അടിയറവിൻ്റേതല്ല, പോരാട്ടത്തിൻ്റെ കഥ ആവേശം കൊള്ളിക്കും ‘സർദാർ ഉദ്ദം’

1931 മാര്‍ച്ച്‌ 23 ന് ലാഹോറിൽ വെച്ച് കഴുമരം കയറിയ ഭഗത് സിംഗിന്റെ ജീവിതവും കര്‍മവും ഉപഭൂഖണ്ഡത്തിലെ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് പ്രചോദനം പകര്‍ന്നു എന്നതിന്റെ തെളിവ് കൂടിയാണ് വിപ്ലവകാരി ആയ ഉദ്ദം സിംഗിന്റെ ചരിത്രം…അതെ, ‘വീര’ സവര്‍ക്കറെപോലെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാത്ത ധീരരുടെ ചരിത്രം..


പ്രശാന്ത് പ്രഭ ശാർങ്ഗധരൻ

“ഇരുപത്തി മൂന്നാം വയസ്സിൽ നിങ്ങളെന്താണ് ചെയ്തിരുന്നത് ഇൻസ്പെക്ടർ?..”

ഈ ഒരൊറ്റ ചോദ്യത്തിലൂടെ ഭഗത് സിംഗിനെ,അദ്ദേഹത്തിന്റെ ഉജ്ജ്വല പോരാട്ടത്തെ അടയാളപ്പെടുത്തിയ സിനിമ എന്ന് വിശേഷിപ്പിക്കാം “സർദാർ ഉദ്ദം”.

സ്വന്തം പ്രാണനേക്കാള്‍ പ്രിയപ്പെട്ടതും,ഉദാത്തവും ഉജ്ജ്വലവുമായ ലക്ഷ്യത്തിനായി മരണം വരിച്ച വീര രക്തസാക്ഷി ഭഗത് സിംഗിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു മുന്നോട്ടു നീങ്ങിയ ധീരൻ സർദാർ ഉദ്ദം സിംഗായി വിക്കി കൗശലിന്റെ പകർന്നാട്ടമാണ് കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായ പ്രസ്തുത സിനിമയുടെ ഉൾക്കരുത്ത്……

സ്വാതന്ത്ര്യം,മതേതരത്വം,സ്ഥിതിസമത്വം എന്നിവ സാക്ഷാത്കരിക്കാനാണ് അവസാന നിമിഷം വരെ ഭഗത് സിംഗും സഖാക്കളും പരിശ്രമിച്ചത്..1931 മാര്‍ച്ച്‌ 23 ന് ലാഹോറിൽ വെച്ച് കഴുമരം കയറിയ ഭഗത് സിംഗിന്റെ ജീവിതവും കര്‍മവും ഉപഭൂഖണ്ഡത്തിലെ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് പ്രചോദനം പകര്‍ന്നു എന്നതിന്റെ തെളിവ് കൂടിയാണ് വിപ്ലവകാരി ആയ ഉദ്ദം സിംഗിന്റെ ചരിത്രം…അതെ, ‘വീര’ സവര്‍ക്കറെപോലെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാത്ത ധീരരുടെ ചരിത്രം..

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രപുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ ജാലിയൻ വാലാബാഗ്‌ എന്ന കൂട്ടക്കുരുതിയുടെ ഭീകരത ഒട്ടും ചോർന്നു പോകാതെ ചരിത്രത്തോട് നീതി പുലർത്തി ചിത്രീകരിച്ചിരിക്കുന്നതിൽ സംവിധായാകന് ആദ്യമേ തന്നെ ഒരു ഉഗ്രൻ കയ്യടി..1919 ഏപ്രിൽ 13 ന് റൗലറ്റ് ആക്റ്റിനെതിരെ അമൃത്‌സറിലെ ജാലിയൻവാലാബാഗിൽ ഒത്തുകൂടി പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ റെജിനാൾഡ് ഡയറിന് അനുമതി കൊടുത്ത പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒ’ഡയറെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1940 മാർച്ച് 13 ന് ലണ്ടനിൽ വച്ച് വെടിവെച്ചു കൊലപ്പെടുത്തിയ ഉദ്ദം സിംഗിന്റെ ചരിത്രമാണ് സിനിമയുടെ പ്രമേയം..സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തേയും മാർക്സിസ്റ്റ് വിശ്വാസങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് പ്രതികാരം ചെയ്യാനുള്ള ദീർഘവും കഠിനവുമായ പാത തിരഞ്ഞെടുത്ത സർദാർ ഉദ്ദം സിംഗ് മെക്കാനിക്കായും സെയിൽസ്മാനായും,ആശാരിയായും വെൽഡറായും, സിനിമയിൽ ആക്ടറായും ജീവിച്ച ജീവിതങ്ങൾ, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി,ലണ്ടനിലെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി,റഷ്യൻ കമ്മ്യുണിസ്റ്റ് പാർട്ടി തുടങ്ങിയ സംഘടനകളുടെ സഹായം അഭ്യർത്ഥിക്കുന്നതും മറ്റും സിനിമയിൽ കൃത്യമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്..

