വിയ്യൂർ അതീവ സൂരക്ഷാ ജയിൽ അധികൃതർ രാജൻ ചിറ്റിലപ്പിള്ളിയുടെ മെഡിക്കൽ റിപ്പോർട്ട് ഉടൻ സമർപ്പിക്കുക :മഞ്ചേരി സെക്ഷൻസ് കോടതി.

കയൽവിഴി

വാഹന അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലായിരുന്ന സഖാവ് രാജൻ ചിറ്റിലപ്പിള്ളിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് എടിഎസിൻ്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 9ന് അറസ്റ്റ് ചെയ്തിരുന്നു.തൃശ്ശൂരിലെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നായിരുന്നു അറസ്റ്റ്.കസ്റ്റഡി കാലാവധി അവസാനിച്ചതും അദ്ദേഹത്തെ വിയ്യൂർ അതീവ സൂരക്ഷാ ജയിലേക്ക് മാറ്റിരുന്നു.”വിയ്യൂർ അതീവ സൂരക്ഷാ ജയിൽ അധികൃതർ രാജൻ ചിറ്റിലപ്പിള്ളിയുടെ മെഡിക്കൽ റിപ്പോർട്ട് 29-12-2020 ന് മുൻപ് മഞ്ചേരി സെക്ഷൻസ് കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി.ജയിലിൽ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല എന്ന് മാത്രമല്ല വിദഗ്ദ്ധ ഡോക്ടർമാരുടെ ചികിത്സയും പരിചരണവും രാജന് ആവശ്യമാണ്. ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് ചികിത്സ അദ്ദേഹത്തിന് ലഭിക്കണം. അല്ലാത്തപക്ഷം, രാജന് പരിഹരിക്കാനാകാത്ത ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിടേണ്ടിവരും.അതിനാൽ രാജന് ആവശ്യമായ പ്രത്യേക ചികിത്സകളും ശരിയായ പരിചരണവും നൽകുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നല്കണമെന്നാണ് മഞ്ചേരി സെക്ഷൻസ് കോടതിയിൽ ഹർജി നൽകിയത്.ആ ഹർജിയിലാണ് മഞ്ചേരി സെക്ഷൻസ് കോടതി ഇപ്പോൾ ഉത്തരവ് ഇറാക്കിരിക്കുന്നത് “എന്ന് അഡ്വ.കെ കെ അബ്‍ദുൾ സമദ് അറോറയോട് പറഞ്ഞു.

രാജൻ ചിറ്റിലപ്പിള്ളിക്ക് നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകൾ നേരത്തെ പ്രതികരിച്ചിരുന്നതാണ്.രാജൻ ചിറ്റിലപ്പിള്ളിയോട് പോലീസും മറ്റ് അധികാര സംവിധാനങ്ങളും പുലർത്തുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളെ അതിശക്തമായി പ്രതിഷേധിക്കുന്നതായി ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം’ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

“ഡിസ്ചാർജ് സമ്മറി ഇല്ലെന്ന കാരണത്താൽ ഏറെ വൈകി രാത്രി ഒരു മണിയോടെ മാത്രമാണ് അദ്ദേഹത്തെ വിയ്യൂർ ജയിലധികൃതർ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായയത്.മനിഷത്വ രഹിതമായ നടപടിയാണ് ആദ്യം മുതലേ അതീവ സൂരക്ഷാ ജയിലധികൃതർ രാജനോട് സ്വികരിക്കുന്നത്.കേരളത്തിലെ ജയിലുകളെല്ലാം നിലവിൽ നിലനിൽക്കുന്ന ജയിൽ മാനുവലിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.കേരളസർക്കാരിന്റെ അധീനതിയിലാണ് കേരളത്തിലെ എല്ലാ ജയിലുകളും. പക്ഷെ,വിയ്യൂർ അതീവ സൂരക്ഷാ ജയിൽ ഉദ്യോഗസ്ഥർക്ക് പ്രതേക അധികാരം കിട്ടി എന്ന ധർഷ്ട്ട്യത്തോട് കൂടി അതീവ സൂരക്ഷാ ജയിലിനകത്ത് മറ്റെല്ലാ ജയിലിൽ നിന്ന് വ്യത്യസ്തമായി തടവുകാരെ നിയമവിരുദ്ധമായും ജനാധിപത്യ വിരുദ്ധമായും കൈകാര്യം ചെയ്യുന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നത്.ഇത്തരം ജയിൽവകുപ്പിന്റെ മനിഷത്വരഹിതമായ നടപടികളെ ചൂണ്ടികാണിച്ചുകൊണ്ടും അതീവ സൂരക്ഷാ ജയിലിൽ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ രൂപേഷ് എൻ ഐ എ കോടതിയെ സമീപിച്ചിരുന്നു. വിയ്യൂർ അതീവ സൂരക്ഷാ ജയിൽ നടക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും സൂരക്ഷയുടെ പേരിൽ ജയിൽ വകുപ്പ് നടത്തുന പ്രവർത്തനങ്ങളെല്ലാം മനുഷ്യാവകാശലംഘനമാണെന്നും എൻ ഐ എ കോടതി രൂപേഷിന്റെ പരാതിയുടെ മേൽ കണ്ടത്തി ഉത്തരവിറക്കീരുന്നു.ഈ ഉത്തരവുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു നടപടിക്രമവും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല അതീവ ഗുരുതരമായ നടപടികളുമായി മുൻപോട്ട് പോവുകയാണ് ജയിൽ അധികൃതർ.”എന്ന് ജനകീയമനുഷ്യാവകാശപ്രസ്ഥാനത്തിന്റെ സെക്രട്ടറി റഷീദ് പറയുന്നു.

സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുത്തില്ല എന്ന ഒറ്റ കരണത്തൽ വിയ്യൂർ അതീവ സൂരക്ഷാ ജയിൽ അധികൃതർ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ ഇബ്രാഹിം,ഡാനിഷ് എന്നിവരോടും മറ്റു സഹതടവുകാരെയും ജയിൽമാന്വലിന് വിരുദ്ധമായി ആഴ്ചകളോളം പൂട്ടിയിടുകയും ചെയ്തിരുന്നു.ഇതെനിനെതിരെ അനൂബ് എന്ന തടവുകാരൻ എൻ ഐ എ കോടതിയെ സമീപിക്കുകയും ഇത്തരം അനധികൃത പൂട്ടിയിടലിനെതിരെയും വിയ്യൂർ അതീവ സൂരക്ഷാജയിലിനെതിരെ കോടതി ഉത്തരവ് വീണ്ടും ഇറക്കിരുന്നു.ആ ഉത്തരവിൻ മേലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇത്തരം സാഹചര്യത്തിലാണ് തടവുകാരെ അതീവ സൂരക്ഷാ ജയിലിനകത്ത് ഇപ്പോഴും പൂട്ടിയിടുകയാണ്.ജയിൽ ഡി ജി പി ജയിലിനകത്തെ സെലിൽ തടവുകാരെ പൂട്ടിയിടുന്ന സമയം കുറക്കണം എന്ന് പറഞ്ഞിരുന്നു.ജയിൽ ഡി ജി പിയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് അതീവ സൂരക്ഷാജയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.ഇതിന്റെ അക്രമാസക്തമായ രൂപമാണ് രാജനെതിരെ ജയിൽ അധികൃതർ നടപ്പാക്കുന്നത്. അതിനുദാഹരണമാണ് രാജന് ജയിൽ അധികൃതർ നൽകിയ കണ്ണട. അത് യാതൊരുവിധത്തിലും ഉപയോഗിക്കാൻ കഴിയാത്ത തരത്തിലുള്ള കണ്ണടയാണ് നൽകിയത്.അതുമാത്രമല്ല ജയിലിൽ വാക്കിൽ ചെന്നിട്ടുപോലും രാജനെ കാണാൻ അനുവവദിച്ചിരുന്നില്ല.ഇത്തരം സാഹചര്യത്തിലാണ് മഞ്ചേരി സെക്ഷൻസ് കോടതിയെ സമീപിച്ചതും കോടതി ഇപ്പോൾ ഉത്തരവിറക്കിരിക്കുന്നതും എന്ന് റഷീദ് കൂട്ടിച്ചേർത്തു.

കൈകാലുകൾ പ്ലാസ്റ്ററിട്ട രാജന് പരസഹായമില്ലാതെ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജയിലിനകത്ത് ഇത്തരം ശാരീരിക പ്രശ്നങ്ങളും അവശതകളുമുള്ള ആളുകളെ പൊതുവെ താമസിപ്പിക്കാറുള്ള താഴെ നിലയിൽ നിന്നും മാറ്റി മുകൾനിലയിലെ ഒറ്റമുറിയിൽ അദ്ദേഹത്തെ അടച്ചതും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. വിചാരണ തടവുകാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ പോലും നൽകാതെ, ഉത്തര-മധ്യ ഇന്ത്യയിലെ പോലെ വിമത രാഷ്ട്രിയ പ്രവർത്തകരെ വേണ്ടത്ര ചികിത്സ പോലും കൊടുക്കാതെ പീഡിപ്പിക്കുന്ന എടിഎസിൻ്റെ അതേ സമീപനം തന്നെയാണ് കേരളത്തിൽ എടിഎസും ജയിൽ അധികൃതരും ചേർന്ന് നടപ്പാക്കുന്നത്.