“നാനു ലേഡീസ്” കന്നഡയിലെ ആദ്യ ലെസ്ബിയൻ ചിത്രം

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ജെൻഡർ, സൗന്ദര്യ മാനങ്ങൾ, ഗ്ലാമർ സങ്കൽപ്പങ്ങൾ എന്നിവയെ ചോദ്യം ചെയ്യാനും സ്ത്രീ പുരുഷ ബന്ധത്തെ മാത്രം അംഗീകരിക്കുന്ന സമൂഹത്തെ ചോദ്യം ചെയ്യാനുമാണ് നാനു ലേഡീസ് പ്രധാനമായും ശ്രമിക്കുന്നത്.


ശൈലജ പടിണ്ടാല (നാനു ലേഡീസ് സംവിധായിക / എഴുത്തുകാരി)

എന്റെ ജീവിതത്തിലുടനീളം ഞാൻ ഒരു ക്വിർ വ്യക്തിയായിരുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും ആശ്ചര്യകാരമായ സാഹചര്യങ്ങൾ ചേർത്ത് ഞാൻ ഒരു ഡാർക്ക് കോമഡി രീതിയിലുള്ള ക്വിർ സിനിമ ചെയ്തു.  നാനു ലേഡീസ് എന്നാണ് സിനിമയുടെ പേര്. ഈ ചിത്രം 2021 ഒക്ടോബർ 1 -ന് 16 -ാമത് തസ്‌വീർ ദക്ഷിണേഷ്യൻ സിയാറ്റിൽ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു.

സ്ത്രീ പുരുഷ ബന്ധങ്ങളെ മാത്രം അംഗീകരിക്കുന്ന സമൂഹത്തിനുള്ളിൽ പ്രണയം മുന്നോട്ട് കൊണ്ട് പോകാൻ പോരാടുന്ന രണ്ട് വനിതാ കലാകാരന്മാരെ ചുറ്റിപ്പറ്റിയുള്ള ഒരു കന്നഡ സിനിമയാണിത്.  ഒരു പക്ഷേ കന്നഡയിലെ ലെസ്ബിയൻ പ്രണയകഥ പറയുന്ന ആദ്യ ചിത്രം.  ക്വിർ അംഗങ്ങളുടെയും സ്ത്രീകളുടെയും പ്രത്യുൽപാദന അവകാശങ്ങളെയും ഈ ചിത്രം ചൂണ്ടികാണിക്കുന്നു.  നാനു ലേഡീസ് എന്ന തലക്കെട്ടിൽ നിർമ്മാതാവിന്റെ താൽപ്പര്യത്താൽ “ജെഎൽടി” എന്നുകൂടി ചേർത്തിട്ടുള്ളത്  സിനിമയുടെ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ചേക്കാമെങ്കിലും, അതിന്റെ സ്രഷ്ടാവ് എന്ന നിലയിൽ, സിനിമയ്ക്കുള്ളിൽ എന്റെ വ്യക്തിപരമായ ജീവിതത്തിലെ ഒരുപാട് സംഭവങ്ങൾ ഞാൻ അടിസ്ഥാനമാക്കിയിട്ടുണ്ട്, നാനു ലേഡീസ് എന്നാൽ “ഞാൻ ഒരു സ്ത്രീ” എന്നത് തന്നെ ഉദാഹരണം.  സ്ത്രീ പുരുഷ ഭേദം എന്ന തരത്തിൽ തിരിച്ചറിയാൻ കഴിയാത്ത എന്റെ രൂപം കാരണം മിക്ക ആളുകളും എന്റെ കുട്ടിക്കാലത്ത് എന്നെ ഒരു ആൺകുട്ടിയായി തെറ്റിദ്ധരിച്ചു, പൊതുവെ എന്റെ ജെൻഡർ ആളുകളോട് ഞാൻ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്, എന്നാൽ ഞാൻ വളരുന്തോറും ഇത്തരം സാഹചര്യങ്ങൾ കൂടുതൽ രസകരമാവുകയും അത് എന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ഇപ്പോൾ സിനിമയുടെ തലക്കെട്ടാവുകയും ചെയ്തു.  ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ജെൻഡർ, സൗന്ദര്യ മാനങ്ങൾ, ഗ്ലാമർ സങ്കൽപ്പങ്ങൾ എന്നിവയെ ചോദ്യം ചെയ്യാനും സ്ത്രീ പുരുഷ ബന്ധത്തെ മാത്രം അംഗീകരിക്കുന്ന സമൂഹത്തെ ചോദ്യം ചെയ്യാനുമാണ് നാനു സ്ത്രീകൾ പ്രധാനമായും ശ്രമിക്കുന്നത്. നായികമാരായ ഈ സ്ത്രീ കലാകാരന്മാർ പ്രണയത്തിൽ ആണ്, സ്ത്രീ പുരുഷ ബന്ധങ്ങളെ മാത്രം അംഗീകരിക്കുന്ന മധ്യവർഗ സാമ്പത്തിക വ്യവസ്ഥയിൽ തങ്ങളുടെ സൗഹൃദം നിലനിർത്താൻ അവർ പോരാടുന്നു, അവരുടെ പോരാട്ടം ഇന്ത്യയിൽ സമൂഹം, സാമ്പത്തിക സംവിധാനം, ജൻഡർ, വിവാഹങ്ങൾ എന്നിവ എങ്ങനെ രൂപപ്പെട്ടിരിക്കുന്നു എന്നതിന്റെ നിരവധി വശങ്ങൾ തുറന്ന്കാണിക്കുന്നു.

ഞാൻ ഒരു ഛായാഗ്രാഹകനെന്ന നിലയിൽ സിനിമയിൽ വന്നത്, പക്ഷേ പിന്നീട് എന്റെ താൽപ്പര്യം ഡയറക്ഷനിലേക്കും എഴുത്തിലേക്കും വളർന്നു.  എന്റെ ബൈനറി അല്ലാത്ത കൗമാരപ്രായം മുതൽ തന്നെ ഒരു നടനെന്ന നിലയിൽ എന്നെത്തന്നെ പ്രകടിപ്പിക്കണമെന്ന ആഗ്രഹം എന്റെ വിധ്വംസകമായ ഒരു ഉൾവിളി ആയിരുന്നു.  എന്നാൽ സിനിമാ വ്യവസായം നിശ്ചയിച്ച സൗന്ദര്യ മാനദണ്ഡങ്ങൾ കാരണം എനിക്ക് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ മാന്യമായ ഒരു റോൾ ലഭിച്ചിട്ടില്ല.  ജീവിതത്തിൽ ഒരിക്കലും ഒരു തരത്തിലുള്ള അഭിനയത്തിലും ഞാൻ പരിശീലനം നേടിയിട്ടില്ല, ഈ സിനിമയിലൂടെ എനിക്ക് സ്വയം അഭിനയിക്കാനുള്ള അവസരം നൽകുകയും അതിനായി എന്നെത്തന്നെ പരിശീലിപ്പിക്കുകയും ചെയ്തു.  നാനു ലേഡീസ് നായികയായി അഭിനയിക്കുന്നതിലൂടെയാണ് ഞാൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്… ഞാൻ ഒരു സംവിധായിക എന്ന നിലയിൽ കൂടുതൽ ചിന്തിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്തതിനാൽ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി നിൽക്കുന്നു എന്ന ബോധ്യമില്ലാത്തതിനാൽ എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടായിരുന്നില്ല.  ഒരു സംവിധായികയെന്ന നിലയിൽ, ഷോട്ട് പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു!  അതിനാൽ ചെലവ് കുറഞ്ഞ ഉൽപാദന രീതിയിൽ ക്യാമറ ബോധമുള്ളവൾ എന്ന പദവി എനിക്ക് ലഭിച്ചില്ല.

