കൊതുക് വല ജയിലിൽ സുരക്ഷാ പ്രശ്നമോ?

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഭീമ കൊറേഗാവ്  കേസിൽ കുറ്റാരോപിതനായ സാഗർ ഗോർക്കെയുടെ കൊതുക് വല ‘സുരക്ഷാ പ്രശ്നം’ പറഞ്ഞ് ജയിൽ അധികൃതർ പിടിച്ചെടുത്തത്.


പരിഭാഷ : പ്രകാശ്


ഭീമ കൊറേഗാവ് കേസിൽ യുഎപിഎ പ്രകാരം കുറ്റാരോപിതനായ ആർട്ടിസ്റ്റ് ആക്ടിവിസ്റ്റ് സാഗർ ഗോർക്കെ ഇപ്പോൾ തലോജ സെൻട്രൽ ജയിലിലാണ്. തലോജയിലെ ജയിൽ അധികൃതർ തന്റെ സെല്ലിൽ പ്രവേശിച്ച് തന്റെ പക്കലുണ്ടായിരുന്ന കൊതുക് വല പിടിച്ചെടുത്തതായി കാണിച്ച് അദ്ദേഹം അടുത്തിടെ ഒരു പോലീസ് പരാതി നൽകി. “സുരക്ഷാ പ്രശ്നം” ഉയർത്തുന്നതിനാൽ കൊതുക് വലകൾ പിടിച്ചെടുത്തതായി ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്.

ഒരു ജയിൽ അധികാരിയും കൊതുക് വല നഷ്ടപ്പെട്ട് മലേറിയയോ ഡെങ്കിപ്പനിയോ പിടിപെടുമോ എന്ന ആശങ്കയുള്ള തടവുകാരനും തമ്മിലുള്ള സംഭാഷണം അധ്യാപികയും ആക്ടിവിസ്റ്റുമായ ദീപിക ടണ്ടൻ എഴുതുന്നു.

എൻ്റെ കൊതുക് വല എവിടെ – ഒരു ജയിൽ കഥ

ജയിൽ അധികാരി: കൊതുക് വലകൾ കൊണ്ടുപോകാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.

തടവുകാരൻ: പക്ഷേ എന്തിന്?

ജയിൽ അധികാരി: നിങ്ങൾക്ക് കോടതി ഉത്തരവില്ലാത്തതിനാൽ.

തടവുകാരൻ: പക്ഷേ ഇവിടെ ധാരാളം കൊതുകുകൾ ഉണ്ട്.

ജയിൽ അധികാരി: അങ്ങനെ തന്നെ എന്നാലും, നിങ്ങൾക്ക് കോടതി ഉത്തരവില്ല.

തടവുകാരൻ: എനിക്കത് എപ്പോൾ തിരികെ ലഭിക്കും?

ജയിൽ അധികാരി: നിങ്ങൾക്ക് കോടതി ഉത്തരവ് ലഭിക്കുമ്പോൾ.

തടവുകാരൻ: അതിനിടയിൽ എനിക്ക് മലേറിയയോ… ഡെങ്കിയോ… അല്ലെങ്കിൽ ചിക്കുൻഗുനിയയോ വന്നേക്കാം…

ജയിൽ അധികാരി: അതെ, ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ വരാം. അതിനാൽ, കോടതി ഉത്തരവ് നേടുക.

തടവുകാരൻ: പക്ഷെ എനിക്ക് ഗുരുതരമായ അസുഖം ബാധിക്കാം.

ജയിൽ അധികാരി: ഉത്തരവ് ലഭിക്കുന്നതിന് കൂടുതൽ കാരണങ്ങളായി.

തടവുകാരൻ: പക്ഷെ ഞാൻ കിടപ്പിലാകും.

ജയിൽ അധികാരി: വിഷമിക്കേണ്ട, ഞങ്ങൾ നിങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

തടവുകാരൻ: ഉടനെ തന്നെയോ?

ജയിൽ അധികാരി: നിങ്ങൾക്ക് ഇവിടെതന്നെ മെച്ചപ്പെടാതെ വരുമ്പോൾ, ഒരു ആംബുലൻസ് ലഭ്യമാകുമ്പോൾ, കോടതി ഉത്തരവ് നൽകുമ്പോൾ.

തടവുകാരൻ: പക്ഷേ എനിക്ക് കോടതിയിൽ പോകാൻ കഴിയില്ല.

ജയിൽ അധികാരി: എന്തുകൊണ്ട് കഴിയില്ല?

തടവുകാരൻ: എന്റെ കയ്യിൽ പണമില്ല.

ജയിൽ അധികാരി: എങ്കിൽ സ്വയം അപകടത്തിലാകു.

തടവുകാരൻ: എനിക്ക് അസുഖം വന്നാലോ?

ജയിൽ അധികാരി: ഞങ്ങൾ നിങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകും.

തടവുകാരൻ: എപ്പോൾ?

