മുമിയയെ ഉടൻ മോചിപ്പിക്കുക ; ഇന്റർനാഷണൽ വർക്കേഴ്സ് കമ്മിറ്റി

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി എന്ന കുറ്റം ആരോപിച്ച് ജയിലിൽ കഴിയുകയാണ് അമേരിക്കയിലെ രാഷ്ട്രീയത്തടവുകാരനായ മുമിയ അബു-ജമാൽ.അദ്ദേഹത്തിന് ഇപ്പോൾ കോവിഡ് സ്‌ഥിതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജയിൽ മോചനവും ചികിത്സയും ഉടൻ നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്റർനാഷണൽ വർക്കേഴ്സ് കമ്മിറ്റി ക്യാമ്പയിൻ നടത്തുകയാണ്.

ഫിലാഡൽഫിയയിലെ പോലീസ് ഓഫീസർ ഡാനിയേൽ ഫോക്ക്നറെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത രാഷ്ട്രീയ പ്രവർത്തകയും പത്രപ്രവർത്തകനുമാണ് മുമിയ അബു-ജമാൽ. അമേരിക്കൻ ഐക്യനാടുകളിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾകൾ ലോകപ്രസിദ്ധമാണ്.നിരവധി അപ്പീലുകൾക്ക് ശേഷം അദ്ദേഹത്തിന്റെ വധശിക്ഷ ഫെഡറൽ കോടതി അസാധുവാക്കി. 2011 ൽ പ്രോസിക്യൂഷൻ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് വിധിച്ചു.

1968 ൽ പതിനാലാമത്തെ വയസ്സിൽ അബു-ജമാൽ ബ്ലാക്ക് പാന്തർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് ഒരു റേഡിയോ റിപ്പോർട്ടറായി മാറി മുമിയ.പിന്നീട് ഫിലാഡൽഫിയ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേണലിസ്റ്റുകളുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഫിലാഡൽഫിയയിലെ മൂവ് ഓർഗനൈസേഷനെ പിന്തുണച്ച അദ്ദേഹം 1978 ലെ പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെട്ടതുമായി ബന്ധെപ്പെട്ട് പ്രതിചേർക്കപ്പെട്ടു.1982 മുതൽ, അബു-ജമാലിന്റെ വിചാരണ ഭരണഘടനാപരമായ പരാജയങ്ങൾക്ക് ഗുരുതരമായി വിമർശിക്കപ്പെട്ടതാണ്.ചിലർ അദ്ദേഹം നിരപരാധിയാണെന്ന് അവകാശപ്പെടുകയും പലരും അദ്ദേഹത്തിന്റെ വധശിക്ഷയെ എതിർക്കുകയും ചെയ്തിരുന്നു.

മുമിയ അബു-ജമാലിന്റെ മോചനത്തിനും ചികിത്സക്കും വേണ്ടി ഇന്റർനാഷണൽ വർക്കേഴ്സ് കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിന്റെ മുഴുവൻ വിവരങ്ങൾ …..

മുമിയയെ ഉടൻ മോചിപ്പിക്കുക!
എല്ലാ രാഷ്ട്രീയതടവുകാരെയും മോചിപ്പിക്കുക!

പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,

അടിയന്തിരമായി നിങ്ങളുടെ പിൻതുണ ഞങ്ങൾക്ക് ആവശ്യമുണ്ട്..

മുമിയ അബു ജമാലിനെ ആശുപത്രിയിൽ ആക്കേണ്ടതുണ്ട്. അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടും ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാത്ത ജയിൽ ആശുപത്രിയിലാണ് പാർപ്പിച്ചിരിക്കുന്നത്. അറുപത്തിയേഴ്‌ വയസ്സുള്ള അദ്ദേഹത്തിന് കരൾ രോഗവും ഉയർന്ന രക്തസമ്മർധവുമുള്ളത് കൊണ്ട് തന്നെ ജീവൻ വളരെ അപകടത്തിലാണ്. ഈ അടുത്ത കാലത്ത് അദ്ദേഹത്തിന് ഹൃദ്രോഗം നിർണയിക്കപ്പെട്ടതും സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു. അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കേണ്ടതും ഉചിതമായ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുമാണ്.

പക്ഷെ അതുകൊണ്ട് മാത്രമായില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം സംബന്ധിച്ച രേഖകളും ആരോഗ്യസ്ഥിതിയും മതിയാകും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള വാറന്റ് പുറപ്പെടിവിക്കാൻ, അതിന്റെയൊക്കെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട്.

മുമിയയുടെ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്തിനകത്തും പുറത്തും വളർന്ന് വരികയാണ്. മുമിയയെ ഉടൻ മോചിപ്പിക്കാനും ഉചിതമായ ആശുപത്രിയിൽ  ചികിത്സ ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട്  ഫെബ്രുവരി 27 ന് ഫിലാഡൽഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്രസ്നറുടെ ഓഫീസിൽ ആക്ടിവിസ്റ്റുകൾ അടിയന്തര ഇടപെടലുകൾ നടത്തിരുന്നു. മുമിയയെ പിന്തുണക്കുന്നവർ മാർച്ച് 3ന് വീണ്ടും ക്രസ്‌നറുടെ ഓഫിസിന് ചുറ്റും തടിച്ച്കൂടിയതോടെ മുമിയക്ക് അവരോട് ഫോൺ വഴി സംസാരിക്കാൻ കഴിഞ്ഞു. തനിക്കും ജയിലിൽ കഴിയുന്ന ജീവന് ഭീഷണിയുള്ള മറ്റെല്ലാ മുതിർന്നവർക്കും ലോകമെമ്പാടും നൽകിയ പിന്തുണയ്ക്ക് മുമിയ നന്ദി അറിയിച്ചു.

ഇനി പറയുന്ന മൂന്ന് ആവശ്യങ്ങളുമായി പെൻ‌സിൽ‌വാനിയ ഗവർണർ ടോം വുൾഫ്, പെൻ‌സിൽ‌വാനിയായിലെ ജയിലുകളുടെ സെക്രട്ടറി ജോൺ വെറ്റ്‌സെൽ, ഫിലാഡൽ‌ഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്രസ്നർ എന്നിവരുമായി ബന്ധപ്പെടാൻ ഞങ്ങൾ‌ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ശരിയായ ചികിത്സ ലഭിക്കുന്നതിന് വേണ്ടി മുമിയയെ ആശുപത്രിയിലേക്ക് മാറ്റുക !

ഉടനടി മുമിയയെ മോചിപ്പിക്കുക !

എല്ലാ മുതിർന്നവരെയും തീരെ മോശം അവസ്ഥയിലുള്ള അന്തേവാസികളെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക !

താഴെ നൽകിയിരിക്കുന്ന കത്തിൽ നിങ്ങളുടെ പേര് കൂട്ടിച്ചേർത്തു തന്നിരിക്കുന്ന മെയിൽ ഐ ഡിയിൽ അയക്കാവുന്നതാണ്.

My name is …………………….. and I demand:
• Transfer Mumia to a hospital for proper medical care!
• Free Mumia immediately!
• Free all elders, vulnerable inmates, and political prisoners!

അയക്കേണ്ട വിലാസം
PA DA Larry Krasner: (justice@phila.gov)
PA DOC Secretary John Wetzel: (jowetzel@state.pa.us)
PA Governor Tom Wolf: (Brunelle.michael@gmail.com)

ഈ കത്തിന്റെ പകർപ്പ് ഉപയോഗിച്ച് നിങ്ങളുടെ പേര്, സംഘടന, രാജ്യം എന്നിവ കൂട്ടിചേർത്ത് താഴെ കാണുന്ന ഐ ഡിയിലും അയക്കാവുന്നതാണ്.

owcmumbai2016@gmail.com and SuzanneWRoss@aol.com

മുമിയയ്ക്ക് ഒരു സ്വകാര്യ കുറിപ്പ് അയക്കാനുമുള്ള മേൽവിലാസം

Smart Communications/PADOC
Mumia Abu-Jamal AM 8335
SCI Mahanoy
PO Box 33028
St Petersburg, FL 33733


രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ഈ ക്യാമ്പയിനിൽ അറോറ ഓൺലൈൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.