മെമ്മറീസ് ഓഫ് എ മെഷീൻ എന്ന എന്റെ ആദ്യ ഹ്രസ്വചിത്രത്തിന് ശേഷം, 2017 ൽ ആണ് ഞാൻ ആദ്യമായി നാനു ലേഡീസ് എഴുതിയത്. ഈ സിനിമ ഒരു പരീക്ഷണാത്മക കഥയാകാൻ പോവുകയായിരുന്നു, എന്നാൽ ഒരു സംവിധായികയെന്ന നിലയിൽ എനിക്ക് മിക്ക ക്വിർ സിനിമകൾക്കും ഓഫ്‌ബീറ്റ് സിനിമകൾക്കും പരീക്ഷണാത്മക ആഖ്യാനമുണ്ടെന്ന് തോന്നി, അവ പുതുമായുള്ളതുമാവും, പക്ഷേ അപ്പോഴും സാധാരണക്കാരന്റെ വികാരങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും കാഴ്ചക്കാരനെ അകറ്റുന്നു.  അങ്ങനെ ഇന്ത്യൻ പ്രേക്ഷകർ പിൻ പറ്റുന്ന  “വാണിജ്യ” സാങ്കേതികതയിൽ സിനിമ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുള്ളതായി എനിക്ക് തോന്നി.  ചിത്രത്തിൽ രണ്ട് ഗാനങ്ങളുണ്ട്, എല്ലാം വളരെ സെൻസിബിലിറ്റിയോടെ ക്വിർ കാഴ്ചയെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.  മേയ് ആദ്യം ലോക തൊഴിലാളി ദിനത്തിൽ റിലീസ് ചെയ്ത വോട്ട് ഹാക്കി എന്ന ഗാനം ഈ സിനിമയുടെ ഭാഗമാണ്, അത് എഴുതിയതും കമ്പോസ് ചെയ്തതും പാടിയതും ഞാനാണ്.

വോട്ട് ഹാക്കി ഗാനം

പ്രധാനമായി വനിതാ ക്രൂ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ് സിനിമ നിർമ്മിച്ചത്.  നായിക മേധിനി കേലമാനെ ഉൾപ്പെടെയുള്ള ടീമിലെ മിക്കവർക്കും ക്വിർ എന്നതോ അതിന്റെ അസ്തിത്വത്തെയും കുറിച്ചോ അധികമൊന്നും അറിയില്ലെങ്കിലും അവർ വളരെ ആവേശത്തോടെ മനസ്സിലാക്കുന്നതിന് താൽപര്യം കാണിച്ചു. വളരെ വലിയ വെല്ലുവിളിയായിരുന്നു. പ്രവർത്തിയിൽ ക്വിർ എന്ന അവസ്ഥയോട് ബന്ധമില്ലാതിരുന്നിട്ടും ക്വിർ സ്ത്രീ വേഷം മേധിനി കേലമാനെ അഭിനേത്രി എന്ന നിലയിൽ ഏറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു. അതിനാൽ, സ്ത്രീ പുരുഷ ബന്ധത്തെ മാത്രം ഉൾകൊള്ളുന്ന മനസ്സ് ഈ വിഷയം എങ്ങനെ ഉൾകൊള്ളുമെന്ന് മനസ്സിലാക്കുന്നത് തീർച്ചയായും ഒരു വലിയ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു എന്ന് പറയണം!

ഈ സിനിമയിൽ അഭിനയിക്കാൻ ഞാൻ ഒരു വർഷം കളരി പയറ്റു പഠിക്കുകയും സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അക്കമഹാദേവിയുടെ കവിതയുടെ പുനർവ്യാഖ്യാനം നടത്തുകയും ചെയ്തു. കൂടാതെ പ്രേക്ഷകർ അത് എങ്ങനെ സ്വീകരിക്കുമെന്ന് അറിയാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു..

ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യരുടെ സംസ്കാരത്തെയും  കൂട്ടുകെട്ട്, വിവാഹം, രക്ഷാകർതൃത്വം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള അവരുടെ ധാരണയെയും വലിയതോതിൽ മാറ്റിമറിക്കുന്ന സമീപ ഭാവിയിലെ  ആധുനിക സമൂഹങ്ങളെക്കുറിച്ച് സൂചന നൽകാനാണ് ഈ സിനിമയിലൂടെ, സംവിധായികയും എഴുത്തുകാരിയും എന്ന നിലയിൽ ഞാൻ ശ്രമിക്കുന്നത്.


2021 ഒക്‌ടോബർ 1 ന് നടക്കുന്ന തസ്‌വീർ ഫിലിം ഫെസ്റ്റിവലിൽ നാനു ലേഡീസ് കാണാൻ, നിങ്ങളുടെ ടിക്കറ്റുകൾ ഇവിടെ ബുക്ക് ചെയ്യാം
https://tasveerfestival.org/schedule


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal