അന്ധവിശ്വാസങ്ങൾക്കും ബ്ലാക്ക് മാജിക്കിനും എതിരെ നിയമം ?

ചില സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തിട്ട് വര്‍ഷങ്ങളായി. കുറ്റം ചെയ്തത് തെളിഞ്ഞാൽ തന്നെ ശേഷം പ്രതിക്ക് ഏതാനും മാസത്തെ ജയില്‍വാസം ലഭിക്കും. വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നു.


മൊഴിമാറ്റം : ഷെനിർ ഏരിക്കുന്നൻ

ചില സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തിട്ട് വര്‍ഷങ്ങളായി. കുറ്റം ചെയ്തത് തെളിഞ്ഞാൽ തന്നെ ശേഷം പ്രതിക്ക് ഏതാനും മാസത്തെ ജയില്‍വാസം ലഭിക്കും. വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നു.

നരബലിയെന്ന് സംശയിക്കുന്ന കേസില്‍ പത്തനംതിട്ട ജില്ലയില്‍ ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റിലായതും തുടര്‍ന്ന് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളും ജനങ്ങളെ ഞെട്ടിച്ചിരിക്കെ, ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്ന സംസ്ഥാനത്താകെ ഇത്തരത്തിലുള്ള ക്രിമിനല്‍ നടപടികള്‍ തടയുന്നതിനാവശ്യമായ നിയമനടപടികളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാവുകയാണ്. തങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി നല്‍കുമെന്ന പ്രതീക്ഷയിലാണ് ദമ്പതികള്‍ രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.

1999 മുതല്‍ ഇന്ത്യയില്‍ കുറഞ്ഞത് എട്ട് സംസ്ഥാനങ്ങളെങ്കിലും മന്ത്രവാദ വേട്ട, മന്ത്രവാദം, ആഭിചാരം,അന്ധവിശ്വാസം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ക്രൂരമായ കുറ്റകൃത്യങ്ങളുടെ രൂപത്തിലുള്ള മറ്റ് അന്ധവിശ്വാസ പ്രവര്‍ത്തനങ്ങളും അത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷയും ഓരോ സംസ്ഥാനത്തെയും നിയമം വ്യത്യസ്തമാണ്.

മന്ത്രവാദം അല്ലെങ്കില്‍ അന്ധവിശ്വാസം എന്താണെന്ന് ഈ നിയമങ്ങള്‍ പ്രത്യേകമായി നിര്‍വചിക്കുന്നില്ലെങ്കിലും, വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആചാരങ്ങളെ ഈ നിയമം കുറ്റകരമാക്കുന്നുണ്ട്.

‘മാന്ത്രികമോ അത്ഭുതകരമോ’ ആയ പ്രതിവിധികളോ ശക്തികളോ ഉണ്ടെന്നും സാമൂഹ്യവിരുദ്ധവും ദോഷകരവുമായ പ്രവര്‍ത്തനങ്ങളിലൂടെ അത് കൈവശം വയ്ക്കുന്നു എന്നുമുള്ള തെറ്റായ അവകാശവാദങ്ങളെയാണ് ഈ നിയമങ്ങള്‍ പ്രത്യേകിച്ചും ലക്ഷ്യമിടുന്നത്.

അതേസമയം പല ആചാരങ്ങളുടെയും ഉത്ഭവം മതവിശ്വാസങ്ങളില്‍ നിന്നാണെന്നതിനാല്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ വിമുഖത കാണിക്കുന്നു. തല്‍ഫലമായി, മഹാരാഷ്ട്രയിലോ കര്‍ണാടകയിലോ ഉള്ളതുപോലെ നിയമങ്ങള്‍ ചില മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ ബ്ലാക്ക് മാജിക് വിരുദ്ധ നിയമം അനുസരിച്ചു മരണപ്പെട്ട സന്യാസിമാരുടെയും മതവിശ്വാസികളുടെയും ‘അത്ഭുതങ്ങള്‍’ പ്രചരിപ്പിക്കുന്നതിന് നിയമം ബാധകമല്ല.

ചില സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തിട്ട് വര്‍ഷങ്ങളായി. കുറ്റം ചെയ്തത് തെളിഞ്ഞാൽ തന്നെ ശേഷം പ്രതിക്ക് ഏതാനും മാസത്തെ ജയില്‍വാസം ലഭിക്കും. വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നു, ഇത് നിഷ്‌കളങ്കരും നിരപരാധികളുമായ പൗരന്മാര്‍ക്കെതിരായ അത്തരം നടപടികളെയും കുറ്റകൃത്യങ്ങളെയും സൂചിപ്പിക്കുന്നു.

ചില സംസ്ഥാനങ്ങളില്‍, അത്തരം സമ്പ്രദായങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്യാമ്പയ്നുകള്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരം നല്‍കുന്ന നിയമങ്ങള്‍ ഉണ്ട്. ക്രിമിനൽ കോഡിൽ ഇത്തരം കാലഹരണപ്പെട്ട സമ്പ്രദായങ്ങളുടെ ഭാഗമായ നടപടികൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കാവുന്ന നിരവധി വ്യവസ്ഥകൾ ഉണ്ടെങ്കിലും, വ്യാപകമായ പ്രശ്നം കൈകാര്യം ചെയ്യാൻ ഒരു കേന്ദ്ര നിയമം നടപ്പിലാക്കണമെന്ന് നിരവധി വിഭാഗങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഒരു സ്ത്രീയെ മന്ത്രവാദിനിയായി പ്രഖ്യാപിക്കുകയും പീഡിപ്പിക്കുകയും ചെയ്തപ്പോള്‍ അത് തടയാന്‍ 1999-ല്‍ ഇന്ത്യയില്‍ ആദ്യമായി നിയമം നടപ്പാക്കിയ സംസ്ഥാനമാണ് ബിഹാര്‍. ആഭിചാര പ്രക്രിയ വഴിയോ അതല്ലെങ്കില്‍ മന്ത്രവാദങ്ങളാലോ ആരെയെങ്കിലും ദ്രോഹിക്കാനുള്ള ശക്തിയുണ്ടെന്ന് മറ്റു ആളുകളാല്‍
തിരിച്ചറിയപ്പെടുന്ന’ സ്ത്രീയെയാണ് ദി പ്രിവന്‍ഷന്‍ ഓഫ് വിച്ച് (ഡെയ്ന്‍) പ്രാക്ടീസ് ആക്ട്, 1999 പ്രകാരം ഒരു മന്ത്രവാദിനി അല്ലെങ്കില്‍ ദെയ്ന്‍ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ജാര്‍ഖണ്ഡിലും സമാനമായ നിയമം നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കുടുംബത്തിലെ അഞ്ച് പേരെ ‘മന്ത്രവാദിനികളെന്നാരോപിച്ചുകൊണ്ട് വില്ലേജ് കൗണ്‍സില്‍ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതുമായി
ബന്ധപ്പെട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ‘പ്രിവന്‍ഷന്‍ ഓഫ് വിച്ച് (ഡെയ്ന്‍) പ്രാക്ടീസ് ആക്ട്, 1999 മുതല്‍ നിലവിലുണ്ടെങ്കിലും ശക്തമായ ഇടപെടല്‍ ഈ കേസില്‍ നിയമം വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാനായില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും ആ കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡോ രവി രജ്ഞന്‍ പറയുന്നു.

ഛത്തീസ്ഗഢ് 2015-ൽ തോനാഹി പ്രതദ്‌ന നിവാരൺ നിയമം നടപ്പാക്കി. ഇതനുസരിച്ച് ഏതൊരു വ്യക്തിയെയും ‘തോനാഹി’ എന്ന് പ്രഖ്യാപിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഈ പദം മന്ത്രവാദ പ്രവർത്തനനങ്ങളിലൂടെ ആളുകളെ ഉപദ്രവിക്കാൻ അധികാരമുള്ള ഏതെങ്കിലും വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ മറ്റേതെങ്കിലും വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെയോ സമൂഹത്തെയോ മൃഗങ്ങളെയോ ജീവജാലങ്ങളെയോ മന്ത്രവാദത്തിലൂടെയോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നതിനും ഈ വാക്ക് ഉപയോഗിക്കുന്നു.

തോനാഹി എന്ന പേരിൽ അറിയപ്പെടുന്ന ഒരാൾ ശാരീരികമോ മാനസികമോ ആയ ഉപദ്രവം ഉണ്ടാക്കിയതായി കണ്ടെത്തിയാൽ പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. “ഝർ-ഫൂക്ക്, തോത്ക, തന്ത്രമന്ത്രം അല്ലെങ്കിൽ ഓജ ബോർഡോ മറ്റെന്തെങ്കിലുമോ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയുടെയും പ്രവൃത്തികളെ ഇത് കുറ്റകരമാക്കുന്നു. ടോനാഹി അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയെയോ മൃഗത്തെയോ ജീവജാലങ്ങളെയോ അത്തരം ടോനാഹി ബാധിച്ചതായി ആരോപിക്കപ്പെടുന്ന ചികിത്സയുടെയോ നിയന്ത്രണത്തിന്റെയോ ഏതെങ്കിലും അവകാശവാദത്തിനോ അഞ്ച് വർഷം വരെ കിട്ടാവുന്ന തടവിന് വ്യവസ്ഥ ചെയ്യുന്നു.

നിയമപ്രകാരം പിഴ ശിക്ഷ വിധിക്കുമ്പോൾ, ഇരയ്ക്ക് സംഭവിക്കുന്ന ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾ ചികിത്സയുടെ ചിലവ് ഉൾപ്പെടെ കോടതി പരിഗണിക്കേണ്ടതുണ്ട്. ഒഡീഷ പ്രിവൻഷൻ ഓഫ് വിച്ച് ഹണ്ടിംഗ് ആക്ട്, 2013, മന്ത്രവാദ പ്രവർത്തനം അത്തരം നടപടികളും കുറ്റകരമാക്കുന്നു. ഇത് ഒരു ‘മന്ത്രവാദിനി’യുടെ പ്രവർത്തനത്തെ കുറ്റകരമാക്കുകയും അത്തരം ആചാരങ്ങൾ അനുഷ്ഠിക്കുന്ന വ്യക്തിക്ക് ദോഷമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന പ്രവൃത്തികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും അത് മൂന്നു വർഷം വരെ നീട്ടാമെന്നും പറയുന്നു. കഴിഞ്ഞ വർഷം ഒറീസ ഹൈക്കോടതി വിധിയിലാണ് “ശാസ്ത്രവും ശാസ്ത്രബോധവും അതിന്റെ പരകോടിയിൽ എത്തിയിട്ടും 21-ാം നൂറ്റാണ്ടിലും ഈ സമ്പ്രദായം വളരെ സജീവമാണെന്ന നിരീക്ഷണം ഉണ്ടായിത്.

രാജസ്ഥാനിലും സമാനമായ നിയമം നിലവിലുണ്ട്. രാജസ്ഥാൻ പ്രിവൻഷൻ ഓഫ് വിച്ച്-ഹണ്ടിംഗ് ആക്ട് 2015 പ്രകാരം ചില കേസുകളിൽ കഠിനമായ ശിക്ഷകൾ നൽകുന്നു.അതേ സമയം നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഒരു പ്രദേശത്തെ നിവാസികൾക്ക് കൂട്ട പിഴ ചുമത്താനും നിയമപ്രകാരം സർക്കാരിന് കഴിയും. സമാധാനവും നല്ല പെരുമാറ്റവും ക്രമസമാധാനവും നിലനിർത്തുകയും ചെയ്യുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും അധികാരികൾക്ക് കഴിയും.

അസമിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നിയമവും നിലവിൽ വന്നിട്ടുണ്ട്. വരൾച്ച, വെള്ളപ്പൊക്കം, വിളനാശം, അസുഖം അല്ലെങ്കിൽ ഗ്രാമത്തിലെ ഏതെങ്കിലും മരണം, പ്രകൃതി ദുരന്തങ്ങൾ പ്രദേശം, അല്ലെങ്കിൽ സമൂഹത്തിന് സംഭവിക്കുന്ന ഏതൊരു ദുരന്തത്തിനും ഒരു വ്യക്തിയെ കുറ്റപ്പെടുത്തുന്ന നടപടിയെ നിയമം തടയുന്നു. മന്ത്രവാദിനി വേട്ടയുമായി ബന്ധപ്പെട്ട കമ്മീഷനുമായി നിയമപ്രകാരം ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾ, അത്തരം മന്ത്രവാദ വേട്ട നടത്തിയ വ്യക്തിയുടെ സ്വത്ത് അനന്തരാവകാശിയാകുന്നതിൽ നിന്ന് അയോഗ്യനാക്കുമെന്നും ഈ നിയമം പറയുന്നു. അസം വിച്ച് ഹണ്ടിംഗ് (നിരോധനം, പ്രതിരോധം, സംരക്ഷണ നിയമം, 2015) കല്ലെറിയൽ, തൂക്കിക്കൊല്ലൽ, കുത്തൽ, വലിച്ചിഴയ്ക്കൽ, പരസ്യമായി തല്ലൽ, മുടി മുറിക്കൽ കത്തിക്കൽ, നിർബന്ധിതമായി മുടി കളയൽ, പല്ല് പറിച്ചെടുക്കൽ, വെട്ടൽ തുടങ്ങിയ വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് പ്രത്യേകമായി ശിക്ഷ നൽകുന്നു. മൂക്കിന്റെയോ മറ്റ് ശരീരഭാഗങ്ങളോ കറുപ്പിക്കുക, ചാട്ടവാറടി, ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ച് ബ്രാൻഡിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും മൂർച്ചയുള്ളതോ ആയ ആയുധങ്ങളുടെയോ വസ്തുക്കളുടെയോ ഉപയോഗം എന്നിവയെല്ലാം കുറ്റകരമാണ്.

മഹാരാഷ്ട്ര പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഹ്യൂമൻ, അഘോരി പ്രാക്ടീസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട് 2013 സംസ്ഥാനത്ത് ഭയാനകമായ നരബലികളും മന്ത്രവാദ പ്രയോഗങ്ങളും നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപ്പിലാക്കിയത് . അതുപോലെ, കർണാടകയും 2020 ൽ അന്ധവിശ്വാസത്തിനെതിരായ നിയമം വിജ്ഞാപനം നടത്തുകയും ഒരു ഡസനിലധികം ആചാരങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട് .

കേരളത്തിൽ സമാനമായ ഒരു നിയമം രൂപീകരിക്കാനുള്ള ശ്രമങ്ങൾ മുൻപും നടന്നിട്ടുണ്ട്. ദ കേരള പ്രിവൻഷൻ ഓഫ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് സോഴ്സറി ആൻഡ് ബ്ലാക്ക് മാജിക്
ബിൽ 2019 ൽ സർക്കാരിന് സമർപ്പിച്ചെങ്കിലും അത് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. പ്രസ്സ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് “പ്രേത ബാധ” ഒഴിപ്പിക്കുന്നത് മുതൽ ആർത്തവത്തിന്റെ പേരിലും പ്രസവ സംബന്ധമായും സ്ത്രീകളെ മാറ്റി നിർത്തുന്നത് വരെയുള്ള ഏത് തരത്തിലുള്ള ദുരാചാരങ്ങൾക്കും,ആഭിചാരങ്ങളിലൂടെ വഞ്ചിക്കുന്നതിനും കർശനമായ ശിക്ഷയാണ് ബിൽ നിർദ്ദേശിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2021 റിപ്പോർട്ടുകൾ പ്രകാരം നരബലിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.എലന്തൂർ ഗ്രാമത്തിൽ മധ്യവയസ്‌കരായ രണ്ട് സ്ത്രീകളുടെ ക്രൂരമായ കൊലപാതകം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ക്രൂരമായ ആചാരങ്ങളിലേക്ക് വീണ്ടും വെളിച്ചം വീശുന്നതാണ് .

“ഇവിടെ നടക്കുന്ന ചില കാര്യങ്ങൾ അസംബന്ധത്തിന്റെയും പരിധിക്കപ്പുറമാണ്. ഇന്നത് തീർത്തും നരബലിയായി മാറിയിരിക്കുന്നു. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു”. അന്ധവിശ്വാസങ്ങൾക്കെതിരെ ഉടൻ നിയമം കൊണ്ടുവരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

കടപ്പാട് : Livelaw


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal