന്നിരിക്കുന്നത്‌.
അപ്പോള്‍ അതിനെ ഒരു മത മുദ്ര കുത്തി മാറ്റി നിര്‍ത്തി അതിനോട്‌ ഒരുപ്രത്യേക സമീപനം രൂപപ്പെടുത്തി എടുക്കുന്നതില്‍ ഒരു പുരോഗമനവുംഇല്ല. അത്‌ സൂക്ഷിക്കേണ്ടതുണ്ട്‌. ഇത്രയും തിക്തമായ ചൂഷണംഅനുഭവിക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ ആ ജനത ഇങ്ങനെഉയിര്‍ത്തെഴുന്നേറ്റു വരുന്നത്‌. പിന്നെ പരമ്പരാഗതമായി അവര്‍യോദ്ധാക്കളാണ്‌. പഞ്ചാബികള്‍ എന്നും വിദേശ ആക്രമണങ്ങള്‍ക്കെതിരെപോരാടിയവരാണ്‌, 47- നു ശേഷം സിഖ്‌ റെജിമെന്റ്റ്‌ ഉണ്ടാക്കിയതും അവര്‍ തന്നെയാണ്‌,എന്നാല്‍ ഏറ്റവും വിവേചനം നേരിടുന്നതും ആ സമൂഹം തന്നെയാണ്‌.അവരുടെ ഗോള്‍ഡെന്‍ ടെമ്പിള്‍ ആക്രമിക്കപ്പെട്ടില്ലേ?

ആ ജനത ഇങ്ങനെ പ്രതികരിക്കണമെങ്കില്‍ അവിടുത്തെ വസ്തു നിഷ്ഠയാഥാര്‍ത്ഥ്യങ്ങള്‍ അവരെ ആ രീതിയിലേക്ക്‌ രൂപപ്പെടുത്തിയതാണ്.ഇവിടുത്തെ 74 വര്‍ഷകാലത്തെ ജനദ്രോഹ ഭരണം ഉണ്ടാക്കിയപ്രത്യാഘാതങ്ങളോടുള്ള തിരിച്ചടിയായിട്ടാണ്‌ ഇത്‌ ഉയര്‍ന്നു വരുന്നത്‌.അതിന്‌ അവര്‍ പല ചിഹ്നങ്ങളും കൊടികളും വിശ്വാസങ്ങളും ഉയര്‍ത്തി പിടിച്ചേക്കാം.
ഇന്ത്യയില്‍ വിവിധ ദേശീയതകള്‍ ഉണ്ട്‌. വിവിധ ചിന്താഗതികളുണ്ട്‌.വിവിധ വിശ്വാസങ്ങളുണ്ട്‌ഈ ജനതയെല്ലാം തന്നെ ഒട്ടുമൊത്തത്തില്‍പുത്തന്‍ കോളോണിയല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനുംവിധേയരാണ്‌. ഒരു ജനത എന്ന നിലയില്‍ ഇവരെ എങ്ങനെ ഈവൈരുദ്ധ്യങ്ങളെ മനസ്സിലാക്കി ഒരു മാലയിലെന്ന പോലെ കോര്‍ക്കാന്‍കഴിയും, അങ്ങനയെ ഇന്ത്യന്‍ വിപ്പവം വിജയിക്കുകയുള്ളൂ. അതിനുള്ളഒരു വൈരുദ്ധ്യാത്മക അറിവാണ്‌ വേണ്ടത്‌. വിശാലമായ ജനതയെവിശ്വാസത്തിലെടുക്കാനും ഐക്യപ്പെടുത്താനും കഴിയേണ്ടതുണ്ട്‌. ചൈനീസ്‌ജനത അങ്ങനെയാണ്‌ മാവോയുടെ നേതൃത്തത്തില്‍ ഐക്യപ്പെട്ട് വിപ്ലവം നടത്തിയത്‌.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ തന്നെ തെറ്റായ സങ്കല്പങ്ങള്‍ ഉണ്ടായിട്ടുണ്ട്‌,കര്‍ഷക ജനത ഒരു വിപ്പവ ശക്തിയല്ല സഖ്യ ശക്തി മാത്രമേ ആവുഎന്നെല്ലാം. ഞാന്‍ പറയുന്നത്‌ അതൊരു മെറ്റാ ഫിസിക്കല്‍കാഴ്ച്ചപ്പാടാണെന്നാണ്‌. ആ കര്‍ഷക ജനതയാണ്‌ ചൈനയില്‍ഉയിര്‍ത്തെഴുന്നേറ്റ്‌ മൊത്തം ലോകത്തിന്‍റെ തന്നെ തൊഴിലാളി വര്‍ഗആസ്ഥാനമായി സാംസ്‌കാരിക വിപ്പവത്തിലൂടെ വളര്‍ന്നു വന്നത്‌.മാത്രമല്ല മാര്‍ക്സിസം ലെനിനിസത്തെ പുതിയ തലത്തിലേക്ക്‌വളര്‍ത്തിയെടുക്കുകയും ഉന്നതിയിലേക്ക്‌ എത്തിക്കുകയും ചെയ്തത്‌ ആജനതയാണ്‌.
അപ്പോള്‍ നമ്മള്‍ കാണേണ്ടത്‌ ഈ സിഖ്‌ ജനത എന്ന നിലയിലല്ല അവര്‍കര്‍ഷകരാണ്‌ 84% അധികം വരുന്ന ചെറിയ, പാര്‍ശ്വവത്ക്കരിക്കപ്പെട്ടകര്‍ഷകരാണ്‌ ഇതില്‍ പങ്കെടുക്കുന്നത്‌, അല്ലെങ്കില്‍ ബാധിക്കപ്പെട്ടിട്ടുള്ളത്‌.അവര്‍ സിഖ്‌ കാരയതു കൊണ്ട്‌ ഇതില്‍ നിന്ന്‌ മാറി നില്ക്കാൻപറ്റുമോ? അതാണ്‌ അതിന്‍റെ അടിസ്ഥാന കാരണം ആ രീതിയില്‍ ഈ വിഷയത്തെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവരെല്ലാം മുസ്ലിങ്ങളാണ്‌ അത്‌ മുസ്ലിംങ്ങളുടെ സമരമാണ്‌എന്ന്‌ പുരോഗമാനവാദികള്‍ എന്ന്‌ പറയുന്നവര്‍ വാദിക്കാന്‍ശ്രമിച്ചിട്ടുണ്ട്‌, പക്ഷേ നടന്നിട്ടില്ല, അതിന്‍റെ പിന്നാലെ വന്ന്‌ നേതൃത്വത്തെകൈക്കലാക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. പക്ഷേ അതൊന്നും ഇനി വരുന്നകാലത്തില്‍… അങ്ങനെ ചപ്പടാച്ചി ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ്‌എനിക്ക്‌ പറയാനുള്ളത്‌…

കർഷകരുടെ മുദ്രാവാക്യങ്ങളിൽ രാഷ്ട്രീയതടവുകാരുടെ മോചനവും ആവശ്യപ്പെടുന്നതിന് കുറിച്ച്..

ഇടയ്ക്കാണ് ഇത്തരം ഒരു മുദ്രാവാക്യം ഉയർന്നു വന്നത്. ഷഹീൻ ബാഗിലെ അടക്കം  പൗരത്വ പ്രക്ഷോഭം നടത്തിയ  വിദ്യാർത്ഥികളെയും യുവാക്കളെയും ഭരണകൂടം തേടി പിടിച്ചു അറസ്റ്റ് ചെയ്യുകയാണ്. അർബൻ നക്സലൈറ്റുകളാണ് ഇത്തരം സമരങ്ങൾക്ക് പിന്നിൽ  എന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ഒരു കൊല്ലത്തോളമായി വിവിധ രൂപത്തിലും ഭാവത്തിലുമായി പൗരത്വ സമരങ്ങൾ ഉത്തരേന്ത്യയിൽ ആകമാനം  നടന്നുകൊണ്ടിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും കള്ള കേസിൽ കുടുക്കുകയും ചെയ്തിട്ടുണ്ട്.അതിന്റെ എല്ലാം വികാരത്തെ ഇപ്പോൾ നടക്കുന്ന കർഷക സമരത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നതാണ് ഈ സമരത്തിന്റെ  രാഷ്ട്രീയ പ്രാധാന്യം.

സർക്കാർ, മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണെന്ന  തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം, അവരുടെ മേലുള്ള കള്ള കേസുകൾ പിൻവലിക്കണം എന്ന ആവശ്യം കൂടി കർഷകർ ഉന്നയിക്കുന്നത്.അവർക്ക് മേൽ അടിച്ചേൽപ്പിച്ച നിയമവും ഭരണഘടന വിരുദ്ധമാണെന്ന ബോധം അവർക്കുണ്ട്. സർക്കാർ ഉയർത്തി കൊണ്ടുവന്ന അധിക്ഷേപങ്ങൾക്കുള്ള മറുപടി കൂടിയാണ് അത്.പക്ഷെ രാഷ്ട്രീയ തടവുകാരുടെ മോചനം ഒരു പ്രധാന മുദ്രാവാക്യമായി അവർ കൊണ്ട് വന്നിട്ടില്ല. അതേസമയം മിനിമം താങ്ങു വില വേണമെന്ന ആവശ്യത്തിനു തുല്യമായ പ്രാധാന്യം ഇതിനും നൽകുന്നുണ്ട്.അവർ കൂടുതലായി ഊന്നുന്നത് നിയമം പിൻവലിക്കുക എന്നതിലാണ്.സമരക്കാർക്ക് എതിരെ പല അധിക്ഷേപങ്ങളും പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. 350 രൂപ ദിവസ കൂലിക്ക് കാർഷികർ ഇടനിലകാർക്കും ധനികർക്കും വേണ്ടിയാണ്  സമരം ചെയ്യുന്നത്.സമ്പന്നരാണ് സമര രംഗത്തുള്ളത്. എന്ന നിലയ്ക്കുള്ള പ്രചാരണങ്ങൾ വരുന്നുണ്ട്.സത്യത്തിൽ ഇവയൊക്കെ വസ്തുത വിരുദ്ധമായ കാര്യമാണ്.ഒരു പഠനം പറയുന്നത്  ചെറുകിട കർഷകരും അതിലും താഴെ ഭൂമിയുള്ള 86% പേരാണ് ഈ സമരത്തിൽ ഉള്ളത് എന്നാണ്.മൊത്തം അധ്വാന ശക്തിയുടെ 56.7% പേരെ ഈ നിയമം ബാധിക്കും. ഇതും സമരത്തിന്റെ ഒരു ചാലകശക്തിയാണ് .ഇതിന്റെ എല്ലാം കൂടി ആകെ തുകയാണ് രാഷ്ട്രീയ തടവുകാരുടെ മോചനം ഉൾപ്പെടെയുള്ള രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്ന നിലയിലേക്ക് അവൻ മുന്നോട്ട് വന്നിരിക്കുന്നത്.അത് വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

തൊഴിലാളി സമരങ്ങൾ ഇന്ത്യയിൽ ഇതിനു മുൻപ് പലതും ഉണ്ടായിട്ടുണ്ട്.അതുപോലെ തന്നെ കാർഷിക സമരങ്ങൾ രാഷ്ട്രീയ അധികാരത്തിന്റെ പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്.പക്ഷേ സമീപ കാലത്ത്  ഒരു സമരത്തിൽ ഈ നിലയ്ക്ക് രാഷ്ട്രീയ തടവുകാരുടെ മോചനം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്  അവരുടെ വർഗ ബോധത്തിന്റെ ഗുണമാണ്.നൂറുകണക്കിന് സംഘടനകൾ ഉണ്ട് സമരത്തിൽ.പല വ്യത്യസ്ത മത-രാഷ്ട്രീയ ചിന്താഗതി ഉള്ളവരാണ് അവർ.ഗാന്ധിയന്മാരും ഫണ്ടഡ് ഏജൻസികളും ഈ സമരത്തിൽ പങ്കെടുക്കുന്നതായി എനിക്ക് നേരിട്ട് അറിയാം.ആർ എസ് എസും ആയി നേരത്തെ കണക്ക് പറഞ്ഞു തെറ്റിപ്പിരിഞ്ഞ്  വന്നിട്ടുള്ള ഹിന്ദു വിശ്വാസികൾ ഉണ്ട്.ഇത്തരത്തിൽ വിവിധ തരത്തിലുള്ള സംഘടനകളുടെ ഒരു കൂട്ടായ്മ രാഷ്ട്രീയ തടവുകാരുടെ മോചനം ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുന്നു എന്നത് ആണ് സർക്കാരിനെ ഏറ്റവുമധികം അങ്കലാപ്പിൽ ആക്കുന്നത്.അത് കൊണ്ട് ഈ സമരത്തിൽ കർഷകർക്ക് വിജയം ഉണ്ടായി എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കുക എന്നത് ആണ് സർക്കാർ നിലപാട്.ഒത്തുതീർപ്പ് ഉണ്ടാക്കി കർഷകർ ജയിച്ചതും ഇല്ല ,സർക്കാർ തോറ്റതും ഇല്ല എന്ന നിലയിൽ ഈ സമരം അവസാനിപ്പിക്കാൻ ഉള്ള ഗൂഢാലോചനയിൽ ആണ് കേന്ദ്രം.

(തുടരും..)