ആവിക്കൽ ജനകീയ സമരത്തെ പിന്തുണക്കുക.. കുപ്രചരണങ്ങളെ തള്ളിക്കളയുക… പുരോഗമന യുവജന പ്രസ്ഥാനം

പാർശ്വവൽക്കരിക്കപെട്ട ഒരു ജനതയുടെ ഭാവിതലമുറയെ സംരക്ഷിക്കാനുള്ള, നിത്യ ജീവിതം നിലനിർത്താനുള്ള പോരാട്ടമാണ് ഈ സമരം. ഇത് വെറുമൊരു അവിക്കൽ തോട്ടിലെ പ്രശനം മാത്രമായി കാണാനാവില്ല.

കോഴിക്കോട് വെള്ളയിലെ ആവിക്കൽ മാലിന്യ പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തിയ പുരോഗമന യുവജന പ്രസ്ഥാനം പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലിസ് കരുതൽ തടങ്കിൽ വെച്ചിരുന്നു. സി പി നഹാസ്,ഷെനീർ ഏരിക്കുന്നൻ,ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനുള്ള മൗലീകവും ജനാധിപത്യപരവുമായ അവകാശങ്ങൾക്ക്‌ മേലുള്ള പരസ്യമായ ലംഘനമാണിതെന്ന് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പത്രപ്രസ്തവാന പറയുന്നു.

ദേശീയ തലത്തിൽ ബിജെപി സംഘ പരിവാർ ശക്തികൾ ഉപയോഗിക്കുന്ന ‘അർബൺ മാവോയിസ്റ്റ്, അർബൺ നക്സൽ ‘ എന്ന കുപ്രചരണം തന്നെയാണ് സിപിഎം ഉം ഇവിടെ പ്രചരിപ്പിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഈ പദപ്രയോഗം സംഘപരിവാറിന്റെ അജണ്ടയാണെന്നും അതിനെ പിന്തുണക്കരുതെന്നും പ്രസ്താവനയിലൂടെ പറഞ്ഞതാണ് എന്ന് പുരോഗമന യുവജന പ്രസ്ഥാനം. ജനറൽ സെക്രട്ടറിയെ മറികടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഇവിടെ ഈ വാദം ഉന്നയിക്കുമ്പോൾ പാർട്ടി കൂറ് സിപിഎം നോടാണോ ബിജെപിയോടാണോ എന്ന് അണികളും അനുഭാവികളും പരിശോധിക്കണം. ബിജെപി കേരളത്തിൽ പ്രഖ്യാപിച്ച നിഴൽ മന്ത്രിസഭ പോലെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ബിജെപിയുടെ നിഴൽ കമ്മിറ്റിയാണോ എന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രസ്താവനയുടെ പൂർണരൂപം…..

കോഴിക്കോട് വെള്ളയിൽ ആവിക്കൽ മാലിന്യ പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തെ കുറിച്ച് അറിയാനും, ഐക്യദാർഢ്യം അറിയിക്കാനും എത്തിയ പുരോഗമന യുവജന പ്രസ്ഥാനം പ്രവർത്തകരെ കഴിഞ്ഞ ചൊവ്വാഴ്ച്ച (19-07-2022) സാങ്കേതിക തടസം ഉന്നയിച്ച് വെള്ളയിൽ പോലിസ് കസ്റ്റഡിയിൽ എടുത്ത് 5 മണിക്കൂർ തടഞ്ഞു വെച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനുള്ള മൗലീകവും ജനാധിപത്യപരവുമായ അവകാശങ്ങൾക്ക്‌ മേലുള്ള പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നത് . ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനം ഇല്ലാത്ത സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുക്കുകയും തെറ്റായ വാർത്തകൾ നൽകി ജനങ്ങൾക്കിടയിൽ ഭിന്നതയും ഭീതിയും വളർത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

ദേശീയ തലത്തിൽ ബിജെപി സംഘ പരിവാർ ശക്തികൾ ഉപയോഗിക്കുന്ന ‘അർബൺ മാവോയിസ്റ്റ്, അർബൺ നക്സൽ ‘ എന്ന കുപ്രചരണം തന്നെയാണ് സിപിഎം ഉം ഇവിടെ പ്രചരിപ്പിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഈ പദപ്രയോഗം സംഘപരിവാറിന്റെ അജണ്ടയാണെന്നും അതിനെ പിന്തുണക്കരുതെന്നും പ്രസ്താവനയിലൂടെ പറഞ്ഞതാണ്. ജനറൽ സെക്രട്ടറിയെ മറികടന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഇവിടെ ഈ വാദം ഉന്നയിക്കുമ്പോൾ പാർട്ടി കൂറ് സിപിഎം നോടാണോ ബിജെപിയോടാണോ എന്ന് അണികളും അനുഭാവികളും പരിശോധിക്കണം. ബിജെപി കേരളത്തിൽ പ്രഖ്യാപിച്ച നിഴൽ മന്ത്രിസഭ പോലെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ബിജെപിയുടെ നിഴൽ കമ്മിറ്റിയാണോ എന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം.

ജനകീയ സമരങ്ങളെ ഏതുരീതിയിലും തകർക്കുക, ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുക എന്ന നിലപാടാണ് സിപിഎം പിന്തുടരുന്നത്. എത്രയോ കാലമായി ഇവരിത് തുടരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ജനകീയ സമരങ്ങൾ ഉയർന്നു വരുമ്പോൾ അത് ഇസ്ലാമിക തീവ്രവാദികളും, ദളിത്‌ ആദിവാസി മേഖലകളിൽ നിന്നാവുമ്പോൾ അത് മാവോയിസ്റ്റ് ഭീകരവാദവും എന്ന് പ്രസ്ഥാവിക്കുന്നത് യാദൃശ്ചികമല്ല. സിപിഎം ഇന്ന് എത്തിനിൽക്കുന്ന തിരുത്തൽവാദത്തിന്റയും പ്രതിവിപ്ലവ പ്രവർത്തനത്തിന്റെയും പ്രതിഫലനമാണ്. ജനങ്ങൾ ഇതൊക്കെ എന്നേ പരിഹാസ്യപൂർവം തള്ളി കളഞ്ഞിരിക്കുന്നു.

കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരോട് നിങ്ങളെന്തിന് ഇവിടെ വരണം, സമരം അനാവശ്യമാണ്, ബുദ്ധിയില്ലാത്ത അവർക്ക് അത് മനസ്സിലാവാഞ്ഞിട്ടാണ് എന്ന വംശീയ വിദ്വേഷവും, പോലീസുകാരെ ബഹുമാനിക്കാൻ പഠിക്കണം, അനുസരിക്കണം എന്നിങ്ങനെയുള്ള ഉപദേശവുമൊക്കെയാണ് ലഭിച്ചത്.

പുറത്ത് നിന്ന് എത്തുന്നവരെ കരുതൽ തടങ്കലിൽ എടുക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് മാധ്യമ പ്രവർത്തകരോട് അറിയിച്ചിരുന്നത്.എന്നാൽ ജാമ്യ കടലാസ് ഒപ്പിടുന്നത് വരെ ഞങ്ങൾ നടത്തിയ കുറ്റകൃത്യം എന്താണെന്നോ, ഞങ്ങൾക്ക് നേരെ ഉള്ള നടപടി എന്താണെന്നോ പലതവണ ചോദിച്ചെങ്കിലും ഒന്നും അറിയിക്കാൻ പോലിസ് തയ്യാറായിരുന്നില്ല. വെള്ളയിൽ പോലിസ് സ്റ്റേഷൻ പരിധി പോലീസിന്റെ സ്വയം ഭരണ മേഖലയാണ്, ഇവിടെ ആരുവന്നാലും എന്ത് ചെയ്യണമെന്ന് പോലീസ് തീരുമാനിക്കും എന്ന ധിക്കാരമായിരുന്നു മറുപടി.

പാർശ്വവൽക്കരിക്കപെട്ട ഒരു ജനതയുടെ ഭാവിതലമുറയെ സംരക്ഷിക്കാനുള്ള, നിത്യ ജീവിതം നിലനിർത്താനുള്ള പോരാട്ടമാണ് ഈ സമരം. ഇത് വെറുമൊരു അവിക്കൽ തോട്ടിലെ പ്രശനം മാത്രമായി കാണാനാവില്ല. വരേണ്യവൽക്കരിക്കപെട്ട പൊതുബോധ നിർമിതി കൂടിയാണിത്. ഈ ജനകീയ ചെറുത്തുനിൽപ് അടിസ്ഥാനപരമായ ചില പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങുമ്പോൾ തന്നെ ഭരണവർഗ്ഗം കണ്ടത്തുന്ന സ്ഥലം ഏതെങ്കിലും ദളിതർ താമസിക്കുന്ന കോളനികൾക്ക് സമീപമോ ആദിവാസി ഇടങ്ങളോ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ തിങ്ങിതാമസിക്കുന്ന ഇടങ്ങളോ ആകുന്നുണ്ട്. നഗരത്തിന്റെ കക്കൂസ് മാലിന്യം ചുമക്കേണ്ടവരാണിവർ എന്ന വംശീയാധിപത്യബോധമാണ് ഇതിന് പിന്നിൽ.

പ്രദേശത്തെ ആർക്കും തന്നെ പദ്ധതി ആ പ്രദേശത്ത് ആവിശ്യമില്ലെന്നും, ജന ജീവിതത്തിന് നാശമുണ്ടാക്കുന്നതാണെന്നും, വാർഡ് കൗൺസിലറെ പോലും അറിയിക്കാതെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് എന്നും അറിയുന്നു. ജനസാന്ദ്രത കൂടുതലുള്ള, കടലിനോട് 200മീറ്റർ മാത്രം അകലത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നത് വഴി തങ്ങളുടെ ഉപജീവനവും, നിത്യജീവിതവും തന്നെ ഇല്ലാതാകുമെന്ന് പ്രദേശവാസികൾ പറയുന്നു.. സീവേജ് നെറ്റ്‌വർക്ക് ഈ ഇടുങ്ങിയ പ്രദേശത്ത് സാധ്യമാകില്ലെന്നും, ഇത് വലിയ ഫണ്ട് പാസാക്കി പണം തട്ടാനുള്ള പദ്ധതിയാണെന്നും വ്യക്തമാണ്.

പ്രതിഷേധിച്ചവർക്കെതിരെ നേരത്തെ തന്നെ ഗുണ്ടാ ആക്ട് പ്രകാരം കേസുമെടുത്തിട്ടുണ്ട്. ആരൊക്കെ പ്രതിഷേധിക്കണം, അതെങ്ങനെ ഒക്കെ ആവണം എന്നൊക്കെ സർക്കാരും, സിപിഎം ഉം തീരുമാനിക്കും എന്ന ഫാസിസ്റ്റ് സമീപനമാണ് അധികാരകേന്ദ്രങ്ങളിലെ ഇടപെടലുകളിൽ നിന്നും വ്യക്തമാക്കുന്നത്.
ജനകീയ സമരത്തിന് തുരങ്കം വെച്ച് ജനങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത് എന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. ആദിവാസി ഊരുകളിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത് പോലെ ആരെയെല്ലാം ഉന്മൂലനം ചെയ്യാനാണോ ഭരണകൂടം ഉദ്ദേശിക്കുന്നത് അവിടെയെല്ലാം ഊരു വിലക്കും, കരുതൽ തടങ്കലും കൊണ്ട് ജനങ്ങളെ വിഭജിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്.

നിലനിൽപിനായുള്ള ചെറുത്തുനിൽപ്പിനെതിരെ കടുത്ത പോലീസ് മർദ്ദനങ്ങളാണ് സർക്കാർ അഴിച്ചുവിടുന്നത്. ജനാധിപത്യ അവകാശങ്ങളാണ് കവർന്നെടുക്കപ്പെടുന്നത്.അതിജീവനത്തിനായുള്ള ആവിക്കൽ തോട് ജനതയുടെ ചെറുത്ത് നിൽപ്പ് പോരാട്ടങ്ങക്ക് ശക്തി പകരേണ്ടതുണ്ട്..

ജനകീയ സമരത്തോട് ഐക്യപ്പെടുക, തെരുവിൽ അണിനിരക്കുക..

പുരോഗമന യുവജന പ്രസ്ഥാനം.
9207912001 – 7356160665


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal