കുറ്റക്കാരായ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടുക; എം എൻ രാവുണ്ണി

എത്ര തന്നെ പരിഷ്കരിക്കാൻ ശ്രമിച്ചാലും വെള്ളപൂശിയ ശവക്കല്ലറകൾ മാത്രമാണ് പോലീസ്


കുറ്റവാളികളായ പോലീസുകാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ശരത്തിന് നീതി ലഭ്യമാക്കുക എന്നുംആവശ്യപ്പെട്ടു കൊണ്ടാണ് പുരോഗമന യുവജന പ്രസ്ഥാനം ഹേമാംബിക നഗറിൽ ഏപ്രിൽ 11 ന് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.പോലീസ് അതിക്രമങ്ങളിൽ കുറ്റാരോപിതരായ മുഴുവൻ പോലീസുകാർക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നും സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും പ്രതിഷേധത്തിൽ പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ ചെയർമാൻ എം എൻ രാവുണ്ണി ആവിശ്യപെട്ടു.

പാലക്കാട് ഇ എം ഐ അടയ്ക്കാൻ വൈകിയതിനെ തുടർന്നുണ്ടായ ബജാജ് മൈക്രോ ഫിനാൻസിന്റെ പീഢനം മൂലം പത്മാവതി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. പത്മാവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതിട്ടുള്ള എഫ്ഐആറിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും പകർപ്പ് വാങ്ങാൻ പത്മാവതിയുടെ മകൻ അരുണിനൊപ്പം പോലീസ് സ്‌റ്റേഷനിൽ എത്തിയ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ശരത് കുമാറിനാണ് എസ് ഐ റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മർദ്ദിച്ചത്.


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did we …
സര്‍ഫാസി നിയമം റദ്ദാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകുമോ?സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
സര്‍ഫാസി നിയമം റദ്ദാക്കുക! കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്‌! എറണാകുളം കാക്കനാടിൽ 28 ജനുവരി 2024 ഞായറാഴ്ച …

പോലീസ് അതിക്രമത്തിന് ഇരയായ ശരത് സംസാരിയ്ക്കുന്നു

പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പുരോഗമന യുവജന പ്രസ്ഥാനം നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൻ രാവുണ്ണി. എത്ര തന്നെ പരിഷ്കരിക്കാൻ ശ്രമിച്ചാലും വെള്ളപൂശിയ ശവക്കല്ലറകൾ മാത്രമാണ് പോലീസ് എന്ന് അദ്ദേഹം യോഗത്തിൽ ആരോപിച്ചു.യോഗത്തിൽ പോലീസ് അതിക്രമത്തിന് ഇരയായ ശരത് താൻ നേരിട്ട അനുഭവങ്ങൾ വിശദീകരിച്ചു . ഹേമാംബിക പോലീസ് സ്റ്റേഷൻ മാത്രമല്ല ഇത്തരത്തിൽ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളും കൊലനിലയങ്ങളായി പ്രവർത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.