ഒറ്റുകാരും രാജ്യദ്രോഹികളും ജനങ്ങളെ അടിച്ചമര്‍ത്തി ചൂഷണം ചെയ്തു ഭരിക്കുന്നത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.അതിനെതിരെയുള്ള പോരാട്ടങ്ങളും…തീര്‍ച്ചയായും ഒടുവില്‍ ചൂഷണരഹിതമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക തന്നെ ചെയ്യും..ഭഗത് സിംഗിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ “പരാജയങ്ങളോ വഞ്ചനകളോ നിങ്ങളെ നിരുത്സാഹപ്പെടുത്തരുത്…ഏതു ക്ലേശങ്ങളും പീഡനങ്ങളും വന്നാലും നിങ്ങളുടെ ഉള്ളിലുള്ള വിപ്ലവബോധത്തിന്റെ വീര്യം കെടാതെ സൂക്ഷിക്കുക…നിങ്ങള്‍ വിജയികളായിത്തീരും.”

സിനിമയിലെ അവസാന രംഗങ്ങളിലെ ആ ചുരുട്ടിപ്പിടിച്ച ഭഗത് സിംഗ് ചിത്രം മനസിൽ ഇപ്പോഴും മായാതെ നിൽക്കുന്നു..അതെ, ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ്, ഉദ്ദം സിംഗ് തുടങ്ങിയവരൊക്കെയാണ് പോരാടുന്ന ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകം…

സഖാക്കൾ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ തൂക്കിലേറ്റപ്പെട്ടപ്പോൾ ഇന്ത്യൻ തൊഴിലാളി വർഗം പ്രതിഷേധം സൂചിപ്പിച്ചത് ഗാന്ധിയുടെ കോലം കൂടി കത്തിച്ച് കൊണ്ടാണ്. അലഹാബാദിലെ മിൽ തൊഴിലാളികൾ ഗാന്ധിയുടെ കോലം കത്തിച്ചത് പ്രസിദ്ധമാണ്. വട്ടമേശക്കു ചുറ്റുമിരുന്ന യോഗത്തിൽ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഗാന്ധി ഉന്നയിച്ചില്ല. അത് ഹിംസയെ ന്യായീകരിക്കലാവും എന്ന വിചിത്ര ന്യായവുമുണ്ടായിരുന്നു ആ വിശുദ്ധന്. ഇന്നും ഇന്ത്യൻ ചരിത്രത്തിൽ ജനകീയ പക്ഷത്ത് നിന്ന് പൊരുതുന്നവരെ വ്യാജ ഏറ്റുമുട്ടലടക്കം സൃഷ്ടിച്ച് കൊന്ന് കൊലവിളിക്കുമ്പോൾ വിശുദ്ധന്റെ ഈ വിചിത്ര യുക്തി പല വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. വാർദ്ധക്യം ബാധിച്ച അതേ ചിന്തയുമായി വടിയും കുത്തി….

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കി തുടച്ച് കൊണ്ടിരുന്നിട്ട് ഇപ്പോൾ വാ തുറന്നാൽ ദേശസ്നേഹം വിളമ്പുന്ന സംഘപരിവാർ കൂട്ടങ്ങൾക്ക് ഈ സിനിമ ദഹിക്കില്ല എന്നറിയാം.. എന്നാലും ചരിത്രം എന്തെന്ന് അറിയാനെങ്കിലും ഒറ്റ തവണ കണ്ട് നോക്കാവുന്നതാണ്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal