പ്രാഥമികമായി നമ്മൾ മുന്നോട്ട് വെക്കുന്ന ആവശ്യം കൃത്യമായ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് കൊണ്ടു വരണം എന്നതാണ്. അതോടൊപ്പം കേസ് പെട്ടന്ന് തീർക്കുക എന്നതുകൂടിയുണ്ട്. ഇപ്പോൾ തന്നേ കേസ് വിചാരണ പന്ത്രണ്ടു വർഷം കഴിഞ്ഞു.
അഭിമുഖം: അറോറ ടീം, എഡിറ്റ്: മറിയം സഫീറ
ഭാഗം -1
നിലവിലെ മഅദനിയുടെ ആരോഗ്യസ്ഥിതി എങ്ങനെയാണ്…
നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. 30 വർഷത്തോളമായി പ്രമേഹമുണ്ട്. ജയിലിൽ അതിന് കൃത്യമായ ചികിത്സ ലഭിക്കാതെയാണ് പ്രമേഹം കണ്ണിനെ ബാധിച്ചത് മൂലം കാഴ്ച നഷ്ടപെടുന്നത്. കൂടാതെ കാലിന്റെ ചലന ശേഷിയും നഷ്ട്ടപെട്ടിട്ടുണ്ട്. നിലവിൽ ഇപ്പോൾ ക്രോണിക് കിഡ്നി ഡിസീസ്(CKD) ഉണ്ട്. ക്രിയാറ്റിൻ അളവ് കൂടുതലാണ്. കഴിഞ്ഞ പത്ത് മാസത്തിനു മുൻപ് സ്ട്രോക് വന്നിട്ടുണ്ടായിരുന്നു. അതിൽ നിന്ന് സുഖം പ്രാപിച്ചു വരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ അത് മൂർച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് ആഴ്ചയിൽ ഇടക്കിടക്ക് സ്ട്രോക് വരുന്നുണ്ട്. ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന ഞരമ്പു ഏകദേശം അടയുന്ന അവസ്ഥയിലാണ്. ഇതിനെ പ്രതിരോധിക്കാൻ കഴിയണമെന്നാണ് ഡോക്ടർ പറയുന്നത്.
കിഡ്നിക്ക് പ്രശ്നമുള്ളത് കൊണ്ടു ചിലപ്പോൾ ജീവിതകാലം മുഴുവൻ ഡയാലിസിസ് ചെയ്യേണ്ടി വരുന്നതിലേക്ക് എത്തി പെടും. അത്രയും ദുഷ്കരമായ ആരോഗ്യവസ്ഥയാണ്. മികച്ച ചികിത്സ ബാംഗ്ലൂർ പോലെയുള്ള സ്ഥലത്തു കിട്ടില്ല എന്നതാണ് വസ്തുത. തുടർച്ചയായി സ്‌ട്രോക് വരുന്നത് കൊണ്ട് വാപ്പിച്ചി ആകെ ക്ഷീണിതനുമാണ്
ഹോസ്പിറ്റൽ പോകുമ്പോഴുണ്ടാകുന്ന ചിലവുകൾ അതായത് കൂടേ വരുന്ന പോലീസുകാർ ഉൾപെടെയുള്ള ചിലവുകൾ ആരാണ് വഹിക്കുന്നത്?
അത് നമ്മൾ സ്വയം എടുക്കുന്നതാണ്.
ജാമ്യത്തിനു വേണ്ടി സർക്കാരിനെയോ മറ്റു സംവിധാനങ്ങളെയോ സമീപിച്ചിരുന്നോ?
ബാഗ്ലൂർ കോടതിയെ സമീപിച്ചിരുന്നു. കൂടതെ സുപ്രീം കോടതിയിൽ ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ സുപ്രീം കോടതിയാണ് നിബന്ധനകൾ വെച്ചിരിക്കുന്നത്. അത് കൊണ്ടു സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിച്ചത്.
ഇപ്പോൾ എന്ത് ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്…
പ്രാഥമികമായി നമ്മൾ മുന്നോട്ട് വെക്കുന്ന ആവശ്യം കൃത്യമായ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് കൊണ്ടു വരണം എന്നതാണ്. അതോടൊപ്പം കേസ് പെട്ടന്ന് തീർക്കുക എന്നതുകൂടിയുണ്ട്. ഇപ്പോൾ തന്നേ കേസ് വിചാരണ പന്ത്രണ്ടു വർഷം കഴിഞ്ഞു. ജയിലിലാകുന്ന അതേ വർഷങ്ങളിൽ തന്നെയാണ് വിചാരണ തുടങ്ങുന്നതും. സാദാരണയായി ഇത്തരം കേസുകൾ രണ്ടോ അതോ മൂന്നോ വർഷങ്ങൾ കൊണ്ടു തീർക്കും
വിചാരണ നീളുന്നതിന്റെ കാരണങ്ങൾ എന്താകും? കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദം കുറയുന്നത് കൊണ്ടാണ് എന്ന് കരുതുന്നുണ്ടോ ?
വിചാരണ പൂർത്തിയാക്കിയാൽ അവർക്ക് തെളിവുകളും മറ്റും ഹാജരാക്കേണ്ടി വരും. അങ്ങനെ ആയാൽ സ്വഭാവികമായി വാപ്പിച്ചി നിരപരാധി ആണന്നു കണ്ടു വിട്ടയക്കും. വിചാരണ നീണ്ടു പോയാൽ അത്രയും കാലം അവർക്ക് ജയിലിൽ ഇടാൻ പറ്റും എന്നതാണ് കാരണം.
കേരളത്തിൽ നിന്നുള്ള സമ്മർദ്ദം കുറവാണ് എന്ന് കരുതുന്നില്ല. കാരണം കേസ് നടക്കുന്നത് പൂർണമായും കർണാടകയിലാണ്. അവിടുത്തെ സർക്കാരും മറ്റുമാണ് അത് തീർപ്പ് ആക്കേണ്ടത്. കേരളത്തിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ കത്തുകളും മറ്റും അവർക്ക് അയക്കുന്നുണ്ട്. പക്ഷെ കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നില്ല എന്ന് മാത്രം
വീട്ടു തടങ്കലിൽ അല്ലേ?
അതേ, പക്ഷെ ബാംഗ്ലൂർ സിറ്റി വിട്ട് പുറത്തു പോകാൻ പറ്റില്ല എന്നതാണ് നിബന്ധന. ഹോസ്പിറ്റലിൽ പോകുക മാത്രം ആണ് കഴിയുന്നത്. ജയിലിൽ കിടക്കുന്നതിനേക്കാൾ തൃപ്തിയായ അവസ്ഥയാണ് ഉള്ളത്. കൂടേ നിന്ന് പരിചരിക്കാനും മറ്റും പറ്റുന്നുണ്ട്. എന്നാൽ ഇപ്പോൾ ആരോഗ്യ സ്ഥിതി മോശമാകുന്ന അവസ്ഥയിൽ ഇത് മാത്രം പോരാ എന്നതാണ് മുന്നോട്ട് വെക്കുന്നത്
join
#NoOneRapedDalits