കോർപ്പറേറ്റ് ശക്തികൾക്ക് പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ ElA 2020.

ആഗസ്റ്റ് 9 ആഗോള ആദിവാസി ദിനമായി ആചരിക്കുകയാണ്.പക്ഷെ ഇന്ത്യയിൽ ആദിവാസികൾ ജലത്തിനും കാടിനും ഭൂമിക്കും വേണ്ടി സമരം മാത്രമല്ല പോരാടി രക്തസാക്ഷികളായിക്കൊണ്ടിരിക്കുകയാണ്.കാടിന്റെ യഥാർത്ഥ അവകാശികൾ അവരാണ്.ഇന്ത്യയിലെ ഒട്ടുമുക്കാൽ നിയമങ്ങളും അവർക്കെതിരെയാണ് നിലകൊള്ളുന്നത്.2006ൽ വനാവകാശ നിയമം പാർലമെന്റിൽ പാസാക്കിയതോടെ പരമ്പരാഗതമായി വനത്തിൽ കൃഷിചെയ്തും വനത്തെ ആശ്രയിച്ചും ജീവിക്കുന്ന ആദിവാസികൾക്ക്​ വനഭൂമിയിലെ അവകാശം അംഗീകരിച്ചിരുന്നു.സർക്കാരിനോ മറ്റ് ഏജൻസികൾക്കോ ഏറ്റെടുക്കാൻ കഴിയുന്നതല്ല ഈ ഭൂമി.അത് സർക്കാർ ഭൂമിയുമല്ല.വനാവകാശ നിയമത്തിലെ ശക്തമായ വ്യവസ്ഥകൾ അട്ടിമറിച്ചാണ് പിണറായി സർക്കാർ ആദിവാസികളുടെ ഊരുഭൂമികൾ (ഹിൽസ്മെൻ സെറ്റിൽമ​​​െൻറ് ഭൂമി) 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് സർക്കാർ ഭൂമിയാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തിയത് കേരളത്തിലാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ 2019 ഏപ്രിൽ 29ന് നടന്ന യോഗത്തിലാണ് ഉടുമ്പന്നൂർ വില്ലേജിലെ സെറ്റിൽമെന്റുകളിൽ ആദിവാസികളുടെ കൈവശഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണോ വനം വകുപ്പിനാണോ എന്ന ചർച്ചയുടെ അവസാനം വനാവകാശ നിയമത്തെ കാറ്റിൽപറത്തി  കേരളസർക്കാർ ഉത്തരവിറക്കുകയാണ് ഉണ്ടായത്.ഇതിന്റെ മറ്റൊരു വശത്ത് രാമരാജ്യം സൃഷിടിക്കാൻ നടക്കുന്നവർ ആദിവാസികളെയും,ദളിതരെയും,ന്യൂനപക്ഷ സമുദായക്കാരെയും അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് തുടച്ചുമാറ്റി കോർപ്പറേറ്റുകൾക്ക് ഇന്ത്യയിലെ ജലം,കാട്,ഭൂമി മുഴുവനും തീറെഴുതികൊടുക്കാനായി ‘പാരിസ്ഥിതികാഘാത നിർണ്ണയ വിജ്ഞാപനം 2020’ലൂടെ തയ്യാറെടുക്കുന്നതും.ഇന്ത്യയിലെ ഭരണവർഗങ്ങൾ തദ്ദേശ ജനവിഭാഗങ്ങളോടും അവരുടെ ജന്മാവകാശമായ പരിസ്ഥിതിയോടുമുള്ള തുറന്ന യുദ്ധത്തിനുള്ള കോപ്പ് കൂട്ടൽ കൂടിയാണ് ഈ കരട്.

പരിസ്ഥിതി മലിനീകരണത്തെ കുറച്ചെങ്കിലും ചെറുത്തു നിൽക്കുന്നതിനുള്ള നിലവിലുള്ള  നിയമത്തെ അസംബന്ധമാക്കുന്നതാണ് ElA 2020 എന്ന പുതിയ നിയമം . ഫാക്ടറികൾ തുടങ്ങുമ്പോൾ പാലിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ നിയമങ്ങളെ എടുത്തുമാറ്റി കോർപ്പറേറ്റ് ശക്തികൾക്ക്  പഴയതിനെക്കാൾ കൂടുതൽ കരുത്തോടെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനും ജനങ്ങളെ കുടിയൊഴിപ്പിക്കാനും അവസരം നൽകുകയാണ് യഥാർത്ഥത്തിൽ ഈ നിയമം പുനർനിർമ്മിക്കുന്നതിലുടെ ഉദ്ദേശിക്കുന്നത്. നിയമം ശക്തമായിരുന്ന കാലത്ത് പോലും വൻ അഴിമതി മൂലം നിരവധി ദുരന്തങ്ങൾക്കും കോർപ്പറേറ്റ് കയ്യേറ്റങ്ങൾക്കും ഇരയായവരാണ് നമ്മൾ. ജനങ്ങളെ നോക്കുകുത്തികളാക്കി ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കുന്നതിനെതിരെ  രാജ്യത്ത് ഒറ്റപ്പെട്ട പ്രക്ഷോഭങ്ങൾ രൂപപ്പെട്ടു വരുമ്പോഴും ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്നു അവയെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അത്യന്തികം സജീവമായി നടക്കുകയാണ്.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (Environmental Protection Act, 1986) വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണാേ പുതിയ  ഇഐഎ , 2020 കരട് വിജ്ഞാപനം തായ്യാറാക്കിയിരിക്കുന്നത്  എന്നാണ്  ഇവിടെ  പ്രധാനമായും  പരിേശാധിക്കുന്നത്. പ്രസ്തുത വിജ്ഞാപനത്തിലെ പല നിർദ്ദേശങ്ങളും പരിസ്ഥിതി നിയമങ്ങളുടെ അന്തസത്ത ഉൾക്കൊള്ളുന്നില്ലെന്ന് മാതമല്ല പാരിസ്ഥിതികാഘാത നിർണയം” എന്ന പ്രക്രിയയെ തന്നെ അടിമുടി മാറ്റിമറിക്കുന്നതാണ്. ഉദാഹരണത്തിന്, ഇഐഎ, 2020 വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ  വ്യവസായങ്ങൾ ഉൾപ്പെടെയുള്ള  പല പദ്ധതികൾക്കും പാരിസ്ഥിതികാനുമതി വേണ്ടാതെ തന്നെ വളെര അനായാസമായി,  കർശന നിയന്ത്രണങ്ങളോ പരിേശാധനകളോ പഠനങ്ങളോ ഇല്ലാതെ തന്നെ പ്രവർത്തിക്കാൻ കഴിയും. മാത്രമല്ല പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയാനും നിർേദശങ്ങൾ അറിയിക്കാനും ഉള്ള അവസരങ്ങളും സമയപരിധിയും കുറയ്ക്കുവാനും പുതിയ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.നേരിട്ട് വിളിച്ചു ചേർക്കുന്ന പൊതുജന പരാതി പരിഹാര സമ്പർക്ക പരിപാടികൾക്ക് പകരം വീഡിയോ കോണ്ഫറൻസ് വഴിയായാലും മതിയെന്ന് ചുരുക്കിയിരിക്കുകയാണ് ഇപ്പോൾ. പരിസ്ഥിതി ലംഘനങ്ങൾ സാധാരണവൽകരിക്കുന്നതിലൂടെ പാരിസ്ഥിതികാഘാത നിർണയ പ്രക്രിയയെ ദുർബലപ്പെടുത്തുന്ന നിർേദശങ്ങളും ഇഐഎ, 2020 വിജ്ഞാപനത്തിലുണ്ട്.

1986 – ലെ പരിസ്ഥിതിസംരക്ഷണനിയമത്തിലെ വിഭാഗം(3),ഉപവിഭാഗം(1) പ്രകാരം” പരിസ്ഥിതിയുടെ  ഗുണനിലവാരം പരിരക്ഷിക്കുനതിനും മെച്ചപ്പെടുത്തുന്നതിനും, പരിസ്ഥിതിമലിനീകരണം തടയുന്നതിനും, കുറയ്ക്കുന്നതിനും,നിയന്ത്രിക്കുന്നതിനും”ഉള്ള നടപടികൾ സ്വീകരിക്കാൻ  സർക്കാരിന് അധികാരമുണ്ട്.       എന്നാൽ,ഇഐഎ,2020 കരട് വിജ്ഞാപനം  കേന്ദ്ര സർക്കാരിന് നൽകപ്പെട്ടിട്ടുള്ള ഈ അധികാരങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.

പുതിയ  കരട് വിജ്ഞാപനം (ഇ.ഐ.എ, 2020) പരിസ്ഥിതി സംബന്ധമായ നയങ്ങൾ കണക്കിലെടുത്തു ക്കൊണ്ടുള്ള “പാരിസ്ഥിതിക ഭരണത്തിൻ്റെ  അടിസ്ഥാന തത്വത്തിന് തന്നെ കടക വിരുദ്ധമാണ്. പുതിയ  വിജ്ഞാപനം അനുസരിച്ചു മുൻകാല പ്രാബല്യത്തോട് കൂടിയ പരിസ്ഥിതി അനുമതികൾക്ക് നിയമസാധുതയുണ്ട്. അതായത്, പരിസ്ഥിതി അനുമതി ഇല്ലാതെ  തുടങ്ങിയ പദ്ധതികൾക്ക്  പുതിയ  വിജ്ഞാപനം നടപ്പിലാക്കുന്നതോടെ  നിയമപരമായി തന്നെ തുടർന്ന്‌  പ്രവർത്തിക്കാൻ കഴിയുന്നതായിരിക്കും. ആയതിനാൽ, കർശന നിയമ നടപടികൾ എടുക്കേണ്ടതോ നിർത്തലാക്കേണ്ടതോ ആയ പദ്ധതികളെ നിയമാനുസൃതമാക്കാനുള്ള ശുപാർശകൾ ആണ് ഇ.ഐ.എ 2020 വിജ്ഞാപനം മുന്നോട്ട് വെക്കുന്നത്.

ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോട് കൂടി പരിസ്ഥിതി അനുമതി നൽകുന്നതിലൂടെ ഉണ്ടായേക്കാവുന്ന വിപത്തിന്   ഉദാഹരണമാണ്  2020 മെയ് 7 നു വിശാഖപട്ടണം എൽ ജി പോളിേമേഴ്സ് ഫാക്ടറിയിൽ നടന്ന, 12 പേരുടെ മരണത്തിനു ഇടയാക്കിയ  വാതക ചോർച്ച. കൂടാതെ നൂറുകണക്കിനാളുകൾക്ക് ഇതുമൂലം പല അസ്വാസ്ഥ്യങ്ങൾ നേരിടേണ്ടി വരികയും ചെയ്തു . ഈ സ്ഥാപനം  പരിസ്ഥിതി അനുമതി ഇല്ലാതെയും, മുൻകാല പ്രാബല്യത്തോടെയുള്ള അനുമതിക്കു വേണ്ടിയുള്ള പരിഗണനയിലും ആയിരുന്നു.

പാരിസ്ഥിതിക നിയമശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മുന്‍കാല പ്രാബല്യത്തോട്‌ കൂടിയ അനുമതി എന്ന ആശയം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ഇത്തരം അനുമതികള്‍ നിയമവിരുദ്ധമായി കണക്കാക്കുകയും അവയെ ശിക്ഷിക്കുകയും ചെയ്തുകൊണ്ട്‌, സുപ്രീം കോടതി, വിവിധ ഹൈക്കോടതികള്‍, രാഷ്ട്രീയ ഹരിത നീതിന്യായ കോടതികള്‍ എന്നിവയുടെ മുന്‍കാല വിധികള്‍ ഉണ്ട്‌. അലമ്പിക്‌ ഫാര്‍മ സ്യൂട്ടിക്കല്‍സ്‌ – രോഹിത്‌ പ്രജാപതി കേസിന്റെ (സിവില്‍ അപ്പീല്‍ നമ്പര്‍ 1526/2016) ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഏപ്രില്‍ 1 2020-ലെ വിധി മുന്‍കാല പ്രാബല്യത്തോട്‌ കൂടിയ പാരിസ്ഥിതിക
അനുമതികള്‍ നിയമവിരുദ്ധം ആണ്‌ എന്നായിരുന്നു. 2013 ല്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം,മുന്‍ അനുമതി ലഭിക്കാതെ പദ്ധതികള്‍ ആരംഭിക്കുന്നത്‌ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ഉറപ്പുവരുത്തേണ്ട മൗലികാവകാശ ത്തിന്റെ ലംഘനമാണെന്ന്‌ അസോസിയേഷന്‍ ഫോര്‍ എന്‍വിറോണ്ണെന്റല്‍ പ്രൊട്ടക്ഷന്‍ – കേരളസംസ്ഥാനം കേസില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

2020-ലെ ഇ.ഐ.എ. വിജ്ഞാപനത്തില്‍, നദികളെ പുതിയ പരിസ്ഥിതി അനുമതി
പ്രക്രിയയുടെ പരിധിയില്‍ നിന്ന്‌ മാറ്റുന്നതിനായി “ക്യാപിറ്റല്‍ ഡ്രെഡ്ജിങ്ങി’ന്റെ
നിര്‍വചനത്തില്‍ മാറ്റം വരുത്തി. ഇതുവഴി ഭാരതത്തില്‍ ഉടനീളമുള്ള നൂറിലധികം
നദികളിലെ ഉള്‍നാടന്‍ ജലപാതകളിലെ ക്യാപിറ്റല്‍ ഡ്രെഡ്ജി’ങ്ങും അനുബന്ധ
പദ്ധതികളും കാറ്റഗറി ബി2 വിലേക്ക്‌ മാറ്റി അനായാസം പരിസ്ഥിതി അനുമതി ലഭ്യമാക്കാന്‍
കരട്‌ നോട്ടിഫിക്കേഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഈ നീക്കം നദികളുടെ ആവാസവ്യവസ്ഥയെ
ആശ്രയിച്ച്‌ ജീവിക്കുന്ന, ഭാരതത്തിന്റെ ദേശീയ ജല ജീവി – ഗാംഗേറ്റിക്‌ റിവര്‍ ഡോള്‍ഫിന്‍
(Gangetic River Dolphin) ഉള്‍പ്പെടെ പല ജീവജാലങ്ങളുടെയും നിലനില്ലിനെയും, നദിതീര
ആവാസ വ്യവസ്ഥയെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെയും
പ്രതികൂലമായി ബാധിക്കും.

നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണതോത്‌ കൂട്ടുന്നതില്‍ പ്രധാന പങ്ക്‌ നിര്‍മാണ
മേഖലക്കാണ്‌. ലോകത്ത്‌ ഏറ്റവും അധികം അന്തരീക്ഷ മലിനീകരണം നേരിടുന്ന
നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഉള്ള ന്യൂഡല്‍ഹിയില്‍ മൊത്തം അന്തരീക്ഷ
മലിനീകരണത്തിന്റെ 28-30 ശതമാനം കെട്ടിടനിര്‍മാണ സൈറ്റുകളിലെ പൊടിയില്‍
നിന്നുമാണ്‌. മിക്ക പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെയും ഉയര്‍ന്ന തോതിലുള്ള അന്തരീക്ഷ
മലിനീകരണം അവിടുത്തെ പൊതുജനാരോഗ്യത്തിന്‌ ഹാനികരമാണ്‌. ഇത്‌ കൂടാതെ,
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കോവിഡ്‌-19 മരണ നിരക്ക്‌ നിര്‍ണ്ണയിക്കുന്ന
സഹരോഗാവസ്ഥകളില്‍ ഒന്നാണ്‌ എന്നത്‌ ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്‌.
ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ പരിസ്ഥിതി നിയമങ്ങളെ ശക്തിപ്പെടുത്തുകയും,
അതുവഴി വ്യാവസായിക മലിനീകരണം നടത്തുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുകയും
ചെയ്യാനാണ്‌ ഇന്ത്യൻ ഭരണകൂടം തയ്യാറാകേണ്ടത്‌.

വിശാഖപട്ടണത്തിലേതു പോലെ പരിസ്ഥിതി അനുമതി ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന   പദ്ധതികൾ നിരവധിയുണ്ട്. അവ മനുഷ്യൻ്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും  ഹാനികരമാണെന്ന് മാത്രമല്ല, ഭാവിയിൽ ഇതുേപ്പോലെയുള്ള പരിസ്ഥിതി ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. കൂടാതെ, നിർമാണ ഘട്ടത്തിലുള്ള ഖനന പദ്ധതികൾക്കുള്ള പരിസ്ഥിതി അനുമതിയുടെ നിലവിലുള്ള (ഇ.ഐ.എ 2006  വിജ്ഞാപനം) 30 വർഷ കാലാവധി 50 വർഷമായി ഉയർത്താൻ പുതിയ വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നതും തികച്ചും ആശങ്കാജനകമാണ്.എന്തൊക്കെ തന്നെയായാലും ആത്മാഭിമാന ബോധമുള്ള സംഘടിതരായ ജനങ്ങൾക്ക് മുന്നിൽ എല്ല ജനവിരുദ്ധ ഭരണാധികാരികളും തകിടം മറിഞ്ഞതായി തന്നെയാണ് ചരിത്രം പഠിപ്പിക്കുന്നത്.ചൂഷകർക്കെതിരെ സംഘടിതരാവുക എന്നത് തന്നെയാണ് ഈ കെട്ട കാലത്ത് പ്രധാനം.