“സര്‍, ചവിട്ടല്ലെ, ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല” എന്ന് ഞാന്‍ പറഞ്ഞഷോള്‍ അത് വകവെയ്ക്കാതെ എന്റെ മുഖത്ത് എസ്.ഐ അനീഷ് ആഞ്ഞടിച്ചു, വയറ്റില്‍ ചവിട്ടി താഴെ ഇട്ടു. സി.ഐ വിനോദും, മണികണ്ഠനും കൂടെ എന്നെ തറയില്‍ ഇട് തുരുതുരാ ചവിട്ടി. ഉറക്കെ നിലവിളിച്ചപ്പോള്‍ സി.ഐ വിനോദ് എന്നെ കഴുത്തിന് കുത്തിചിടിച്ച് ഉയര്‍ത്തുകയും തല കൊണ്ടുവന്ന് ഭിത്തിയിലിടിയ്ക്കുകയും ചെയ്തു.
കൊല്ലത്ത് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സഹോദരങ്ങൾക്കെതിരെ പോലീസുകാരുടെ മൂന്നാംമുറ.കൊറ്റങ്കര വില്ലേജില്‍ പേരൂര്‍ ഇന്ദീവരം (കളീത്തോടത്ത് വീട് ) മോഹനന്‍ മകന്‍ വിഘ്നേഷിനും, പട്ടാളക്കാരനായ സഹോദരനുമാണ് പോലീസുകാരിൽ നിന്ന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്.മുഖ്യമന്ത്രി,സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി, ജില്ലാ പോലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവർക്ക് വിഘ്നേഷ് പരാതി നല്കീട്ടുണ്ട്.
പോലീസുകാർ പരസ്യമായി അസഭ്യം പറഞ്ഞതിനും, പരസ്യമായി മര്‍ദ്ദിച്ചതിനും, വിലങ്ങണിയിപ്പിച്ച് വിവസ്ത്രനാക്കി നിയമവിരുദ്ധമായി ക്രൂരമായി ദേഹോപദ്രവം (ലോക്കഷ് മര്‍ദനം) ഏല്‍പ്പിച്ചതിനും, മൃഗീയമായി മാനുഷിക പരിഗണന പോലുമില്ലാതെ ക്രൂരമായി മൂന്നാംമുറ പ്രയോഗിച്ചും എന്നും പരാതിയിൽ പറയുന്നു.സാരമല്ലാത്ത മുന്‍ വിരോധത്തിന്റെ പേരിലും, തങ്ങളുടെ സഹപ്രവര്‍ത്തകന്റെ തെറ്റ് മറച്ചുവയ്ക്കുന്നതിനായി മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ച് കള്ളകേസില്‍ കുടുക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിനെ കുറിച്ചും വിശദമായി വിഘ്നേഷ് പരാതിയിൽ പറയുന്നുണ്ട്.

വിഘ്നേഷ് നൽകിയ പരാതിയുടെ പൂർണ്ണരൂപം
പ്രേഷിതന്‍,
വിഘ്നേഷ്.എം,
ഇന്ദിവരം ( കളീത്തോടത്ത് വീട് ) ടി.കെ.എം.സി പി.ഒ,
പേരൂര്‍, കൊല്ലം.
സ്വീകര്‍ത്താവ്,
(1) ബഹുമാനക്കെട്ട മുഖ്യമന്ത്രി, കേരള, തിരുവനന്തപുരം
(2) സംസ്ഥാന പോലീസ് മേധാവി, കേരള, തിരുവനന്തപുരം.
(3) ചെയര്‍മാന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, തിരുവനന്തപുരം.
(4) ചെയര്‍മാന്‍, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി, തിരുവനന്തപുരം.
(5 ) ജില്ലാ പോലീസ് മേധാവി, കൊല്ലം സീറ്റി.
വാദി :
കൊല്ലം ജില്ലയില്‍ കൊറ്റങ്കര വില്ലേജില്‍ ടി.കെ.എം.സി പി.ഒ യ്യില്‍ പേരൂര്‍ ഇന്ദീവരം (കളീത്തോടത്ത് വീട് ) മോഹനന്‍ മകന്‍ വിഘ്നേഷ്.എം, 25 വയസ്റ്റ്.
പ്രതികള്‍ :
- കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരുന്ന സബ് ഇന്‍സ്പെക്ടര്‍ അനിഷ്.
- കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍ ( റൈറ്റർ )
- കിളികൊല്ലൂര്‍ സി.ഐ വിനോദ്.
- കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മണികണ്ഠന്‍
- കണ്ടാലറിയാവുന്ന അഞ്ച് പോലീസുകാര്‍.
അന്യായ സംഗതികള്‍
(1) ഞാന്‍ ഒരു പി.എസ്.സി ഉദ്യോഗാര്‍ത്ഥിയാണ്. ചെറിയ രീതിയില്‍ പൊതുപ്ര വര്‍ത്തനം നടത്തിവരുന്നു.
(2) പ്രതികള്‍ എന്നെ പരസ്യമായി അസഭ്യം പറഞ്ഞതിനും, പരസ്യമായി മര്‍ദ്ദിച്ചതിനും, വിലങ്ങണിയിപ്പിച്ച് വിവസ്ത്രനാക്കി നിയമവിരുദ്ധമായി ക്രൂരമായി ദേഹോപദ്രവം (ലോക്കഷ് മര്‍ദനം) ഏല്‍പ്പിച്ചതിനും, മൃഗീയമായി മാനുഷിക പരിഗണന പോലുമില്ലാതെ ക്രൂരമായി മൂന്നാംമുറ പ്രയോഗിച്ചതിനും, സാരമല്ലാത്ത മുന്‍ വിരോധത്തിന്റെ പേരിലും, തങ്ങളുടെ സഹപ്രവര്‍ത്തകന്റെ തെറ്റ് മറച്ചുവയ്ക്കുന്നതിനായി മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ച് കള്ളകേ സില്‍ കുടുക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിനും, പി.എസ്.സി പോലീസ് ലിസ്റ്റിൽ ഉള്‍പെട്ട് ഫിസിക്കല്‍ ടെസ്റ്റിനായി തയ്യാറെടുത്തു കൊണ്ടിരുന്ന എന്നെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ആക്കുകയും കൈവിരലുകളുടെ ചലനം ഭാഗികമായി നഷ്ടപ്പെടുത്തിയതിനും, പോലീസിലല്ല മറ്റൊരു സര്‍ക്കാര്‍ ജോലിയിലും കയറാന്‍ സമ്മതിക്കില്ലെന്ന് ദീഷണിപെടുത്തുകയും, പ്രമുഖ പത്ര മാധ്യമങ്ങളില്‍ ഉള്‍പെടെ തെറ്റായ വാര്‍ത്തകള്‍ നല്‍കി സമൂഹത്തിന് മുന്നില്‍ അപമാനിച്ചതിനും, ക്രൂരമായ മര്‍ദുനം ഏല്‍പിച്ച് പരിക്കുകള്‍ വരുത്തിയിട്ടും ഡോക്ടര്‍ നിര്‍ദ്ദേരിച്ച പരിശോധനയും ചികിത്സയും നിഷേധിച്ചതിനും ടി പ്രതികള്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്ത് വേണ്ട അന്വേഷണം നടത്തി, പ്രതികളുടെ കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ പരാതി സമർപ്പിക്കുന്നത്.
25/08/2022 വൈകുന്നേരം 4ണിക്കും 5 മണിക്കും ഇടയ്ക്കായി എന്റെ ഫോണില്‍ മണികണ്ഠന്‍ എന്നെ പോലീസുകാരന്‍ വിളിച്ചു (ടിയാന്‍ എന്റെ പ്രദേരവാസിയാണ്.) എന്നിട്ട് പറഞ്ഞു, ടാ, സ്റ്റേഷനിലോട്ട് വരണം. നമ്മടെ അനന്ദു ഇവിടെ ഉണ്ട്. ആധാര്‍ കാര്‍ഡ് കൂടെ എടുക്കണെ’ (അനന്ദു എന്റെയും മണികണ്ഠന്റെയും പൊതുവായ നാട്ടുകാരന്‍ ആണ്.) കേസ് എന്താണെന്ന് അന്വേഷിച്ചഷോള്‍ ‘അത്ര വല്യ കേസോന്നുവല്ല, നീ ഇങ്ങ് വന്നാല്‍ മതി ഞാന്‍ ഇവിടെയുണ്ട്, എന്ന് പറഞ്ഞു. ഞാന്‍ ചെറിയ രീതിയില്‍ പൊതുപ്രവര്‍ത്തനം ചെയ്യാറുണ്ട്. അപ്രകാരം 5.30 ഓടു കൂടി ഞാന്‍ സ്റ്റേഷനിലെത്തി. അവിടെ എത്തി മണികണ്ഠനെ കാത്തുനിന്നു. മണികണ്ഠനെ നേരില്‍ കണ്ട് അന്വേഷിച്ചപ്പോഴാണ് MDMA കേസുമായി ബന്ധപ്പെട്ടാണ് അനന്ദുവിനെ പിടിച്ചത് എന്നറിഞ്ഞത്. അനന്ദുവിന്റെ കൈവശം വളരെ ചെറിയ അളവ് MDMA ആണെന്നും, അതിനാല്‍ റിമാന്റ് പറ്റില്ല, എന്റെ ജാല്യത്തില്‍ ഇറക്കണമെന്നും പറഞ്ഞു. സത്യത്തില്‍ അകത്ത് കിടക്കേണ്ട കേസ് ആണ്. പിന്നെ ഞാന്‍ ഇപ്പോൾ ഈ സ്റ്റേഷനിലായതു കൊണ്ട് ഒഴിവാക്കുവാ ണെന്നും മണികണ്ഠന്‍ പറഞ്ഞു. പോലിസ് പി.എസ്.സി ലിസ്റില്‍ ഞാന്‍ ഉള്ളതുകൊണ്ടും മറ്റു പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതുകൊണ്ടും ജാമ്യം നില്‍ക്കാന്‍ വിസമ്മതിച്ചു. എനിക്ക് പറ്റില്ല, അനന്ദുവിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളേയോ അറിയിക്കാന്‍ മണികണ്ഠനോട് പറഞ്ഞു. എങ്കില്‍ ബന്ധുക്കള്‍ വരുന്നത് വരെ നീ ഇവിടെ നില്‍ക്കണെ’ എന്നു നീരസത്തോടെ പറഞ്ഞിട് മണിക്കണ്ഠന്‍ നടന്നുപോയി. എന്നിട്ട് അത് വകവയ്ക്കാതെ അവിടെ നിന്ന് ഞാന്‍ റോഡ് ക്രോസ് ചെയ്ത് പോകാനായി ഇപ്പുറം വന്നു. അപ്പോള്‍ റോഡ് സൈഡില്‍ കുറച്ച് അകലെ ഒരു അമ തെന്നി വന്ന് വീണു. പെട്ടെന്ന് തന്നെ ഞാനും അവിടെ കൂടിയ കുറച്ച് നാട്ടുകാരും ചേര്‍ന്ന് ആ അമ്മയെ ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു (അവിടെ ഓടികൂടിയ പലരും ഇതിനു ദൃക്‌സാക്ഷികളാണ്.) പിന്നാലെ ആശുപത്രിയിലേക്ക് പോകാനായി ഞാനും ഇറങ്ങി.

ഇതെല്ലാം കണ്ട്കൊണ്ട് സിവില്‍ ഡ്രസ്സില്‍ ഒരു പോലീസുകാരന്‍ അവിടെ കറങ്ങി നില്‍പ്പുണ്ടായിരുന്നു. ടിയാന്‍ ഇതിലൊന്നും ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു. നേരം വൈകിയിട്ടും എന്നെ കാണാത്തതിനാല്‍ (കല്യാണ നിശ്ചയവുമായി ബന്ധപ്പെട്ട് പെയിന്റ് എടുക്കുവാനായി) എന്റെ ചേട്ടന്‍ സ്കൂട്ടില്‍ അവിടെ എത്തി എന്നെ കണ്ടു കൊണ്ട് ഇന്‍ഡിക്കെറ്റര്‍ ഇട്ട് പതിയെ സ്കൂട്ടര്‍ ഇടത്തോട്ട് ഒതുക്കാന്‍ നോക്കവെ അതേ ദിശയില്‍ വന്ന ഓട്ടോ സ്കൂട്ടറില്‍ തട്ടാന്‍ പോയി. രണ്ടുപേരും ബ്രേക്ക് ചെയ്തതിനാല്‍ ഒന്നും സംഭവിച്ചില്ല. ഓട്ടോ പാസ് ചെയ്ത് പോവുകയും ചെയ്തു. വണ്ടി ഒതുക്കി ചേട്ടന്‍ എന്റെ സമീപം വന്ന് സംസാരിക്കാന്‍ തുടങ്ങവെ, ടി. പോലീസുകാരന്‍ എന്റെ ചേട്ടനോട് “എന്തുവാട’ എന്ന് ചോദിച്ചുകൊണ്ട് തട്ടിക്കയറി. ‘എവിടെ നോക്കിയാട മൈരേ വണ്ടി എടുത്ത് വെക്കുന്നെ’ എന്ന് ചോദിച്ച് കൊണ്ട് സ്‌കൂട്ടറിന്റെ മുന്നില്‍ ചാരി നിന്നു രൂക്ഷമായ മദ്യത്തിന്റേ ഗന്ധം ഉണ്ടായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ചിത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്ത ടിയാനോട് ചേട്ടന്‍ പറഞ്ഞു ഒന്നും പറ്റിയില്ലല്ലോ സര്‍, ഞാന്‍ ഉന്‍ഡിക്കേറ്റര്‍ ഇട്ട് പതിയെ അല്ലെ ഉറങ്ങിയത്, ഓട്ടോക്കാരന്റെ മിസ്റ്റേക്ക് അല്ലെ, പുള്ളി നിര്‍ത്താതെ പോവുകയും ചെയ്തല്ലോ, ഒന്നും പറ്റിയില്ലല്ലോ.
അപ്പോള്‍ ടിയാന്‍ പറഞ്ഞു വല്ലോം പറ്റിയാലെ നീ ഒണ്ടക്കത്തോള്ളോടാ മൈരേ, ഷോ ഉറക്കല്ലേ, പണി ഞാന്‍ തരുവേ. അഷോള്‍ ചേട്ടന്‍ പറഞ്ഞു, സര്‍ ഞാന്‍ ആര്‍മിയില്‍ ആണ്. ഇപ്പോൾ ലീവിന് വന്നതാണ്. മാന്യമായി സംസാരിച്ചുടെ, സര്‍ എന്തിനാ ചീത്ത വിളിക്കുന്നത്. അഷോള്‍ ടിയാന്‍ പറഞ്ഞു, അതെന്താടാ, ആര്‍മിക്കാരെ ചീത്തവിളിക്കാന്‍ ഒക്കത്തില്ലേടാ തായോളി, പട്ടാളക്കാരന്റെ കഴപ്പ് ആണോടാ മൈരേ. തുടര്‍ന്ന് സ്കൂട്ടറിന്റെ താക്കോല്‍ വലിച്ചൂരാന്‍ ശ്രമിച്ചു. കീചെയിന്‍ വിരലില്‍ ആയതിനാല്‍ താക്കോല്‍ എടുക്കാന്‍ സാധിച്ചില്ല. അതിന്റെ ദേഷ്യത്തില്‍ ചേട്ടന്റെ പോക്കറ്റിലും ഫോണിലും ചേര്‍ത്ത് പിടിച്ച് പോക്കറ്റ് വലിച്ചു കീറി. അഷോള്‍ ചേട്ടന്‍ പറഞ്ഞു സര്‍, മാന്യമായി പെരുമാറണം, എന്റെ ഷര്‍ട്ട് എന്തിന് വലിച്ചു കീറണം, ഈ കാണിച്ചതിന് ഞാന്‍ എസ്.ഐ യെ കണ്ട് കംപ്പലൈന്‍ഡ് കൊടുത്തിട്ടേ പോകൂ. അപ്പോൾ ടിയാന്‍ പുച്ഛത്തോടെ പറഞ്ഞു കുറച്ചുകാലം മുന്‍പ് ഇവിടെ മാമൂടിന്ന് വേറൊരു തായോളി പരാതി കൊണച്ചിട്ട് എന്തായി, അവന്‍ ഒരു മാസം അകത്ത് കിടന്നിട്ടാ നിന്റെയൊക്കെ പട്ടാളത്ത ലോട്ട് തിരിച്ച് പോയത് ‘. എന്നിട്ട് ചേട്ടനെ കുത്തിന് പിടിച്ചു വലിച്ചു കൊണ്ടുപോയി. അപ്പോൾ ഇത് വീഡിയോ എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുകയും ആ സമയം അവിടെ എത്തിയ സിവില്‍ ഡ്രസ്സ് ധരിച്ച മറ്റൊരു പോലീസുകാരന്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. വീഡിയോ എടുക്കാന്‍ ശ്രമിച്ചതിന് എന്നെയും പോലീസുകാരന്‍ തെറി വിളിച്ചു. എന്നിട്ട് എന്നെയും സ്റ്റേഷനിലേക്ക് പിടിച്ചു വലിച്ചുകൊണ്ട് പോയി.
എന്നെയും ചേട്ടനെയും കൊണ്ടുപോകുന്ന വഴിയില്‍ തലയുടെ പിറകില്‍ അടിക്കുകയും തിരിഞ്ഞു നോക്കിയഷോള്‍ ചേട്ടന്റേ ചെവിക്കുറ്റിക്ക് അടിക്കുകയും ചെയ്തു. നടക്ക് പൂറിമോനെ എന്ന് പറഞ്ഞുകൊണ്ടു മുതുകത്ത് പിടിച്ചു തള്ളി. അകത്ത് എത്തി എസ്.ഐ യെ കാണണമെന്ന് ഞങ്ങള്‍ ആവശ്യകെട്ടു. അകത്ത് നിന്ന് എസ്.ഐ സ്വാതി ഉറങ്ങിവരുകയും എന്താണ് കാര്യമെന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോള്‍ എന്റെ ചേട്ടന്‍ പറഞ്ഞു, മേഡം, ഇയാൾ എന്റെ ഷര്‍ട്ട് വലിച്ചുകീറി ഞങ്ങളെ തല്ലി, ഞാന്‍ ഒരു പട്ടാളക്കാ രനാണ്. ഇയാൾ മദ്യപിച്ചിട്ടുണ്ട്. ഈയാളുടെ മെഡിക്കല്‍ എടുക്കണം. നല്ല സ്മെല്‍ ഉണ്ട്. വേണമെങ്കില്‍ എന്റെയും മെഡിക്കല്‍ എടുത്തോളു. അഷോള്‍ ഞാനും പറഞ്ഞു, ‘സര്‍, മദ്യപിച്ചിട്ടില്ലെങ്കില്‍ ഒന്ന് ഉതിയെ, അപ്പോള്‍ അയാള്‍ മുഖം വെടിച്ച് മാറ്റി. എന്നിട്ട് ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി കൊണ്ടു വന്ന് മുഖത്തേക്ക് ആഞ്ഞടിച്ചു. ആ സമയം എസ്.ഐ പറയുന്നുണായിരുന്നു, പ്രകാശ് ചന്ദ്രന്‍ സര്‍, അടിക്കരുത്, സമ്യപനം പാലിക്കണം. അവർ എന്റെടുത്തല്ലേ സംസാരിക്കുന്നത് ‘.ഇത് വകവെയ്ക്കാതെ ടിയാന്‍ വീണ്ടും തല്ലാന്‍ ഓങ്ങി. അഷോള്‍ ചേട്ടന്‍ അത് ആത്മരക്ഷാര്‍ത്ഥം കൈകൊണ്ട് തടുക്കാന്‍ ശ്രമിച്ചു. ഈ സമയം ബാലന്‍സ് നഷ്ടപ്പെട്ട് ടിയാന്‍ വിഴാന്‍ തുടങ്ങി. അഷോള്‍ ചേട്ടന്റെ ഷര്‍ട്ടില്‍ കയറിപിടിക്കുകയും ഇരുവരും ഒരുമിച്ച് നിലത്തേക്ക് വീഴുകയും ചെയ്തു. ടിയാന്‍ എണിക്കുമ്പോഴാണ് അയാളുടെ തല ചെറുതായി മുറിഞ്ഞതായി ഞാന്‍ കണ്ടത്. അടി തടഞ്ഞപ്പോൾ ചേട്ടന്റെ കയ്യിലെ വള കൊണ്ട് മുറിഞ്ഞതാണോ, ബാലന്‍സ് പോയി തറയില്‍ വീണപ്പോള്‍ മുറിഞ്ഞതാണോ എന്നതില്‍ വ്യക്തതയില്ല. അഷോഴേക്കും പുറത്തു നിന്നും എസ്.ഐ അനീഷ്, മണികണ്ഠന്‍, സി.ഐ വിനോദ് എന്നിവര്‍ വരുകയും പോലീസുകാരനെ തല്ലുവോടാ’ എന്ന് ചോദിച്ചുകൊണ്ട് ചേട്ടനെ ചവിട്ടി താഴെയിട്ടു. എന്നിട്ട് മുണ്ട് വലിച്ചൂരി. അകത്ത് ഒരു മുറിയിലോട്ട് ഇടിച്ചു കൊണ്ടുപോയി. ഇത് കണ്ട് ഞെട്ടി നിന്ന എന്നെ അവിടെ നിന്ന ഒരു പോലീസുകാരന്‍ വന്ന് കൈവിലങ്ങിട്ടു. എന്നിട്ട് ചേട്ടനെ കൊണ്ടുപോയ മുറിയിലേക്ക് എന്നെയും വലിച്ചു കൊണ്ടുപോയി. അവിടെ ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നത് ചേട്ടനെ വിവസ്ത്രനാക്കി കൈവിലങ്ങിട്ടു ഒരു മൂലയ്ക്ക് തറയില്‍ ഇരുത്തി 3 പോലീസുകാര്‍ ചുറ്റും നിന്ന് ബൂട്ട് ഇട്ട് ചവിട്ടുകയായിരുന്നു.

തലയ്ക്കും തോളിലും മുഖത്തും ഒക്കെ ചവിട്ടുന്നത് ഞാന്‍ കണ്ടു. “സര്‍, ചവിട്ടല്ലെ, ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല” എന്ന് ഞാന്‍ പറഞ്ഞഷോള്‍ അത് വകവെയ്ക്കാതെ എന്റെ മുഖത്ത് എസ്.ഐ അനീഷ് ആഞ്ഞടിച്ചു, വയറ്റില്‍ ചവിട്ടി താഴെ ഇട്ടു. സി.ഐ വിനോദും, മണികണ്ഠനും കൂടെ എന്നെ തറയില്‍ ഇട് തുരുതുരാ ചവിട്ടി. ഉറക്കെ നിലവിളിച്ചപ്പോള്‍ സി.ഐ വിനോദ് എന്നെ കഴുത്തിന് കുത്തിചിടിച്ച് ഉയര്‍ത്തുകയും തല കൊണ്ടുവന്ന് ഭിത്തിയിലിടിയ്ക്കുകയും ചെയ്തു. “നിന്നെ കൊല്ലുമെടാ തായോളി’ എന്ന് പറഞ്ഞുകൊണ്ട് എസ്.ഐ അനിഷ് നല്ല കനമുള്ള ഒരു ലാത്തിയെടുത്ത് മുതുകത്തും, തോളിലും, കാല്‍മുട്ടിന്റേ ചിരട്ടയിലും ആഞ്ഞടിച്ചു. ഈ സമയം തന്നെ കണ്ടാലറിയാവുന്ന നാലഞ്ച് പോലീസുകാര്‍ വരുകയും അതില്‍ രണ്ടു പേര്‍ എന്റെ മുഖത്ത് നിരന്തരമായി അടിക്കുകയും ചെയ്തു. ലാത്തി കൊണ്ടുള്ള അടി അനീഷ് തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ ഇടത്തേ കയ്യിലെ രണ്ട് വിരലും വലത്തേ കയ്യിലെ ചെറുവിരലും കൈപ്പത്തിയും അടികൊണ്ട് പൊട്ടി. ചേട്ടന്റെ ഫയറിങ് വിരല്‍ അടിച്ചൊടിക്കുമെന്ന് എസ്.ഐ അനിഷ് പറയുന്നുണ്ടായിരുന്നു. വിരല്‍ ഒടിഞ്ഞാല്‍ എങ്ങനെ പട്ടാളത്തില്‍ ജോലി ചെയ്യുമെടാ തായോളി’ എന്നു ചോദിച്ചു. ചോര പൊക്കോണ്ടിരുന്നപ്പോഴും എസ്.ഐ അനീഷ് അടി നിര്‍ത്തിയില്ല.
നിനക്കു എന്തിനാടാ കൈ എന്നു പറഞ്ഞുകൊണ്ട് എന്റെ മുറിവില്‍ തന്നെ വീണ്ടും അടിച്ചുകൊണ്ടിരുന്നു.എസ്.ഐ അനീഷ് എന്റെ തല പിടിച്ച് മുട്ടിന് ഇടയില്‍ വച്ച് അമര്‍ത്തി, എന്നിട്ട് മറ്റ് പോലീസുകാരെകൊണ്ട് നട്ടെല്ലിനും മുതുകിനും ചവിട്ടിചിച്ചു, കുനിച്ചുനിര്‍ത്തി കൈമുട്ടുകൊണ്ട് ആഞ്ഞിടിച്ചു. ആസ്മരോഗിയാണെന്ന് പറഞ്ഞഷോള്‍ ‘നിന്റെ എല്ലാ വലിവും ഞാന്‍ മാറ്റാമെടാ’ എന്നു പറഞ്ഞുകൊണ്ട് വീണ്ടും ഇടിച്ചു. നിലവിളി കേട്ട് വന്ന മൂന്ന് നാല് പോലീസുകാര് ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നില്‍പ്പുണ്ടായിരുന്നു. എസ്.ഐ സ്വാതിയോട് ഞാന്‍ പറഞ്ഞു, മാഡം കണ്ടതല്ലാര്‍ന്നോ, ഒന്ന് പറയ്. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, ഒന്ന് പറയ്, പ്ലീസ് ‘. അപ്പോള്‍ എസ്.ഐ സ്വാതി പറഞ്ഞു, നീ ഒക്കെ അങ്ങ് കൊണ്ടോ, പോലീസുകാരന്റെ കയ്യിന്ന് അല്ലെ അടി കിട്ടിയത്, അതും വാങ്ങി അങ്ങ് വീട്ടിപോയാല്‍ പോരാരുന്നോ?. അവന്റെ ഒക്കെ മറ്റെടുത്തെ പരാതി. ഇനി അനുഭവിച്ചോ. ഇതിനിടയില്‍ സിവില്‍ ഡ്രസ്സില്‍ നിന്ന ഒരു വനിത പോലീസുകാരി പറഞ്ഞു, ‘സാറെ, ഈ ഇളയവനെ അടിക്ക്, അടിച്ചവന്റെ കാല് ഒടിക്കണം, അവന് പോലീസുകാരനെ ഊതിപ്പിക്കണം പോലും’. ഇതുകേട് സി.ഐ വിനോദ് പറഞ്ഞു, എടാ, കുള്ളന്‍ തായോളി’ എന്ന് പറഞ്ഞുകൊണ്ട് കഴുത്തിന് പിടിച്ച് പൊക്കി എടുത്ത് ഭിത്തിയില്‍ അടിച്ചു. എന്റെ അടിനാവിക്ക് ചവിട്ടി. കണ്ടാലറിയാവുന്ന 3 പോലീസുകാരുടെ സഹായത്തോടെ എന്നെ തറയില്‍ ബലമായി കിടത്തി സി.ഐ വിനോദ് എന്റേ മുഖത്ത് ചവിട്ടി പിടിക്കുകയും മണികണ്ഠന്‍ എന്റെ നട്ടെല്ലിന് ചവിട്ടി പിടിക്കുകയും, എസ്.ഐ അനീഷ് കാലില്‍ ലാത്തി കൊണ്ട് ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കാലിന്റെ കണ്ണയില്‍ നിര്‍ത്താതെ അടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ കരയുകയും സാറേ അടിക്കല്ലേ ചത്തു പോകുമേ’ എന്ന് പറഞ്ഞു. പക്ഷേ ആ ലാത്തി പൊട്ടുന്നതുവരെ അനീഷ് അടി തുടര്‍ന്നു. ആ ലാത്തി പൊട്ടിയഷോള്‍ എസ്.ഐ അനീഷ് ഫൈബര്‍ ലാത്തി എടുക്കുകയും എന്റെ കാലിന്റെ വെള്ളയില്‍ നിരവധി തവണ ആഞ്ഞടിക്കുകയും ചെയ്തു. കേബിള്‍ വയര്‍ പോലുള്ള ഒരു സാധനം വച്ച് പിന്നെയും സി.ഐ വിനോദും എസ്.ഐ അനീഷും ഒരുപാട് അടിച്ചു. ഈ സമയം 20 പോലീസുകാര്‍ മുതുകത്ത് ചവിട്ടുന്നുണ്ടാ യിരുന്നു. പിന്നെ മണികണ്ഠന്‍ എന്റെ കുത്തിന് പിടിച്ച് എണീപ്പിക്കുകയും ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മുഖത്തും, ചെവിക്കുറ്റിക്കും ഒരുപാട് തവണ അടിക്കുകയും ചെയ്തു. രാഷ്രീയ വൈരാഗ്യം തീര്‍ക്കുന്നതുപോലെ, പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് പറഞ്ഞ് സി.ഐ വിനോദ് ഫൈബറിന്റെ ലാത്തി കൊണ്ട കൈകളില്‍ ആഞ്ഞടിച്ചു. ‘നീ കൊടിപിടിക്കുന്നത് എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു.

നീ ഡി.വൈ.എഫ്.ഐ യുടെ വലിയ കുണ്ണ ആണോടാ, നിന്നെ ഇറക്കാന്‍ പാര്‍ട്ടിയിലെ കൊറേ മൈരന്മാര്‍ പൊക്കിപിടിച്ചോണ്ട് വരുവല്ലേ, അവന്മാര്‍ക്കിട്ടും ഞാന്‍ കൊണച്ച് കൊടുത്തോളാം. ഉതിനിടയില്‍ ചേട്ടനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടായിരുന്നു (നിലവിലെ ഡി.വൈ.എഫ്.ഐ പേരൂര്‍ മേഖല കമിറ്റി ജോയിന്റ് സെക്രട്ടി / എസ്.എഫ്.ഐ കുണ്ടറ ഏരിയ കമ്മിറ്റി അംഗം എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് അവിടെ പല പോലീസുകാര്‍ക്കും അറിയാമായിരുന്നു.) എന്നോട് എന്തെല്ലാമോ രാഷ്ട്രിയ വൈരാഗ്യമുള്ളതുപോലെ എസ്.ഐ അനീഷ് പെരു മാറി (പിന്നിട് കോടതിയില്‍ കൊണ്ടുപോകുന്നതിനു മുന്‍പ് അത് എന്നോട് പറയുകയും ചെയ്തു).
നിന്റെയൊക്കെ ജീവിതം തൊലച്ചു തരുമെന്നും, ലഹരി മാഫിയ ആയിട്ട് ബന്ധമുണ്ടെന്ന് പത്രത്തില്‍ കൊടുത്ത് നാറ്റിക്കുമെന്നും പറഞ്ഞു. ഞാന്‍ പോലീസുകാ നാ, നിന്നെയൊക്കെ എങ്ങനൊക്കെ പണിയാമെന്ന് എനിക്കറിയാം, നീ പോലീസിലല്ല ഒരു സര്‍ക്കാര്‍ ജോലിയിലും കയറാന്‍ പോണില്ല. അതിനൊള്ള പണി ഇവിടെ ചെയ്ത് വച്ചിട്ടേ ഞാന്‍ പോവത്തോള്ളൂ, പുറം ലോകം കാണിക്കില്ലടാ നിന്നെ രണ്ടിനേം’ എന്ന് എസ്.ഐ അനിഷ് പറഞ്ഞു. സി.ഐ വിനോദ് നിങ്ങള്‍ സഹോദരങ്ങളാണോ, കണിട്ട് തോന്നുന്നില്ലല്ലോ?’ എന്നു ചോദിച്ചുകൊണ്ട് മാതൃത്യത്തെയും പിതൃത്വത്തെയും ചോദ്യം ചെയ്യുന്ന തരത്തില്‍ ഒരുപാട് അസഭ്യങ്ങള്‍ പറയുകയും ചെയ്തു. കുഞ്ഞിലെ തന്നെ അച്ഛന്‍ നഷ്ടചെട്ട ഞങ്ങളെ മാനസികമായി ഒരുപാട് തളര്‍ത്തുന്ന രീതിയിലുള്ള അസഭ്യങ്ങളും കുത്തുവാക്കുകളും സി.ഐ വിനോദും അനിഷും പറഞ്ഞു. അയ്യോ സാറെ ഇനി ആ ഇളയവനെ അടിക്കല്ലെ അവന്‍ പിണറായിയുടെ അടുത്ത ആളാ’ എന്നു പറഞ്ഞു ഒരു പോലീസുകാരന്‍ ചുറ്റും നിന്ന് 2 പോലീസുകാരും ചിരിച്ചു (പരിഹസിച്ചു).
ഇതിനിടയില്‍ ഓമനക്കുട്ടന്‍ എന്ന (സ്പെഷ്യല്‍ ഓര്‍ ക്രൈം ബ്രാഞ്ച്) പേരുള്ള ഒരു പോലീസുകാരന്‍, ശാരീരികമായും മാനസികമായും തളര്‍ന്ന് വിവസ്ത്രരായി തറയില്‍ മൂലയ്ക്ക് കൈമുഴുവന്‍ ചോരയില്‍ കുളിച്ചിരിക്കുന്ന ഞങ്ങളെ നോക്കി പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞ് ഒരുപാട് തെറി വിളിച്ചു. ചേട്ടന്റെ ജോലി തെറിപ്പിക്കുമെന്നും, MDMA ബന്ധം ഉണ്ടാക്കി തരാമെടാ തായോളി എന്നു പറഞ്ഞു. “നിന്റെ നേതാക്കളെല്ലാം എന്തേ അങ്ങ് തിരിച്ചുപോയെ, ഞങ്ങള്‍ അടിച്ചുവിട്ടിട്ടുണ്ട് . നീയൊക്കെ MDMA കണ്ണികള്‍ ആണെന്ന് കേട്ടോ……,. പിന്നീട് ലകേശ് എന്ന് പേരുള്ള ഒരു എസ്.ഐ (യൂണിഫോം അല്ലായിരുന്നു) മറ്റെന്തോ ആവശ്യത്തിനായി സ്റ്റേഷനില്‍ വന്നതാണ്. അയാള്‍ അടുത്ത് വന്ന് ഇല്ലെടാ ഇനി ആരും നിങ്ങളെ തല്ലില്ല’ എന്നു പറഞ്ഞു. ഒന്ന് തിരിഞ്ഞിരിക്കെ പരിശോധിക്കാനാണെന്ന് പറഞ്ഞ് നട്ടെല്ലില്‍ ബൂട്ടിന്റെ ലാടം വച്ച് ആഞ്ഞ് ചവിട്ടി. നിലവിളിച്ച എന്നെ തറയിലിട്ട് തോളിലും ചവിട്ടി. അപ്പോഴേക്കും ഒന്നുരണ്ടു പോലീസുകാര്‍ വന്ന് മതി സര്‍, ചത്തുപോകുമെന്ന് ‘ പറഞ്ഞ് പിടിച്ച് മാറ്റി. ഇതേപോലെ എന്റെ ചേട്ടനേയും ചെയ്തു.
പട്ടാളക്കാരന്‍ എന്ന ഒറ്റുകാരണത്താല്‍ പല പോലീസുകാരും വന്ന് ചവിടി, ഭീഷണിപെടുത്തി. ചിലര്‍ ദയനീയമായി നോക്കിനിന്നു. അഷോള്‍ അവര്‍ പോയശേഷം എസ്.ഐ അനിഷ് അടുത്ത് വന്നു കസേര പിടിച്ച് ഇടിട്ട് പറഞ്ഞു. പണ്ട് നിന്നേക്കാള്‍ വലിയ ഒരു സഖാവ് ഉണ്ടായിരുന്നു. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി ഒടിച്ചിട്ടുണ്ട്. എന്നിട്ട് എന്റെ രോമത്തില്‍ ഒരു മൈരനും തൊട്ടിട്ടില്ല. അതു കൊണ്ട് പേടി ഒന്നുമില്ല ആരെയും. തുടര്‍ന്ന് വിയര്‍ത്ത് കുളിച്ച് എസ്.ഐ പോയി. സി. ഐ. വിനോദ് വന്നിട് ഇനി പറ കാര്യം. ഇവിടെ നിന്നെ ഒക്കെ കാണാന്‍ വന്ന നേതാക്കളെല്ലാം പറയുന്നല്ലെടാ നീയൊന്നും കുടിയും വലിയുമില്ലെന്ന്. പിന്നെന്താ സംഭവിച്ചേ?. തുടര്‍ന്ന് കരഞ്ഞുകൊണ്ട ഞാന്‍ പറഞ്ഞു. ‘സര്‍, ഇത്രയും തല്ലിയില്ലെ?’ സത്യം മുഴുവന്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ കരഞ്ഞു പറഞ്ഞു. അതിന് മുമ്പ് അയാള്‍ ബൂട്ട് ഇട്ട് ഞങ്ങളെ 2 പേരുടെയും കാലില്‍ ചവിട്ടി ഞെരിച്ചു. പിന്നീടാണ് ഇതൊക്കെ ചോദിച്ചത്. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട് സി.ഐ പറഞ്ഞു. ശെടാ, ഇവന്മാര്‍ പറയുന്നത് കേട്ടിട് എനിക്ക് തോന്നുന്നത് ഇത് പ്രകാശന്‍ പിള്ളേരോട് പോയി ചൊറിഞ്ഞ് ഉണ്ടാക്കിയ താണല്ലോ. ഹാ നോക്കട്ട് ഞാന്‍ കേസ് ആക്കണോ വേണയോ എന്ന് ‘ പറഞ്ഞ് വെളിയിലേക്ക് പോയി. പിന്നീട് ഞങ്ങളെ കാണാനായി വാര്‍ഡ് മെമ്പര്‍മാരും ബ്ലോക്ക് മെമ്പര്‍മാരും, സാമൂഹിക പ്രവര്‍ത്തകരൊക്കെ എത്തിയപ്പോള്‍ എസ്.ഐ അനീഷ് അവ രോടെല്ലാം ഇടപെടരുത്, MDMA റിലേറ്റഡ് കേസ് ആണെന്ന് ‘ കള്ളം പറഞ്ഞു. (പിന്നീട് പലരും പറഞ്ഞ് ഇതറിഞ്ഞു). ഞങ്ങളുടെ കോലം പുറത്ത് കാണിക്കാന്‍ പറ്റാത്തതിനാല്‍ (വിവസ്ത്രരും, ശരീരത്തില്‍ പലേടത്തും ബ്ലഡ് പറ്റിയിരുന്നു) ആരേയും അകത്തേക്ക് കയറ്റിയില്ല. ഞങ്ങളെ സെല്ലിലും കൊണ്ടുപോയില്ല. എന്നിട്ട് ഫോണ്‍ തന്ന് സുഹൃത്തിനെ വിളിച്ച് വേറെ ഷര്‍ട്ട് വാങ്ങി. അഷോഴാണ് ഉടുക്കാന്‍ ചേട്ടന് മുണ്ടും തന്നത്. ‘നിന്റെ ഒക്കെ നേതാക്കള്‍ MDMA പറഞ്ഞ് പേടിപ്പിച്ചു വിട്ടിട്ടുണ്ട്. സത്യത്തില്‍ നീയൊന്നും ഇതുമായി ബന്ധമില്ലെന്ന് എനിക്കറിയാടാ. പക്ഷേ ഞാനായിട്ട് ഒണ്ടാക്കി തരാം കേട്ടോ, തൊലച്ച് കൈയില്‍ തരുന്നുണ്ട് ജീവിതം” എസ്.ഐ അനിഷ് പറഞ്ഞു. ഇതിനിടയില്‍ ഉയര്‍ന്ന റാങ്ക് ഉള്ള ഒരു പോലീസുദ്യോഗസ്ഥന്‍ വന്നഷോള്‍ പൊട്ടിയ ലാത്തികള്‍ 2 എണ്ണം നോക്കി എന്താ ഉത് ‘ എന്ന് ചോദിച്ചഷോള്‍ മൗനം പാലിച്ച് സി.ഐ ചിരിച്ചു,
എസ്.ഐ യും. ബ്ലഡ് തറയില്‍ കെട്ടി കിടക്കുന്നത് (പലയിടത്തായി) എന്റെ കൈയില്‍ വിരലിലെ മുറിവില്‍ നിന്നും അഷോഴും രക്തം നില്‍ക്കുന്നില്ലായിരുന്നു. എന്താണെന്ന് ഉദ്യേരസ്ഥന്‍ ചോദിച്ചഷോള്‍ പ്രകാശ് ചന്ദ്രന്റെ തല മുറിഞ്ഞപ്പോൾ വന്ന രക്തമാണെന്നു എസ്.ഐ അനീഷ് കള്ളം പറഞ്ഞു. സി.പി.ഒ ഷണ്‍മുഖദാസ് എന്നൊരു പോലീസുകാരന്‍ വന്ന് എന്നെ പിടിച്ച് എഴുന്നേല്‍പിച്ച് മുഖത്ത് ആഞ്ഞടിച്ച് എന്റെ പറ്റിന് ഉതിരിക്കട്ടെ എന്ന് പറഞ്ഞ് പുണ്ടച്ചിമോനെയെന്ന് വിളിച്ചുകൊണ്ട് കാല്‍വിരലില്‍ ചവിട്ടി ഞെരിച്ചു. എന്നിട് ബാക്കി പിന്നെ തരാമെന്ന് ഭീഷണിഷെടുത്തിയിട്ട് പോയി. സി.ഐ ചേട്ടന്റെ കൈയിലെ വള വളരെ ക്രൂരമായി ബലം പ്രയോഗിച്ച് വലിച്ചു ഊരുന്നുണ്ടായിരുന്നു. ചേട്ടന്റെ കൈയും നീരുവന്നു തൂങ്ങിയിരുന്നു. വെളുപ്പിനെ 1.30ന് ഹോസ്പിറ്റലിലേക്ക് മെഡിക്കലിനായി പോകാന്‍ നേരം മുടന്തി നടന്ന ഞങ്ങളോട് എസ്.ഐ അനിഷ് ഭീഷണിയായ് പറഞ്ഞു അവിടെ പോയി പോലീസ് തല്ലി എന്നു വല്ലോം പറഞ്ഞാല്‍ തായോളികളെ തിരിച്ച് ഇങ്ങോട് തന്നെ വരുമേ പഞ്ചസാര വെള്ളം ഞാന്‍ കുടിപ്പിക്കുമേ, കൊന്നകളയും. അറിയാല്ലോ? മീഡിയയില്‍ കൊടുക്കും എന്നും കഞ്ചാവ് പൊതി വീട്ടില്‍ കൊണ്ടു വച്ച് നിന്റെയൊക്കെ അമ്മയെ അറസ്റ്റ് ചെയ്യാന്‍ എനിക്കറിയാമെന്നും’ പറഞ്ഞു. വല്ല ആക്സിഡന്റും പറ്റിയതാണെന്ന് പറഞ്ഞ മതിയെന്ന് പോലിസുകാര്‍ പറഞ്ഞു.

ഡോക്ടര്‍ ഇതെല്ലാം കണ്ട് പോലീസുകാര്‍ അടിച്ചെന്ന ഭാവത്തില്‍ എഴുതാന്‍ തുടങ്ങിയഷോള്‍ ഞാന്‍ ഭീഷണി ഭയന്ന് കള്ളം പറഞ്ഞു. പിന്നിട് പരിശോധനാ മുറിയില്‍ എത്തിയിട്ട് ചോദിച്ചപ്പോള്‍ ജീവനില്‍ ഭയന്ന്, എന്റെ ചേട്ടന്റെ കല്യാണമൊക്കെ ആയിരിക്കുവാ, അങ്ങനെ എഴുതിയാല്‍ നാളെ പത്രത്തില്‍ ഇടുമെന്ന് പറഞ്ഞിട്ടുണ്ട് മാഡം, പ്ലീസ് ഞങ്ങള്‍ക്ക് പരാതിയില്ല’ എന്ന് പരിശോധനാ മുറിയില്‍വച്ച് ഞാന്‍ കെഞ്ചി. പാരികള്ളി മെഡിക്കല്‍ കോളേജില്‍ സ്‌കാന്‍ ചെയ്യാന്‍ കൊണ്ട് പോകണം എന്ന് പറഞ്ഞെങ്കിലും പോലീസ് കൊണ്ടുപോയില്ല. എന്റെ ശരീരത്തില്‍ പല ഭാഗത്തായി 8 എക്സ്റേ എടുത്തു. അതൊന്നും പോലീസ് ഞങ്ങള്‍ക്ക് തന്നില്ല. തൊട്ട് അടുത്ത ദിവസം രാവിലെ വന്ന പാർട്ട് ടൈം സ്വീപ്പറോട് അകത്തെ മുറിയിലെ ബ്ലഡ് പെട്ടെന്ന് അങ്ങ് തുടയ്ക്ക് ചേച്ചി, ഫ്രണ്ടിലെ തറയിലെ രക്തതുള്ളികളില്‍ തൊടരുത് എന്ന് പറയുന്നുണ്ടായിരുന്നു. ഒന്നു രണ്ടു പോലീസുകാരോട് എസ്.ഐ അനീഷ് പറയുന്നത് കേട്ടു തൊലച്ച് കൊടുക്കണം, വധശ്രമം, ഓദ്യോഗികകൃത്യനിര്‍വഹണതടസ്സം, പിന്നെ സ്റ്റൂൾ, കസേര ഒക്കെ അടിച്ചു നശിപ്പി ച്ചെന്ന് വരണം’ എന്നു പറയുന്നത് സെല്ലില്‍ കിടന്നു ഞാന്‍ കേട്ടു.
ഫോണില്‍ ബന്ധപ്പെട്ട നേതാക്കളോടും, ‘സർ MDMA കേസ് ആണേ, നാണക്കേടാ പാര്‍ട്ടിക്ക് ‘എന്ന് എസ്.ഐ അനിഷ് കള്ളം പറഞ്ഞു. അതിനിടയില്‍ കണ്ടാലറിയാവുന്ന ഡ്രൈവര്‍ എന്നു തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ ലോക്കപ്പില്‍ നിന്നും എഴുന്നേല്‍പിച്ച് ഫോട്ടോ എടുത്തിട്, ‘വൈകിട്ടിനി കോടതി പോകുമ്പോള്‍ വല്ലോക്കെ വിളിച്ച് പറയാന്‍ തോന്നിയാല്‍ പത്രത്തില്‍ നമുക്ക് കൊടുക്കണ്ടെ എന്ന് പറഞ്ഞു.(മജിസ്ട്രേറ്റിനോട് സത്യാവസ്ഥ പറഞ്ഞതിനാല്‍ ഈ ഫോട്ടോ തൊട്ടടുത്ത ദിവസം (27,/08,/2022) പത്രത്തില്‍ ഉടുകയും ചെയ്തു). പട്ടാളക്കാരനായതിനാല്‍ ചേട്ടനെ കുറേ തെറി വിളിക്കുകയും ചെയ്തു. എന്നിട്ട് വൈകിട്ട് മെഡിക്കലിന് പോയഷോള്‍ പ്രമുഖ മീഡിയ ചാനലുകള്‍ വരുന്നതുവരെ കാത്തുനിന്ന് ജീപ്പില്‍ നിന്നും ഇറക്കാതെ ഞങ്ങള്‍ക്ക് ലഭിക്കേണ്ട പ്രഥമ വൈദ്യസഹായം പോലും നിഷേധിച്ചു. എന്തും വരട്ടെ എന്നുവച്ച് ഡോക്ടറിനോടും മജിസ്ട്രേറ്റിനോടും ഞാന്‍ സരത്യം പറഞ്ഞു. മൊഴി രേഖപ്പെടുത്തി പോലീസിനെതിരെ പരാതിയും സ്വീകരിച്ചു. പരാതിയിന്‍മേല്‍ പോലീസിനെതിരെ മജിസ്ട്രറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു(CMP 2205/22). പോലീസ് ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുഷുകള്‍ ഉര്‍പ്പടെ എട്ടോളം വകുപ്പുകള്‍ (452, 341, 294(b), 326, 332, 333, 308 & 34 IPC)ചുമത്തുകയും, അതുപ്രകാരം ഞങ്ങളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു.
കൊല്ലം ജില്ല ജയിലില്‍ വച്ച് ഞങ്ങളുടെ രരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങള്‍ ജയില്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും, പരിക്കുകളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. അന്നേ ദിവസം കൈയില്‍ നീരു കയറി തൂങ്ങി. കൊല്ലം ജില്ലാ ആശുപ ത്രീയില്‍ നിന്നും പ്ലാസ്റര്‍ ഇട്ടു. അന്ന് 3 X-Ray എടുക്കുകയും ചെയ്തു (ചെറിയ ചിന്ന ലുണ്ട്, വിരലുകള്‍ പലതും ചതഞ്ഞുപോയി എന്നു പറഞ്ഞു.) രാവിലെയും ഹോസ്പിറ്റല്‍ ചെന്നു ഓര്‍ത്തോ ഹെഡിനെ കാണിച്ചപ്പോഴും പ്ലാസ്റര്‍ തുടര്‍ന്നേ പറ്റൂ എന്നു പറഞ്ഞു. അന്നേ ദിവസം ജയിലിലെ പത്രം കണ്ട് ഞങ്ങള്‍ ഞെട്ടി. ഞങ്ങള്‍ MDMA പ്രതി കളെ കാണാനും സംസാരിക്കാനുമായി സ്റ്റേഷൻ അതിക്രമിച്ചു കയറി എന്നൊക്കെ ഫോട്ടോ സഹിതം എഴുതി വെച്ചേക്കുന്നു. കരയാനല്ലാതെ വേറൊന്നും പറ്റില്ല. എന്റെ കൈകളിലും തോളിലും വലിയ ലാത്തിയുടെ തുരുതുരാ അടികൊണ്ട പാടുകള്‍ കണ്ട് പല പ്രതികളും ജയില്‍ വാര്‍ഡന്മാരും പറഞ്ഞു കൊലകേസ് പ്രതികളെ പോലും ഇങ്ങനെ ഭ്രോഹിക്കിലല്ലോടാ എന്ന്. പോലീസ് കള്ളകേസ് ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കോ, ഡി.ജി.പി. യ്ക്കൊക്കെ പരാതി കൊടുത്താല്‍ വല്ല കഞ്ചാവ് പൊതിയും വീട്ടില്‍ കൊണ്ട് വച്ച് വേണേലും പോലീസ് പിഡിപ്പിക്കും എന്ന് പലരും വഴി ഭീഷണി വരുന്നുണ്ട്.

എന്റെ വലതുകൈയ്യിലെ വിരലുകളുടെ സ്വാധീനം നഷ്ടചെട്ടു. ഫിസിയോതെറാപ്പിയും, തുടര്‍ചികീത്സയിലുമാണ്. ആഹാരം പോലും ഇടതുകൈകൊണ്ടാണ് ഇപ്പോഴും കഴിക്കുന്നത്. ശരീര ഭാഗത്തെ മുറിവുകളുണ്ട് എന്നതിന്റെ സർട്ടിഫിക്കറ്റ് (Wound Certificate) കിട്ടാൻ വൈകിയതിനാലാണ് പരാതി വൈകിയത്. അതേപോലെ ഫോണ്‍ കോടതിയില്‍ ആയതിനാല്‍ കാൾ ലിസ്റ്റ് ഡീറ്റെയില്‍സ് എടുക്കുവാന്‍ സാധിച്ചില്ല, അതിനുള്ള ര്രമങ്ങളും തുടരുന്നു. (കോടതി ആവശ്യപ്പെട്ടിട്ടു ഫോണ്‍ നല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് പോലീസ് മനഃപൂര്‍വ്വം വൈകിപ്പിക്കുന്നു). എന്റേ ചേട്ടന്റെ ഓഫീസിലേയ്ക്ക് അയച്ച റിഷോര്‍ട്ടില്‍ MDMA പ്രതികളെ കാണണം സംസാരിക്കണം എന്നു പറഞ്ഞു തെറി വിളിച്ചു, മര്‍ദ്ദിച്ചു എന്നൊക്കെയാണ് എഴുതി അയച്ചേക്കുന്നത്. സൈനികനായി പോയി എന്ന ഒറുകാരണത്താലാണ് ചേട്ടന് ഇത്രയും ക്രൂരമര്‍ദ്ദനം കിട്ടിയതെന്ന് എനിക്ക് തോന്നി.
ഇതൊരു ഒറ്റചെട്ട സംഭവജല്ല. കൊല്ലം ജില്ലയില്‍തന്നെ അടുപ്പിച്ച് മൂന്നാമത്തെ (സൈനികര്‍ക്കെതിരെ പോലിസിന്റെ ഇത്തരം നടപടി) സംഭവമാണ്. ഈ ഒരൊറ്റ കാരണത്താല്‍ നിശ്ചയം നടക്കാനിരുന്ന ചേട്ടന്റെ ബന്ധം മുടങ്ങി. തുടര്‍ച്ചയായി 5 മിനിറ്റ് പോലും എനിക്ക് നേരെ നില്‍ക്കാന്‍ പറ്റില്ല. കാലിന്റെ കണ്ണയിലും കാര്യമായ ചതവ് പറ്റീട്ടുണ്ട്. കൈവിരല്‍ പൊട്ടിയില്ല ദാഗ്യത്തിന് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വാരിയെല്ലിനും നട്ടെല്ലിനും വേദന ഉണ്ട്. എനിക്ക് പോലീസിന്റെ ഫിസിക്കല്‍ ടെസ്സിന് ഇതും വച്ച് പങ്കെടുക്കാന്‍ സാധിക്കില്ല. പോലീസിനെതിരെ ഏതെങ്കിലും മേല്‍ഘടകത്തിന് പരാതി കൊടുത്താല്‍ ഇതൊന്നുമായിരിക്കില്ല. ഇതിലും വലിയ കേസുകളില്‍ കുടുക്കുമെന്നും, അരയ്ക്ക് താഴോട്ട് അടിച്ചു തളര്‍ത്തുമെന്നും ഭീഷണി ഷെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കല്ല പ്രധാനമന്ത്രിക്ക് പരാതികൊടുത്താലും ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. നിനക്കും നിന്റെ കുടുംബത്തിനും ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ പോലിസി്റേ സഹായമില്ലാതെ പറ്റത്തില്ല. ജീവിതം കുട്ടിചോറാക്കി തരുമേ എന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കൂട്ട ആത്മഹത്യയുടെ വക്കില്‍ ആണെന്റെ കുടുംബം. ജീവിതത്തില്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു ലഹരി പദാര്‍ത്ഥത്തിന്റെ പേരില്‍ ഞങ്ങളെ പത്രത്തിലും, സോഷ്യല്‍ മീഡിയയിലും, ടി.വി ചാനലിലുമെല്ലാം വേട്ടയാടി. തെറ്റായ കള്ള വാര്‍ത്ത കൊടുത്തു പോലീസുകാര്‍. അവരുടെ സഹപ്രവര്‍ത്തകന്റെ തെറ്റ് മറച്ചു വയ്ക്കുവാനായി ഞങ്ങള്‍ രണ്ടു ചെറുപ്പക്കാരുടെ ജീവിതം പൂര്‍ണ്ണമായി നശിപ്പിച്ചു. എന്റെ ചേട്ടന്റെ കല്യാണം ഉറപ്പിച്ച വീട്ടുകാര്‍ ഇതു കണ്ടും കേട്ടും പിന്മാറി. എല്ലാ സ്വപ്നങ്ങളും തകര്‍ത്തു. എന്റെ സര്‍ക്കാര്‍ ജോലി എന്ന ആഗ്രഹം നശിപ്പിച്ചു തന്നു. കഴിഞ്ഞ 3 വര്‍ഷമായി പി.എസ്.സി കോച്ചിങ്ങിന് പോകുകയായിരുന്നു ഞാന്‍.
എന്റെ കാലിനും (Knee) ചിരട്ടയ്ക്കുമൊക്കെ നല്ല പരിക്കുണ്ട്. കൈയിലെ ചെറുവിരലിന് അടികൊണ്ട് വളവുണ്ടന്ന് ഡോക്ടര്‍ പറഞ്ഞു. അതിനി ശരിയാവാന്‍ സാധ്യത കുറവാണ്. എന്റെ കീഴ്താടി എല്ലിന് പരിക്കുണ്ട്. ആഹാരം പോലും കഴിക്കാന്‍ ബുദ്ധി മുട്ടുണ്ട്. വായ് ഒരു പരിധിയില്‍ കൂടുതല്‍ തുറക്കാന്‍ പറ്റുന്നില്ല. സത്യം പുറത്ത് വരണം. എ.എസ്.ഐ മദ്യപിച്ച് ഉണ്ടാക്കിയ ഈ പ്രശ്നത്തെ MDMA പ്രതികളെ കാണി ക്കാത്തതില്‍ തല ഇടിച്ചു പൊടിച്ചെന്ന് ആക്കി തീര്‍ത്ത ഈ ഗൂഡമായ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ട വരണം. ഇനി ഒരിക്കലും ഒരാള്‍ക്കും ചെയ്യാത്ത കുറ്റത്തിന്റേ പേരില്‍ ഈ ഗതി വരരുത്. സത്യം പുറത്ത് വരാന്‍ ഇതെല്ലാം എഴുതി വച്ചിട് ആത്മഹത്യ ചെയ്യാന്‍ പലതവണ ഞാന്‍ ആലോചിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താലും ചിലപ്പോള്‍ എന്റെ അമ്മയ്ക്ക് എന്നെ നഷ്ടമാകും എന്നതല്ലാതെ ഈ ക്രൂരത കാണിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിലേല്‍ ഈ സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാകും അത്. ജീവിതം മുഴുവനായി വെറുത്തു തുടങ്ങി. അയതിനാല്‍ ഉക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
വിഘ്നേഷ്. എം
Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn
Join us on Telagram https://t.me/aroraonlinenewsportal
#NoOneRapedDalits