സാമ്രാജ്യത്വജിഹ്വകൾ പടച്ചുവിട്ട നുണകൾക്കും മേലെയുള്ള സ്റ്റാലിൻ

സ്റ്റാലിൻ പൂജയ്ക്കും സ്റ്റാലിൻ ഹത്യയ്ക്കുമതീതമായി ആ കാലഘട്ടത്തിൽ എന്താണ് നടന്നതെന്ന കാര്യം തെളിവുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രോലിറ്റേറിയൻ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘സ്റ്റാലിനും ജനാധിപത്യ പരിഷ്കരണ സമരങ്ങളും’ എന്ന പുസ്തകം ലക്ഷ്യമിടുന്നത്.


സോവിയറ്റ് ആർകൈവ് രേഖകളെ അടിസ്ഥാനമാക്കി കമ്മ്യൂണിസ്റ്റുകാരനല്ലാത്ത റഷ്യൻ ചരിത്രകാരൻ യൂറിഷുക്കോവ് ‘ഇനോയ് സ്റ്റാലിൻ'(Different Stalin) എന്ന പേരിൽ ഒരു പുസ്തകം രചിച്ചിരുന്നു. റഷ്യൻ ഭാഷയിൽ പ്രസിദ്ധീകൃതമായ ഈ കൃതിയെ അവലംബിച്ച് അമേരിക്കയിലെ മോൺട്ക്ലെയർ സർവ്വകലാശാല പ്രൊഫസർ ഗ്രോവർ ഫർ രണ്ടു നീണ്ടലേഖനങ്ങൾ എഴുതുകയുണ്ടായി.

‘സ്റ്റാലിനും ജനാധിപത്യ പരിഷ്കരണ സമരങ്ങളും’ എന്ന പേരിലുള്ള ഈ ലേഖനങ്ങൾ മലയാളത്തിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമാവുകയാണ്. എല്ലാവർക്കും മത്സരിക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നതിനും അവകാശം നൽകുന്ന, രഹസ്യ ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പിനും സോവിയറ്റ് സ്റ്റേറ്റിനെ പാർട്ടി ബ്യൂറോക്രസിയുടെ സർവ്വാധിപത്യത്തിൽ നിന്നും മോചിപ്പിച്ച് യഥാർത്ഥ തൊഴിലാളിവർഗ സ്റ്റേറ്റായി പരിവർത്തിപ്പിക്കുന്നതിനും സ്റ്റാലിനും വിരലിലെണ്ണാവുന്ന സഹപ്രവർത്തകരും നടത്തിയ സമരമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

സോവിയറ്റ് ആർകൈവുകളിലെ യഥാർത്ഥ വസ്തുതകളും തെളിവുകളുമാണ് ഇതിലൂടെ പുറം ലോകം അറിയുന്നത്. പ്രോലിറ്റേറിയൻ പബ്ലിഷേഴ്സ് ആണ് പ്രസാധകർ.മയ്യിൽ കയരളം സ്വദേശിയും ഇപ്പോൾ ഡൽഹിയിൽ താമസിക്കുകയും ചെയ്യുന്ന രാമചന്ദ്രൻ ചേണിച്ചേരിയാണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. സ്റ്റാലിൻ പൂജയ്ക്കും സ്റ്റാലിൻ ഹത്യയ്ക്കുമതീതമായി ആ കാലഘട്ടത്തിൽ എന്താണ് നടന്നതെന്ന കാര്യം തെളിവുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രോലിറ്റേറിയൻ പബ്ലിഷേഴ്സ് പ്രസിദ്ധീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുതലാളിത്ത പാതക്കാരും ശീതയുദ്ധകാല അമേരിക്കൻ
കുപ്രചാരണ പദ്ധതി വക്താക്കളും അവതരിപ്പിച്ച, സ്റ്റാലിൻ്റെ വികൃതവത്ക്കരിക്കപ്പെട്ട രൂപമാണ് ഇന്നും നമ്മുടെയെല്ലാം ഉള്ളിലുള്ളത്. അതാകട്ടെ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. ആർക്കും നിഷേധിക്കാനാവാത്ത ഔദ്യോഗിക തെളിവുകളായ ആർകൈവ് രേഖകളിലൂടെ തെളിഞ്ഞു വരുന്ന സ്റ്റാലിൻ, എല്ലാ കെട്ടുകഥകളെയും നുണപ്രചാരണങ്ങളെയും അപ്രസക്തമാക്കുകയാണ്. പാർട്ടി ബ്യൂറോക്രസിയെയും അപ്രമാദിത്വത്തെയും നിരാകരിക്കുന്ന, മനുഷ്യൻ്റെ ജനാധിപത്യ ബോധത്തെ ഒരു പടികൂടി വികസിപ്പിക്കുകയും യഥാർത്ഥ തൊഴിലാളി വർഗ ജനാധിപത്യമെന്തെന്നും തൊഴിലാളിവർഗ ഭരണകൂടം എങ്ങനെയായിരിക്കണമെന്നും ഒക്കെയുള്ള വളരെ ഉയർന്ന ധാരണകൾ മുന്നോട്ടു വെക്കുന്ന, വിരലിലെണ്ണാവുന്ന സഖാക്കളുമായി അതിനായി അന്ത്യം വരെ പോരാടുകയും എന്നാൽ അവസാനം പരാജയപ്പെട്ടു പോവുകയും ചെയ്ത സ്റ്റാലിനെയാണ് നാം കാണുന്നത്‌.


160 പേജു വരുന്ന പുസ്തകത്തിൻ്റെ വില 200 രൂപയാണ്.

Proletarian Publishers
Ph:9074901252,
9496306312(Whatsapp)

NB:ഗ്രോവർ ഫറിൻ്റെ മറ്റൊരു ഗവേഷണകൃതിയായ ‘Khrushchev Lied’ എന്ന ബൃഹത് ഗ്രന്ഥവും പ്രോ ലിറ്റേറിയൻ പബ്ലിഷേഴ്സ് ഉടൻ തന്നെ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta