ഗെയിൽ എന്ന ചരക്കുഗതാഗത സംവിധാനവും വേദാന്ത കമ്പനിയും

അരവിന്ദ് ഇൻഡിജെനസ്

പ്രകൃതി വാതകം ഒരു വിഭവമാണ്. അത് രാജ്യത്തിൻറെ സമ്പത്താണ്. ജലം പോലെ ഭൂമി പോലെ ഒരു വിഭവം. അതിൽ ദേശരാഷ്ട്രത്തിലെ മുഴുവൻ പൗരന്മാർക്കും വിഭാഗങ്ങൾക്കും അവകാശങ്ങളുണ്ട്. പ്രകൃതി വാതകത്തിന്റെ ചരക്ക് നീക്കം എളുപ്പത്തിലാക്കുന്നത് എന്നതിൽ കവിഞ്ഞ് രാജ്യത്തിൻറെ പ്രകൃതി വാതക വിഭവം ആർക്ക് കച്ചവടത്തിന് തീറെഴുതികൊടുക്കാനുള്ള കയ്യടിപരിപാടികളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്ന് രാഷ്ട്രീയ ബോധ്യമുള്ളവർ സംശയം തോന്നുന്നത് സ്വാഭാവികമാണ്.

  1. അനിൽ അഗർവാളിന്റെ വേദാന്ത കമ്പനിക്കാണ് ഇന്ത്യയിലെ 55 ഇൽ 41 ഹൈഡ്രോകാർബോൺ ബ്ലോക്‌സിന്റെ ലൈസൻസ് കിട്ടിയത്.

2.ഇപ്പറയുന്ന ഗെയിലിന് ലേലത്തിൽ കിട്ടിയിരിക്കുന്നത് വെറും ഒരു ബ്ലോക്ക് ആണ്.

  1. 1.45 ലക്ഷം കോടിയുടെ ഹൈഡ്രോ കാർബൺ നിക്ഷേപമാണ് ഈ 55 ബ്ലോക്കുകളിലായി ഉള്ളത് എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഈ കരാറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 2.8 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലെ ബാക്കി പ്രകൃതി വാതകത്തിന്റെ കൂടി ഖനന സാധ്യത പരീക്ഷിക്കുവാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ കമ്പനികൾക് കേന്ദ്ര സർക്കാർ അനുമതി കൊടുത്തിരുന്നു. പുതിയ മേഖലകളിൽ കമ്പനികൾക്ക് താല്പര്യമുണ്ടെങ്കിൽ അതുകൂടി സർക്കാരിനെ അറിയിക്കാനുള്ള സാദ്ധ്യതകൾ കരാറിലുണ്ട്. .
  2. ഈ ലേലം നടക്കുന്നതിന് മുൻപേ തന്നെ കേന്ദ്രസർക്കാർ 70,000കോടി രൂപ ഗെയിൽ പദ്ധതിക്കായി ചിലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു.
  3. കേവലം 4032 കോടി രൂപയാണ് ഈ 41 ബ്ലോക്കുകളിലായി മുതൽ മുടക്കാൻ ഉദ്ദേശിക്കുന്നതെന്ന് വേദാന്ത കമ്പനി CEO സുധിർ മധുർ പറഞ്ഞിട്ടുണ്ടായിരുന്നു.
  4. ഗെയിൽ പദ്ധതിയിൽ സ്വകാര്യ കമ്പനികൾക്ക് വാതക പൈപ്പ് ലൈനുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ആ വെബ് സൈറ്റിൽ പ്രധാന കസ്റ്റമർ ആയി കാണിച്ചിരിക്കുന്നത് സ്റ്റെർലൈറ്റ് കമ്പനിയാണ്. ഇത് തന്നെയാണ് വേദാന്ത.

.ഇതേ പദ്ധതിയുപയോഗിച്ചു മ്യാന്മറിലേക്കും ബംഗ്ലാദേശിലേക്കും വരെ ഗ്യാസ് എത്തിക്കാനും കച്ചവടം ചെയ്യാനും കഴിയുന്ന വലിയ പൈപ്പ് ലൈൻ ചെയിൻ ഭാവിയിൽ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നു. അതിന്റെ മാപ്പിന്റെ ചിത്രം താഴെ ഉണ്ട്. ഇതിൽ പണി പൂർത്തി ആകാനുണ്ടായിരുന്ന ആകെ ഭാഗം കേരളത്തിൽ നിന്നും ബാംഗ്ളൂരിലേക്കും മംഗലാപുരത്തേക്കും ഉള്ള കണക്ഷൻ ആണ്. അത് പൂർത്തിയാക്കി കൊടുക്കുക എന്ന മുതലാളിത്ത താല്പര്യം മാത്രമാണ് മാർക്സിസ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയത്.

ഇനി ആരാണ് മാർക്സിസ്റ് പാർട്ടികളെയും രാജ്യത്തെ ഭരണകൂടങ്ങളെയാകെയും നിയന്ത്രിക്കാൻ പോന്ന ഗെയിൽ പദ്ധതിക്ക് പിന്നിലെ വേദാന്ത അല്ലെങ്കിൽ സ്റ്റെർലൈറ്റ് കമ്പനി എന്നറിയണ്ടേ?തൂത്തുക്കുടിയിലും ഒറീസ്സയിലും രാജസ്ഥാനിലും ഗോവയിലും പഞ്ചാബിലും രാജസ്ഥാനിലും അടക്കം പലസ്ഥലങ്ങളിലും ഈ കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.തൂത്തുക്കുടിയിൽ പ്രക്ഷോഭകർക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അവർ നടത്തിയ വെടിവെപ്പിൽ 2018 മെയ് മാസത്തിൽ ഒമ്പതു പേര് കൊല്ലപ്പെട്ടിരുന്നു.

സഖാക്കളേ മുതലാളിത്തം തുലയട്ടെ എന്നായിരുന്നില്ലേ ആ തേഞ്ഞുപോയ മുദ്രാവാക്യം…..