ജയിൽ അധികാരി: കോടതി ഉത്തരവിടുമ്പോൾ.

തടവുകാരൻ: പക്ഷേ എനിക്ക് കോടതിയിൽ പോകാൻ കഴിയില്ല …

തടവുകാരൻ: മരുന്നുകളുടെ കാര്യമോ?

ജയിൽ അധികാരി: നിങ്ങളുടെ കുടുംബത്തോട് ചോദിക്കു.

തടവുകാരൻ: പക്ഷേ, ഞാൻ എങ്ങനെ എന്റെ കുടുംബത്തോട് ചോദിക്കും?

ജയിൽ അധികാരി: അവർ സന്ദർശനത്തിന് വരുമ്പോൾ.

തടവുകാരൻ: പക്ഷേ അവർക്ക് സന്ദർശിക്കാൻ കഴിയില്ല.

ജയിൽ അധികാരി: എന്തുകൊണ്ട്?

തടവുകാരൻ: അവർ മറ്റൊരു നഗരത്തിലാണ്.എനിക്ക് അവരെ ഫോൺ ചെയ്യാൻ കഴിയുമോ?

ജയിൽ അധികാരി: ഇല്ല നിങ്ങൾക്ക് കഴിയില്ല.ഫോൺ മുലാഖത്ത് അനുവദനീയമല്ല.

തടവുകാരൻ: എപ്പോഴാണ് അനുവദിക്കുക?

ജയിൽ അധികാരി: ജയിൽ വകുപ്പ് പറയുമ്പോൾ.

തടവുകാരൻ: എപ്പോഴാണ് അവർ പറയുക?

ജയിൽ അധികാരി: ആരെങ്കിലും കോടതിയെ സമീപിക്കുമ്പോൾ.

തടവുകാരൻ: പക്ഷെ എനിക്ക് കഴിയില്ല…

ജയിൽ അധികാരി: കോടതിയെ സമീപിക്കണമെന്ന് ഞങ്ങൾക്ക് അറിയാം.

തടവുകാരൻ: പിന്നെ എന്ത്?

ജയിൽ അധികാരി: ജയിൽ കാന്റീനിൽ നിന്ന് ഒഡോമോസ് വാങ്ങുക.

തടവുകാരൻ: എനിക്ക് കഴിയില്ല.

ജയിൽ അധികാരി: എന്തുകൊണ്ട്?

തടവുകാരൻ: എന്റെ കൈയിൽ പണമില്ല …

ജയിൽ അധികാരി: ഞങ്ങൾക്കറിയാം.

തടവുകാരൻ: അപ്പോൾ നിങ്ങൾ ഞങ്ങളുടെ വലകൾ തിരികെ തരുമോ?

ജയിൽ അധികാരി: ഇല്ല, സുരക്ഷ പ്രശ്നമാണ്

തടവുകാരൻ: ആരുടെ സുരക്ഷ?

ജയിൽ അധികാരി: ജയിലിന്റെ, തടവുകാരുടെ

തടവുകാരൻ: പക്ഷേ കൊതുകുകൾക്ക് എന്നെ കൊല്ലാൻ കഴിയും …

ജയിൽ അധികാരി: അപ്പോൾ, കോടതിയെ സമീപിക്കുക.

തടവുകാരൻ: പക്ഷെ എനിക്ക് അതിന് കഴിയില്ല …

ജയിൽ അധികാരി: അപ്പോൾ മറ്റാരെങ്കിലും ചെയ്യാൻ  പ്രാർത്ഥിക്കൂ..

തടവുകാരൻ: എന്നാൽ എനിക്ക് ഒരു കൊതുകുവലയോ, മരുന്നുകളോ, മുലാഖത്തോ കിട്ടുമോ?

ജയിൽ അധികാരി: കോടതി ഒരു പൊതു ഉത്തരവ് ഇറക്കിയാൽ..

അപ്പോൾ ഇക്കാലമത്രയും…ഉണർന്ന് ഇരിക്കുക, കൊതുകിനെ അടിക്കുക, പ്രാർത്ഥിക്കുക…
കോടതികൾ പ്രാർത്ഥന കേൾക്കണമേ എന്ന് പ്രാർത്ഥിക്കുക.
ജയിലുകൾ തടവുകാരെ ഇരപിടിക്കുന്നത് അവസാനിപ്പിക്കാൻ പ്രാർത്ഥിക്കുക.

അല്ലെങ്കിൽ പ്രതിഷേധിക്കുക, തടവുകാരെ പീഡിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുക…

പ്രതിഷേധം…..പ്രതിഷേധം ……..പ്രതിഷേധം….


കടപ്പാട് : ദീപിക ടണ്ടൻ / thequint.com


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did we …
സര്‍ഫാസി നിയമം റദ്ദാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകുമോ?സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
സര്‍ഫാസി നിയമം റദ്ദാക്കുക! കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്‌! എറണാകുളം കാക്കനാടിൽ 28 ജനുവരി 2024 ഞായറാഴ്ച …

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal