ഭീകരതയോട് ചേർത്ത് വയ്ക്കുന്ന ഇസ്ലാമിക അടയാളങ്ങൾ

മറിയം സഫീറ

നമ്മുടെ ക്യാമ്പസുകളിൽ പർദ്ദ ധരിച്ച ഒരു പെൺകുട്ടി പഠിക്കാൻ വന്നാൽ അവളെ തമാശക്കു പോലും ഒരു പക്ഷെ സുഹൃത്തുക്കൾ തീവ്രവാദി എന്നൊക്കെ വിളിക്കും… കാരണം ഇവിടെ തീവ്രവാദത്തിന്റെ ഐക്കൺ ആയി പർദ്ദയും നികാബും തൊപ്പിയും താടിയും മാറി കഴിഞ്ഞിരിക്കുന്നു.


തബ്രീസ് അൻസാരിയെ ഓർമ്മയുണ്ടോ ?

വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രം നിൽക്കെ ഝാർഗണ്ടിൽ ഹിന്ദുത്വ ഭീകരരുടെ ആൾക്കൂട്ട കൊലപാതകത്തിനു ഇരയായ ഒരു യുവാവ്.. തബ്രീസിന്റെ ഭാര്യ ഷൈസ്തയുടെ കയ്യിലെ മംഗല്യ മൈലാഞ്ചി മായുന്നതിനു മുൻപ് തന്നെ അവള്‍ വൈധവ്യത്തിൽ എത്തിയിരുന്നു…

ഗുജറാത്ത്‌ മുസ്ലിം വംശഹത്യയെ കുറിച്ച് ഓർക്കുന്നുണ്ടോ?

ഇന്ന് രാജ്യത്ത് അധികാരത്തിലിരിക്കുന്നവരുടെ നേതൃത്വത്തിലാണ് 2002 ൽ ആ മുസ്ലിം വംശംഹത്യ നടക്കുന്നത്.. (ഗുജറാത്ത്‌ കലാപം എന്ന വിശേഷണത്തേക്കാൾ അനുയോജ്യമായത് മുസ്ലിം വംശഹത്യ എന്നതാണ്.. ) അന്ന് ഗർഭിണികളായ മുസ്ലിം സ്ത്രീകളുടെ വയർ ഹിന്ദുത്വ ഭീകരർ കീറിയത് ശൂലം കൊണ്ടായിരുന്നു.. മാത്രമല്ല ആ ശൂലങ്ങളിൽ അവർ ഗർഭസ്ഥ ശിശുക്കളെ കോർത്തു എന്നാണ് പറയുന്നത്..

എന്നാലും ജയ് ശ്രീറാം വിളികളും, ശൂലവും അവരുടെ കൈകളിലെ രാഖിയും ഇവിടുത്തെ മതേതര ചിന്തകൾക്കോ പൊതു ബോധത്തിലോ ഒരു ഹിന്ദുത്വ ഫോബിയ ഉണ്ടാക്കുന്നില്ല എന്നതാണ്.. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ ഭീകരതയോട് ചേർത്ത് ഇവിടെ ഒരു അമുസ്ലീമും അസ്സലാമുഅലൈക്കും പറയാൻ നിർബന്ധിതനായി ആൾക്കൂട്ട കൊലപാതകത്തിനോ അക്രമത്തിനോ വിധേയ മായിട്ടില്ല എന്ന യഥാർത്ഥത്തിൽ ജീവിക്കുമ്പോഴാണ് ഷര്‍ജീലിന്റെ അസ്സലാമുഅലൈക്കും എന്ന സമാധാനത്തിന്റെ അഭിവാദ്യം ഇവിടുത്തെ മതേതര ചിന്തകൾക്ക് പുറത്ത് പോകുന്നത്…
ഇസ്ലാമിക സംസ്കാരികതയെ പ്രശ്നവൽക്കരണം നടത്തുകയാണ്..

ഇന്ത്യയിൽ നടന്ന സംഘപരിവാർ നിർമ്മിത സ്ഫോടനങ്ങളിൽ പോലും ആദ്യം ഉയർന്നു വരുന്നത് മുസ്ലിം പേരുകളാണ്. അവിടെങ്ങളിൽ ആര്‍.എസ്.എസ് ഉപയോഗിക്കുന്നതും പലപ്പോഴും ഇസ്ലാമിക അടയാളങ്ങളാണ്.. ഉദാഹരണമായി മലേഗാവ് സ്ഫോടനത്തിൽ കൃത്രിമ താടിവെച്ച മൃതദേഹങ്ങൾ ഉണ്ടായിരുന്നു എന്ന് ഇൻഖിലാബ് പോലുള്ള പത്രങ്ങളുടെ റിപ്പോർട്ടുകൾ കാണാം . കേരളത്തിലെ സ്ഥിതിയും മറിച്ചല്ല ടി. പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചാണ് ആര്‍.എസ്.എസ്സിന്റെ അതേ തന്ത്രം ഇവിടുത്തെ സിപിഎം പയറ്റിയത്…

നമ്മുടെ ക്യാമ്പസുകളിൽ പർദ്ദ ധരിച്ച ഒരു പെൺകുട്ടി പഠിക്കാൻ വന്നാൽ അവളെ തമാശക്കു പോലും ഒരു പക്ഷെ സുഹൃത്തുക്കൾ തീവ്രവാദി എന്നൊക്കെ വിളിക്കും… കാരണം ഇവിടെ തീവ്രവാദത്തിന്റെ ഐക്കൺ ആയി പർദ്ദയും നികാബും തൊപ്പിയും താടിയും മാറി കഴിഞ്ഞിരിക്കുന്നു .

ഡൽഹിയിൽ ഷർജീലിന്റെ പ്രസംഗത്തിലെ അസ്സലാമുഅലൈക്കും എന്നതിൽ മാത്രമല്ല, നിങ്ങൾ നേരം പോക്കിന് കാണുന്ന മലയാള സിനിമ എടുത്ത് നോക്കിയാലും ഈ പ്രശ്നവൽക്കരണം കാണാൻ കഴിയും.. ബാങ്കിന്റെ ബി ജെ എമ്മിൽ വരുന്ന തീവ്രവാദിയും തസ്ബീഹ് മാലയിൽ ദിക്ർ ചൊല്ലികൊണ്ട് അന്താരാഷ്ട്ര ഭീകര സംഘടനകൾക്ക് രാജ്യത്തേ ഒറ്റു കൊടുക്കുന്നവരേയും ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേര് നൽകി ആഘോഷിക്കുന്നുണ്ട്…

ഇതിനൊക്കെതന്നെയും കൃത്യമായ ലക്ഷ്യമുണ്ട്.. രാജ്യത്തേ നശിപ്പിക്കുന്ന രാജ്യദ്രോഹികളും ഭീകരരും ആണ് മുസ്ലിങ്ങൾ എന്ന ചിന്ത ഇവിടുത്തെ പൊതു ബോധത്തിനു പകർന്നു നൽകുക ,എങ്കിൽ മാത്രമേ അവരുടെ സവർണ ഹിന്ദുത്വ ഭീകരതയെ അവർക്ക് മറച്ചു പിടിക്കാൻ ആവൂ..

നാളെ ഇവിടുത്തെ മുസ്ലിങ്ങൾ രാജ്യത്തുനിന്ന് പുറത്തു പോകേണ്ട നിയമങ്ങൾ നടപ്പിലാക്കി തുടങ്ങിയാലും ഇവിടുത്തെ “നിഷ്കളങ്ക ” അമുസ്ലിങ്ങൾ മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കാനും തയ്യാറാവില്ല.. കാരണം രാജ്യത്തിനു പ്രശ്നം സൃഷ്ടിക്കുന്ന ജനങ്ങളെ പുറത്ത് ആക്കുന്നതിൽ അവർക്ക് എങ്ങനെ ആവലാതി ഉണ്ടാക്കാനാണ്..

ഇത്തരം ഭീകരവാദ ചാപ്പകുത്തലുകൾ നേരിടേണ്ടി വരുന്ന മറ്റൊരു ജനത ഇവിടെ വേറെ കാണില്ല.. അതിനാൽ തന്നെ ഇന്ത്യയിലെ മുസ്ലിങ്ങൾ അവരുടെ ദേശ സ്നേഹവും മതേതര ബോധവും ഇവിടുത്തെ പൊതു സമൂഹത്തിൽ തെളിയിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.. അഫ്ഗാനിൽ താലിബാന്‍ അധികാരമേറ്റെടുത്തതുമുതല്‍ മുതൽ സിറിയയിലെ കാക്ക കാശ്ടിച്ചാൽവരെ ഇവിടുത്തെ മുസ്ലിങ്ങൾ ഞങ്ങൾക്ക്‌ അതിൽ പങ്കില്ലന്ന് തെളിയിക്കാനും അതിന്റെ പേരിൽ ഇവിടുത്തെ പൊതു ബോധത്തോട് മാപ്പ് പറയാനും ഇവിടുത്തെ രാഷ്ട്രീയം നിർബന്ധിതരാക്കുന്നു..

ഞങ്ങൾക്ക്‌ ഇവിടെ ജീവിക്കാൻ ഭയമാണ് എന്ന ചിന്ത ഇന്ത്യൻ മുസ്ലിങ്ങൾക്ക്‌ നൽകി അവർ ഇവിടെ നിന്നു പലായനം ചെയ്യും എന്ന മോഹമൊന്നും ഇവിടുത്തെ ഹിന്ദുത്വ വാദികൾക്ക്‌ വേണ്ട..


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta