ഡോ. കെ എസ് മാധവന് പിന്തുണയുമായി അക്കാദമിക് വിദഗ്ധർ

കേരളത്തിലെ സർവകലാശാല അധ്യാപക നിയമനങ്ങളിൽ സാമുദായിക സംവരണത്തെ അട്ടിമറിക്കുന്നതായി ലേഖനമെഴുതിയതിനു നടപടി നേരിടേണ്ടി വന്ന കാലിക്കറ്റ് സർവകലാശാല അദ്ധ്യാപകൻ ഡോ. കെ എസ് മാധവന് ഐക്യദാർഢ്യവുമായി അക്കാദമിക്ക് സമൂഹം. മാധ്യമം ദിനപത്രത്തിൽ പ്രഫ. പി.കെ പോക്കറുമായി ചേർന്ന് കെ എസ് മാധവൻ ഏപ്രിൽ 21ന് എഴുതിയ ‘സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ’എന്ന ലേഖനമാണ് കാലിക്കറ്റ് സർവകലാശാലയുടെ നടപടിക്ക് വിധേയമായത്. കാലിക്കറ്റിലെ ചരിത്ര പഠന വകുപ്പിലെ അസോസിയേറ്റ് പ്രഫസറായ ഡോ. കെ എസ് മാധവനോട് ഒരാഴ്ക്കകം വിശദീകരണം നൽകാനാണ് സർവകലാശാല വെള്ളിയാഴ്ച്ച അയച്ച മെമ്മോയിൽ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ പല സർവകലാശാലകളിലും വലിയ തോതിലുള്ള ജാതിവിവേചനം നടക്കുന്ന സാഹചര്യത്തിലാണ് കാലിക്കറ്റ് സർവകലാശാലയുടെ ഈ നടപടി.വിമർശിക്കുന്നവരുടെ വാ അടപ്പിക്കാനുള്ള സർവകലാശാല നയമായാണ് അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും ഇതിനെ കാണുന്നത്.

രാജ്യമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധർ ഡോ. കെ എസ് മാധവന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രസ്താവനയിൽ സർവകലാശാല അച്ചടക്കനടപടി എന്ന പേരിൽ നടത്തുന്ന ഭീഷണിപ്പെടുത്തലിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുന്നു.

പൊതു പ്രസ്താവനവനയുടെ പൂർണരൂപം ….

കേരളത്തിലെ സർവകലാശാലകളിൽ സംവരണ നയങ്ങൾ അനുചിതമായി നടപ്പാക്കുന്നതിനെ വിമർശിച്ച് ഒരു പത്ര ലേഖനം മറ്റൊരു വ്യക്തിയോടൊപ്പം ചേർന്ന് പ്രശസ്ത അക്കാദമികും ബുദ്ധിജീവിയായ ഡോ. കെ. എസ്. മാധവൻ എഴുതിയതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന് ഭീഷണിപെടുത്തികൊണ്ട് മെമോ കൊടുത്തിരിക്കുന്നു. അക്കാദമിക് നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് റിപ്പോർട്ട് തേടി എന്ന വസ്തുത ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. അവസര സമത്വം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആദർശപരമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കുന്നതിന് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരെ നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലേഖനം വിശദീകരിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതി അവശിഷ്ടങ്ങള്‍ ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തെ ജ്ഞാനോൽപാദനത്തിൽ പങ്കാളികളാകുന്നതിൽ നിന്ന് ഇല്ലായ്മചെയ്യുകയും അടിച്ചമർത്തുകയും ചെയ്തു. സർവകലാശാലകൾ തുല്യ അവസരങ്ങൾ ഉറപ്പ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശരിയായി പ്രതിനിധീകരിക്കേണ്ടതുണ്ട്. സാമൂഹ്യമായ ഉൾകൊള്ളലിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളേണ്ട സർവകലാശാല ആ തത്വങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ‘മാനവികത, സഹിഷ്ണുത, യുക്തിചിന്ത’ എന്നിവയ്ക്കുള്ള സ്ഥലമായിരിക്കേണ്ട സർവ്വകലാശാല അങ്ങനെ അല്ലാതായിത്തീരുന്നതാണ് ഇവിടെ സംഭവിക്കുന്നത്. അതിനാൽ, കാലിക്കറ്റ് സർവകലാശാല അക്കാദമിക് സ്വാതന്ത്ര്യം നശിപ്പിക്കുന്നതിൽ നിന്ന് പിൻതിരിയണമെന്നും ഡോ. ​​കെ.എസ്. മാധവനെ അച്ചടക്കനടപടി എന്ന പേരിൽ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് പിന്മാറണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

1. Sukhadeo Thorat, Economist and Former chairman, UGC.
2. Uma Chakravarthi, Feminist Historian, Delhi.
3. K Satyanarayana, Professor, EFLU, Hyderabad.
4. Nissar Ahammed, Academic and Writer.
5. M Kunhaman, Economist and Rtd. Professor, TISS, Mumbai.
6. Sanal P Mohan, Historian and Former Director, KCHR.
7. J Devika, Professor, CDS, Thiruvananthapuram.
8. C Lakshmanan, Professor, MIDS, Chennai & Dalit Intellectual Collective.
9. Meena Gopal, Professor, School of Gender Studies, TISS, Mumbai.
10. Dr. Azad, Rtd. Principal, NSS College, Manjeri.
11. P K Pokker, Academic, Calicut.
12. T T Sreekumar, Professor, EFLU, Hyderabad.
13. Sheeba K M, Professor of History, Sree Sankaracharya University, Kalady.
14. Yasser Arafath, Assistant Professor of History, University of Delhi.
15. Thiagu Ranganathan, Associate Professor, CDS, Thiruvananthapuram.
16. Reshma Bharadwaj, Associate Professor, Social Work, Sree Sankaracharya University, Kalady.
17. Jayaseelan Raj, Assistant Professor, CDS, Thiruvananthapuram.
18. Rekha Raj, Assistant Professor, Gandhian Thought and Development Studies, M G University.
19. Sruthi Herbert, Research Fellow, University of Edinburgh, UK.
20. Burton Cleetus, Assistant Professor, Centre for Historical Studies JNU.
21. Mythri Prasad Aleyamma, Academic, City University of New York.
22. Muhammad Irshad, Assistant Professor, TISS, Mumbai.
23. K N Sunandan, Assistant Professor, Azim Premji University, Bengaluru.
24. Bindu K C, Assistant professor, Ambedkar University, Delhi.
25. S Gunasekaran, Assistant Professor, Centre for Historical Studies, JNU.
26. Sachin N, Assistant Professor, Dyal Singh College, University of Delhi.
27. Benaseer V L, JNU, New Delhi.
28. Radhika T, Scientist, CMET, Kerala.
29. Abhilash Thadathil, Assistant Professor, CDS, Thiruvananthapuram.
30. Sophy Joseph, Assistant Professor of Law, National Law University, Delhi.
31. Carmel Christy K J, Assistant Professor, Delhi University.
32. Shan Eugene Palakkal, Stella Maris College, Chennai.
33. Mohammed Iqbal, Madanapalle Institute of Technology and Science.
34. Dileep Raj, Assistant Professor, Brennan College, Thalassery.
35. M B Manoj, Department of Malayalam and Kerala Studies, University of Calicut.
36. Rajesh Komath, Associate Professor, Mahatma Gandhi University, Kottayam.
37. Bijulal M V, Assistant Professor, International Relations and Politics, MG University, Kottayam.
38. O K Santhosh, Assistant Professor, University of Madras.
39. Sonia George, Secretary, SEWA Union.
40. Umesh Omanakuttan, Film Maker.
41. P Remesan, Activist and Teacher.
42. A K Vasu, Writer and Teacher.
43. Anil Kumar P V, Associate Professor, Govt Victoria College, Palakkad.
44. N C Haridasan, Retd. Professor, University of Kerala.
45. Amithabh Bachan, Assistant Professor, MES, Asmabi College.
46. Achiles AB , Assistant Professor Of Islamic History, Maharaja’s College, Ernakulam.
47. Lajith V S, Assistant Professor and Head, History, K S M D B College, Sasthamkotta.
48. Dr. Merlin Isaac, Medical College, Kottayam.
49. Shyma P, Government College, Payyanur.
50. Bindu Ammini, Govt. Law College, Calicut.
51. Monu N C, Malabar Christian College, Calicut.
52. Chandran Komath, Government College, Kottayam.
53. Pushparajan M M, Assistant Professor of Political Science, Govt. College, Trippunithura.
54. R Sunil, Journalist.
55. Amal C Rajan.
56. Praveena Thali.
57. Maya Pramod.
58. Viju V V, PhD Scholar, IIT Madras.
59. Biyas Muhammed.
60. Ranjith T.
61. Aarsha G S, Central University, Pondicherry.
62. Jaincy John, Central University of Kerala.
63. Nikhil M C, University of Kerala.
64. Kevin Thomas, Trivandrum.
65. K S Sudeep, Hyderabad.
66. Lal Krishna, GLIT, Madras.
67. Pramod K, IIT Madras.
68. Arun P, Central University, Pondicherry.
69. Ajeesh Raj.
70. Nidha Fazliya A R, Government Law College, Kozhikode.
71. Ameen Javeed, Malappuram.
72. Juwairiya K B.
73. Shine P, SBPC College Piravom.
74. Saji K SBPC College, Piravom
75. Hamim Akif, Calicut.
76. S. Vinoth, Central University, Pondicherry.
77. Biju R IM.S.M. College, Kayamkulam.
78. Rakesh Ram S, Thalassery.
79. Gouri, RICTA-UAB.
80. Abdul Basith, TISS Mumbai.
81. Vishnu Uppalakkal, IIT Madras.
82. Aniljith Mathew, Central University, Pondicherry.
83. Sonal Sebastian, Central University, Pondicherry.
84. Ravi Sankar S. Nair, Trivandrum.
85. Afthab Ellath, Ministry of Health, Oman.
86. Ajsal, IIT, Madras.
87. Ashley Tellis, Independent Researcher.
88. Sreedevi P S, Research Scholar Department of Malayalam
Sreesankaracharya University of Sanskrit
89.Daya Aruna, Research Scholar, Jamia Milla Islamia, New Delhi
90.Waseem RS, Research Scholar, Jawaharlal Nehru University New Delhi
91.Muhammad Afeef, Jamia Millia Islamia Delhi
92. Deepa P Mohanan, Research Scholar, IIUCNN, Mahatma Gandhi University,Kottayam
93. Anju C Mohan, Research Scholar, University of Calicut
94.Vinil Paul, Research Scholar,Centre For Historical Studies, JNU