ദീപ പി മോഹനന്റെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക : പുരോഗമന യുവജന പ്രസ്ഥാനം

“ഗവേഷക വിദ്യാർത്ഥികൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെ കുറിച്ചും, ജയ് ഭീം സിനിമയിൽ പുളകം കൊള്ളുന്ന കേരളത്തിലെ സിപിഎം, ദീപ പി മോഹനൻ അനുഭവിക്കുന്ന ജാതി വിവേചനത്തോടും, നിരാഹര സമരത്തോടും പുലർത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് തിരിച്ചറിയണം.”


കോട്ടയം എംജി യൂണിവേഴ്സിറ്റിയിലെ ജാതി വിവേചനത്തിനും വിദ്യാഭാസ അവകാശ നിഷേധത്തിനുമെതിരെ ദളിത്‌ ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനൻ നടത്തി വരുന്ന മരണം വരെയുള്ള നിരാഹാരസമരത്തിന് ഐക്യദാർഢ്യം നൽകി പുരോഗമന യുവജന പ്രസ്ഥാനം. പാണ്ടിക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ പൊതുയോഗം ഭീം ആർമി മലപ്പുറം വൈസ് പ്രസിഡന്റ്‌ രാജൻ ചേട്ടിയത്ത് ഉദ്ഘാടനം ചെയ്തു. സർക്കാരും സർവകലാശാലകളും പുലർത്തുന്ന ജാതീയ വിവേചനങ്ങൾക്ക് എതിരെ ശക്തമായ സമരങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ആദ്യത്തെ കാർഷിക സമരം പോലും വിദ്യാഭാസ അവകാശത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐതിഹാസിക സമരത്തിലൂടെയാണ് നമ്മൾ കണ്ടിരിക്കുന്നതെന്നും, കോടതി വിധികളെയോ സിൻഡിക്കേറ്റ് അന്വേഷണ റിപ്പോർട്ടുകളെയോ SC/ST കമ്മീഷൻ റിപ്പോർട്ടുകളെയോ അംഗീകരിക്കാൻ അധികാര വർഗ്ഗങ്ങൾ തയ്യാറവാതത്ത്ര ജാതീയതയാണ് സമൂഹത്തിലും അധികാര ഘടനയിലുമുള്ളതെന്നും യോഗം അഭിവാദ്യം ചെയ്ത് സംസാരിച്ച ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സിപി റഷീദ് അഭിപ്രായപ്പെട്ടു.

ഗവേഷക വിദ്യാർത്ഥികൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെ കുറിച്ചും, ജയ് ഭീം സിനിമയിൽ പുളകം കൊള്ളുന്ന കേരളത്തിലെ സിപിഎം, ദീപ പി മോഹനൻ അനുഭവിക്കുന്ന ജാതി വിവേചനത്തോടും, നിരാഹര സമരത്തോടും പുലർത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും യോഗത്തിൽ ഷനീർ പറഞ്ഞു.

പ്രതിഷേധ യോഗത്തിൽ അസ്‌ലം(വെൽഫയർ പാർട്ടി),ശശിധരൻ(ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റു വിരുദ്ധ മുന്നണി) എന്നിവർ സംസാരിച്ചു. സിപി നഹാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രിജേഷ് സ്വാഗതവും അബ്‌ദുറഹ്‌മാൻ നന്ദിയും അറിയിച്ചു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal