യാസിൻ മാലിക്കിന്റെ ജീവപര്യന്തം
ഇന്ത്യയ്ക്ക് കശ്മീർ വിഷയം പരിഹരിക്കാൻ കഴിയില്ല

1990ൽ 4 ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരെ കൊന്ന കേസിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്. കഴിഞ്ഞകൊല്ലമാണ് തീവ്രവാദ വിരുദ്ധ കോടതി അദ്ദേഹത്തിനെതിരെ കൊലപാതകകുറ്റം അടക്കം ഉൾപ്പെടുത്തി ചാർജ് ഫ്രെയിം ചെയ്തത്. പക്ഷേ തെളിവുകൾ ഉറച്ചതായിരുന്നെങ്കിൽ കേസ് ഈ ഘട്ടം വരെ എത്താൻ എന്തിന് 31 വർഷം എടുത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.


പരിഭാഷ : അലൻ ശുഐബ് (കണ്ണൂർ യൂണിവേഴ്സിറ്റി നിയമ വിഭാഗം വിദ്യാർത്ഥി)


ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ട്(JKLF) നേതാവ് യാസർ മാലിക്കിനെ കഴിഞ്ഞദിവസം പ്രത്യേക എൻഐഎ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചത് മോദി അനുകൂലികൾ വലിയതോതിൽ കൊണ്ടാടുകയും ‘കാശ്മീർ പ്രശ്നം’ പരിഹരിക്കുന്നതിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടം എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്. സത്യത്തിൽ അത് അങ്ങനെയാണോ?

തീവ്രവാദ ഫണ്ട് കേസിൽ എൻഐഎ കൊണ്ടുവന്ന ചാർജുകൾക്കെതിരെ അദ്ദേഹം പോരാടിയിട്ടില്ല എന്നു മാത്രമല്ല വളരെ കുറഞ്ഞ സാധ്യത മാത്രമേയുള്ളൂ വിധിക്കെതിരെ അപ്പീൽ നൽകാനും. മറ്റ് കേസുകൾക്ക് പുറമേ 1990ൽ 4 ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരെ കൊന്ന കേസിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്. കഴിഞ്ഞകൊല്ലമാണ് തീവ്രവാദ വിരുദ്ധ കോടതി അദ്ദേഹത്തിനെതിരെ കൊലപാതകകുറ്റം അടക്കം ഉൾപ്പെടുത്തി ചാർജ് ഫ്രെയിം ചെയ്തത്. പക്ഷേ തെളിവുകൾ ഉറച്ചതായിരുന്നെങ്കിൽ കേസ് ഈ ഘട്ടം വരെ എത്താൻ എന്തിന് 31 വർഷം എടുത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

തീവ്രവാദ ഫണ്ട് കേസിൽ പ്രോസിക്യൂഷൻ തൂക്കുകയർ ആണ് ചോദിച്ചത്, അതിന് കാരണമായി പറഞ്ഞത് മാലിക് മൂലം പണ്ഡിറ്റുകൾ താഴ് വരയിൽ നിന്ന് പോകാൻ നിർബന്ധിതരായി എന്നൊക്കെയുള്ള ബാലിശമായ ആരോപണങ്ങളാണ്.ജഡ്ജി വിസമ്മതിച്ചു,പക്ഷേ 1990ലെ കൊലകളിൽ മാലിക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിധി മുൻകൂട്ടി തീർച്ചപ്പെടുത്തിയതാണ് എന്ന് കരുതണ്ടി വരും.

ഇത്തരം ധാർഷ്ട്യത്തോടെയും അന്തവുമായ സമീപനം തന്നെയാണ് അധികാരത്തിൽ ഉള്ളവർക്ക് ജമ്മുകാശ്മീരിനോടും ഉള്ളത്. ഈ രീതിയിലാണ് അവർ താഴ്വരയിലെ സമാധാനവും സുരക്ഷയും സ്ഥിരതയും കണ്ടെത്താൻ ശ്രമിക്കുന്നത്.

തുടർച്ചയായി വന്ന ന്യൂഡൽഹിയിലെ ഗവൺമെന്റ്കൾക്കൊന്നും 1989-90 കളിലെ കശ്മീർ കലാപങ്ങൾക്കു ശേഷം അവിടുത്തെ മനുഷ്യാവകാശം എന്നത് ഒരിക്കലും വിഷയമായിരുന്നില്ല; എന്നാൽ ഒരു പ്രധാനമന്ത്രി പോലും കശ്മീരിലെ ഭരണകൂടത്തെ ആകെ ഒഴിവാക്കാനാവുന്നതാണ് എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢി ആയിരുന്നില്ല. ഈ വിശ്വാസമാണ് കാശ്മീർ വിഷയ ത്തിലേക്കുള്ള നരേന്ദ്രമോഡിയുടെ സവിശേഷമായ സംഭാവന.

തീർച്ചയായും അദ്ദേഹത്തിന്റെ മുൻഗാമികളും ആന്തരികമായി(domestically ) വിവേകത്തോടെയുള്ള ഒരു രാഷ്ട്രീയ പരിഹാരം എടുക്കാൻ തക്ക ധൈര്യമോ ആത്മാർത്ഥതയോ ഉള്ളവർ ആയിരുന്നില്ല. ലക്ഷർ – ഇ -ത്വയിബ (Lakshar -e- Thwaiba, ജൈഷേ -ഇ- മുഹമ്മദ്(Jaish-e- Mohammad )തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാകിസ്ഥാൻ കൊടുത്തുകൊണ്ടിരുന്ന പിന്തുണ മൂലം ന്യൂഡൽഹിക്ക് കാശ്മീർ വിഷയത്തെ ഒരു രാഷ്ട്രീയ പ്രശ്നം എന്നതിൽനിന്ന് സുരക്ഷാ പ്രശ്നമായി നിർവചിക്കാൻ പറ്റിയിരുന്നു. എന്നിരുന്നാലും ചില സാഹചര്യങ്ങൾ തുറന്നു വരുമ്പോൾ അതിനെ ഉപയോഗപ്പെടുത്താനുള്ള വഴക്കവും യുക്തിയും ഡൽഹിക്ക് ഉണ്ടായിരുന്നു – അടൽ ബിഹാരി വാജ്പേയിയും മൻമോഹൻസിംഗും പെട്ടെന്ന് ഈ സാഹചര്യം ഉപയോഗപ്പെടുത്തിയവരാണ്. 2000 ൽ ഉണ്ടായ ഹിസ്ബുൽ മുജാഹിദീൻ വെടിനിർത്തൽ ഒരുദാഹരണമാണ്, 2004,2007 കാലഘട്ടത്തിലെ പിൻവാതിൽ ചർച്ചകൾ മറ്റൊരു ഉദാഹരണവും.

ഈ രണ്ട് പ്രധാനമന്ത്രിമാരും ചർച്ചയുടെയും ഇടപെടലുകളുടെയും തലങ്ങൾ മനസ്സിലാക്കിയെങ്കിലും സാധാരണ കാശ്മീരികളുടെ വിഷമങ്ങളെയോ പ്രതീക്ഷകളെയോ പരിഗണിക്കാനോ മുന്നോട്ടുകൊണ്ട് പോകാനോ ഉള്ള രാഷ്ട്രീയമായ ശക്തിയോ, ആത്മവിശ്വാസമോ ഇവർക്കും ഉണ്ടായിരുന്നില്ല.

2015ൽ പി ഡി പിയുടെ മുഫ്ത്തി മുഹമ്മദ് സെയ്ദുമായി ബി ജെ പി ജമ്മുകാശ്മീരിൽ മുന്നണിയും സഖ്യവും ഒപ്പുവെച്ചപ്പോഴും മുൻഗാമികളെ പോലെ സംസ്ഥാനത്തെ പ്രശ്നങ്ങളെ രാഷ്ട്രീയമായി നരേന്ദ്രമോദി കാണുമെന്നാണ് വിചാരിച്ചത് . പക്ഷെ 2018ൽ കേന്ദ്രഭരണം ഏർപ്പെടുത്തി, ആഗസ്റ്റ് 5 -2019ൽ ജമ്മു കാശ്മീരിനെ രണ്ടായി മുറിച്ച് അതിന്റെ സ്വയംനിർണയാവകാശവും ഇന്ത്യൻ യൂണിയനിലെ സംസ്ഥാന പദവിയും റദ്ദ് ചെയ്തു.

ഈ തീരുമാനം നമുക്കറിയാവുന്ന രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകൾ കാശ്മീരിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇന്ത്യൻ ഭരണകൂടതോടൊപ്പം ഇത്രയും കാലം നിലയുറപ്പിച്ചു നിന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോണ്ഫറൻസ് , പി ഡി പി മുതലായവ അധിക്ഷേപിക്കപ്പെടുകയും അവരുടെ നേതാക്കൾ തടവിലാക്കപ്പെടുകയും ചെയ്തു. 2020ൽ തദ്ദേശീയ തെരഞ്ഞെടുപ്പ് നടന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരിക്കലും കാണാത്തത്ര നിയന്ത്രണങ്ങളാണ് മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷൻ പോലെയുള്ള പൗരാവകാശ സംഘടനകളും നേരിടേണ്ടി വന്നത്. Public Safety Act (PSA) പോലെയുള്ള നിയമങ്ങൾ ഉപയോഗിച്ച് തീവ്രവാദ എഫ്ഐആർ കളും അറസ്റ്റുകളും കുത്തനെ ഉയർന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തെയും സമാധാനപരമായ ഏതുതരം രാഷ്ട്രീയ പ്രവർത്തനത്തെയും ക്രിമിനൽ വൽക്കരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മാലികിനെതിരെയുള്ള കേസിനെ കാണേണ്ടത്.

JKLF എന്ന ഒരു തളർന്നുപോയ ശക്തിയുടെ നേതാവ് എന്ന നിലയിൽ അദ്ദേഹം ഒരു സംഘത്തെയും നിയന്ത്രിക്കുന്നില്ല. പക്ഷേ അദ്ദേഹം പ്രതിനിധീകരിക്കുന്ന ശബ്ദങ്ങളെയും അഭിലാഷങ്ങളെയും അദ്ദേഹത്തിനെ തടവിലാക്കിയത് കൊണ്ടോ കൊന്നത് കൊണ്ടോ നിശ്ചലമാക്കാൻ കഴിയില്ല. നിരത്തിയ കുറ്റങ്ങൾ വെച്ച് അദ്ദേഹം നിരപരാധിയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് കരുതാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്ന് പറയേണ്ടിവരും, പക്ഷേ നീണ്ട കാലമായി തുടരുന്ന ഈ സംഘർഷത്തിൽ നിന്നും സമാധാനത്തിന്റെ പാത കണ്ടെത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെതായ ഒരു രീതിയുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ ഗവൺമെന്റ് പതിറ്റാണ്ടുകളായി ഇന്ത്യൻ ഭരണകൂടത്തിനെതിരെ സായുധ കലാപം നടത്തുന്ന NSCN(National Socialist Council of Nagaland ) മായി ചർച്ചയിൽ ഏർപ്പെടാൻ പ്രശ്നമൊന്നും ഉണ്ടാകാത്തത്. ആർക്കും പറയാൻ പറ്റില്ലല്ലോ 2015 മോദിക്കൊപ്പം ഒരു റൂമിൽ ഇരുന്ന് സമാധാന രേഖ ഒപ്പിട്ട NSCN നേതാക്കളുടെ കയ്യിൽ രക്തക്കറ ഉണ്ടായിരുന്നില്ല എന്ന്. കാരണം അത് ഉണ്ട്, ഇന്ത്യൻ ഭരണകൂടവും നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടത്തിയിരുന്നു. എന്നിട്ടും രണ്ടുകൂട്ടരും സമാധാന രേഖയിൽ ഒപ്പുവെച്ചപ്പോൾ ഒരു ഭാഗത്തുനിന്നും വലിയ ധാർമിക രോക്ഷം ഉയർന്നില്ല.

കാശ്മീരിലെ വർദ്ധിച്ചുവരുന്ന സായുധകലാപം തന്നെയും ഇന്ത്യൻ ഭരണകൂടത്തിന്, രാഷ്ട്രീയ പരിഹാരം വേണമെന്ന് പറയുന്ന വിഘടനവാദികൾ അടക്കമുള്ള രാഷ്ട്രീയ കക്ഷികളുമായി ഇടപെടാൻ ഇതിനു പറ്റിയ ഒരു കാരണം വേറെ ഇല്ല. കാശ്മീരിൽ ഒരു ‘നാഗാലാൻഡ്’ തന്ത്രം ഉപയോഗിക്കുന്നതിനുപകരം മോഡി സർക്കാർ ചെയ്യുന്നത് ശത്രുക്കളുടെ എണ്ണം കൂട്ടുക എന്നതാണ്. ഹുറിയത്തിനെ കൂടാതെ ഇപ്പോൾ ശത്രുക്കളുടെ ലിസ്റ്റ് മെഹബൂബ മുഫ്ത്തി വഹീദ് പോലെയുള്ള പിഡിപി നാഷണൽ കോൺഫ്രൻസ് നേതാക്കളുമാണ് ഉള്ളത്. ഇന്ത്യൻ ഭരണകൂടം അവരെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ തീവ്രവാദ കേസുകൾ തൊട്ടു അഴിമതി കേസുകൾ വരെ തുടുത്തുവിടുകയാണ്.

മോഡി സർക്കാർ അടിച്ചമർത്തലിന്റെയും ഇലക്ഷനിലെ തിരുമറിയുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവിടെ തുടരുന്നത്. ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു സ്ഥാനവുമില്ല. ഇവിടെയുണ്ടാകുന്ന ആക്രമണത്തിനും വെറുപ്പിനും “ഇന്ത്യയ്ക്കും” ഇടയിൽ ഒരു രാഷ്ട്രീയ സേഫ്റ്റിവാൾവോ വേലികളോ ഇല്ല. ഇവിടെ സമാധാനമോ സുരക്ഷയോ ഇല്ല എന്ന് മോഡിക്കും അറിയാമായിരിക്കും. പക്ഷെ അദ്ദേഹത്തിന് കൂടുതൽ താല്പര്യം അദ്ദേഹത്തെക്കുറിച്ച് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ “ശക്തിമനുഷ്യൻ” എന്ന ഇമേജ് നിർമ്മിക്കുന്നതിനെ കുറിച്ചാണ്.


കടപ്പാട് : സിദ്ധാർഥ് വരദരാജൻ / THE WIRE


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal