മുഖ്യമന്ത്രിയുടെ ചെല്ലാനം സന്ദർശനം : ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ പ്രതിഷേധ കല്ല് കാവ് സമരം

ചെല്ലാനം-കൊച്ചി തീരത്തെ ആകെ 18 കി.മി പ്രദേശം കടുത്ത കടൽകയറ്റ ഭീഷണി നേരിടുന്നുണ്ട്. എന്നാൽ സമഗ്രമായ ഒരു തീരസംരക്ഷണ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതി നുപകരം ജനങ്ങളുടെ പ്രതിഷേധം മറികടക്കാൻ ഭാഗികവും അപൂർണ്ണവുമായ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയൻ ചെല്ലാനത്തെ കടൽഭിത്തി നിർമ്മാണം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ പ്രതിഷേധ കല്ല് കാവ് സമരം. തീരസംരക്ഷണത്തിൽ കേരളസർക്കാർ തുടർന്ന് വരുന്ന കുറ്റകരമായ അനാസ്ഥയിലും ചെല്ലാനം-കൊച്ചി തീരത്തെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളെയും ഒഴിവാക്കി തീരസംരക്ഷണ പദ്ധതി ഭാഗികമായി നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി ചെല്ലാനം സന്ദർശിക്കുന്ന ജൂൺ 11 വൈകീട്ട് 5 മണിക്ക് തോപ്പുംപടി ഹാർബറിന് മുൻപിൽ നിന്ന് ആരംഭിച്ച്‌ ബീച്ച് റോഡ് തീരത്ത് പ്രതിഷേധ കല്ല് കാവ് സമരം സമാപിക്കുന്നു.

പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ വർഷം മെയ് 14-17 തിയ്യതികളിൽ ചെല്ലാനം-കൊച്ചി തീരം കണ്ട ഏറ്റവും വലിയ കടൽകയറ്റമാണ് ഉണ്ടായത്. കടൽകയറ്റത്തെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധവും കഴിഞ്ഞ മൂന്ന് വർഷമായി കടൽകയറ്റത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം-കൊച്ചി ജനകീയവേദി നടത്തി വരുന്ന സമരത്തിന്റേയും സമ്മർദ്ദത്തിലാണ് 2022 ഓഗസ്റ്റ് മാസം കേരള സർക്കാർ 344.2 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത് എന്നാണ്. ചെല്ലാനം ഹാർബർ മുതൽ വടക്കോട്ട് 10.3 കിലോമീറ്റർ പ്രദേശത്ത് ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമ്മാണവും, വേളാങ്കണ്ണി-ബസാർ, പുത്തൻതോട്-കണ്ണമാലി പ്രദേശത്തായി 15 പുലിമുട്ടുകളുടെ നിർമ്മാണവുമാണ് പദ്ധതിയിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് പ്ര ഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ, പ്രഖ്യാപനത്തിനു വ്യത്യസ്തമായി 7.65 കിലോമീറ്റർ പ്രദേശത്തെ കടൽഭിത്തി നിർമ്മാണം മാത്രമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് എന്ന് ജനകീയ വേദി പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ നവംബറിൽ തുടങ്ങുമെന്ന് പറഞ്ഞ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ മാർച്ച് മാസമാണ് ആരംഭിച്ചിട്ടുള്ളത്. ചെല്ലാനം-കൊച്ചി തീരത്തെ ആകെ 18 കി.മി പ്രദേശം കടുത്ത കടൽകയറ്റ ഭീഷണി നേ രിടുന്നുണ്ട്. എന്നാൽ സമഗ്രമായ ഒരു തീരസംരക്ഷണ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതി നുപകരം ജനങ്ങളുടെ പ്രതിഷേധം മറികടക്കാൻ ഭാഗികവും അപൂർണ്ണവുമായ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ അത് തന്നെ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കാതെ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ കാണിച്ചിട്ടുള്ളത്. വീണ്ടും ഒരു മഴക്കാലം കാര്യമായ ഒരു കടൽകയറ്റ പ്രതിരോധവും ഇല്ലാതെ നേരിടേണ്ട അവസ്ഥയിലാണ് ചെല്ലാനം-കൊച്ചി തീരം. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തത്തോടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയിൽ മുൻ‌കൂർ ജാമ്യമെടുക്കാനാണ് മുഖ്യമന്ത്രിയുടെ ചെല്ലാനം സന്ദർശനം നടത്തുന്നത് എന്ന് ജനകീയ വേദി.



കഴിഞ്ഞ മൂന്നു വർഷമായി ചെല്ലാനം-കൊച്ചി തീരത്തിനു ശാശ്വതമായ സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ ജനകീയസമരം നടന്നുവരികയാണ്. ചെല്ലാനത്തെ കടൽകയറ്റത്തിന് കാരണം തീരം നേരിടുന്ന കടുത്ത തീരശോഷണമാണ്. കൊച്ചി കപ്പൽ ചാലിലെ ഡ്രെഡ്ജിങ് ആണ് രൂക്ഷമായ തീരശോഷണത്തിനു കാരണം. സർക്കാരിന് വേണ്ടി പഠനം നടത്തിയ നാഷണൽ സെൻറ്റർ ഫോർ കോസ്റ്റൽ റിസർച്ച് എന്ന കേന്ദ്ര സർക്കാരിന് കീഴിലുള്ള ഗവേഷണ സ്ഥാപനം അതിന്റെ റി പ്പോർട്ടിൽ അസന്നിഗ്ദ്ധമായി ചൂണ്ടികാണിക്കുന്നു. പോർട്ട് ഡ്രഡ്ജ് ചെയ്തു നീക്കുന്ന മണ്ണുപയോ ഗിച്ച് തീരം പുനർനിർമ്മിക്കണമെന്നും തീരത്തുടനീളം പുലിമുട്ടുപാടം നിർമ്മിക്കണമെന്നുമാണ് ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെടുന്നത്. നിലവിൽ പ്രഖ്യാപിച്ചത് പോലെ ഭാഗിക മായി പദ്ധതികൾ നടപ്പിലാക്കിയാൽ അത് തീരത്തെ കൂടുതൽ അപകടത്തിലേക്ക് നയിക്കുക യേ ഉള്ളു. മണ്ണടിച്ച് തീരം പുനർനിർമ്മിക്കാത്ത പക്ഷം നിലവിലെ സർക്കാർ പദ്ധതി പൂർത്തിയായാൽ പോലും ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നം പരിഹരിക്കപ്പെടുകയില്ല എന്നതാണ് വസ്തുത.

നിലവിലെ പ്രഖ്യാപിത പദ്ധതി ചെല്ലാനം-കൊച്ചി തീരത്തുടനീളം നീട്ടുകയും അതോടൊപ്പം കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി തീരം പുനർ നിർമ്മിക്കാനും സർക്കാർ തയ്യാറാകണം എന്ന് ചെല്ലാനം-കൊച്ചി ജനകീയവേദി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. ജനങ്ങളുടെ പ്രതിഷേധത്തെ മറികടക്കാൻ വേണ്ടി താൽക്കാലിക നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് തീർത്തും പ്രതിഷേധാർഹവും അപലപനീയവുമാണ്. ചെല്ലാനം-കൊച്ചി തീരജനതയ്ക്ക് വേണ്ടത് നീതിയാണ്, അല്ലാതെ നീതി നടപ്പിലാക്കുന്നു എന്ന നാട്യങ്ങളല്ല എന്നും പത്രസമ്മേളനത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal