കൊച്ചിൻ പോർട്ടിന്റെ കപ്പൽച്ചാൽ ഡ്രഡ്ജിംഗ് നിമിത്തം ചെല്ലാനം കൊച്ചി തീരത്തെ മണ്ണ് ഒലിച്ചുപോകുകയും തീരക്കടലിൽ ക്രമാതീതമായി ആഴം വർദ്ധിച്ചിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ മണ്ണ് തിരികെയെത്തിക്കാതെ മറ്റൊരു പരിഹാര മാർഗ്ഗവും ശാശ്വതമായി വിജയിക്കില്ലെന്ന് മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ.
കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം – കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ മേയ് 20ന് കൊച്ചിൻ പോർട്ടിൽ ഉപരോധ സമരം നടത്തി.

ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് മുഖ്യ കാരണക്കാരായ കൊച്ചിൻ പോർട്ട് തീരസംരക്ഷണ നടപടികൾ സ്വീകരിക്കാത്ത പക്ഷം പോർട്ടിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ ചെല്ലാനം കൊച്ചി തീരജനത മുന്നിട്ടിറങ്ങുമെന്ന് ജനകീയ വേദി ഉപരോധത്തിൽ പ്രഖ്യാപിച്ചു.
കൊച്ചി കപ്പൽച്ചാലിൽ നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് വിൽപ്പന നടത്തി ലാഭം കൊയ്യുന്ന പോർട്ടിന്റെ നടപടി ഉപേക്ഷിക്കണമെന്നും മണ്ണ് തീരത്ത് നിക്ഷേപിച്ച് തീരം പുനർനിർമ്മിക്കണമെന്നും ജനകീയ വേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരോധ സമരം ചെല്ലാനം – കൊച്ചി ജനകീയ വേദി ചെയർപേഴ്സൺ മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ ഉദ്ഘാടനം ചെയ്തു.

കൊച്ചിൻ പോർട്ടിന്റെ കപ്പൽച്ചാൽ ഡ്രഡ്ജിംഗ് നിമിത്തം ചെല്ലാനം കൊച്ചി തീരത്തെ മണ്ണ് ഒലിച്ചുപോകുകയും തീരക്കടലിൽ ക്രമാതീതമായി ആഴം വർദ്ധിച്ചിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ മണ്ണ് തിരികെയെത്തിക്കാതെ മറ്റൊരു പരിഹാര മാർഗ്ഗവും ശാശ്വതമായി വിജയിക്കില്ലെന്ന് മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ ഉപരോധത്തിൽ ചൂണ്ടിക്കാട്ടി. ഭാഗികമായ പരിഹാര നടപടികളല്ല, ശാശ്വത പരിഹാര നടപടികൾ തന്നെയാണ് തീരത്തിന് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn
Join us on Telagram https://t.me/aroraonlinenewsportal
#NoOneRapedDalits