#FREEBK16 ഭീമകൊറഗാവ് ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം

ഭീമ കൊറഗാവ്-എൽഗർ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട 16 പേരുടെ മോചനമാവശ്യപ്പെട്ടുകൊണ്ട് ജനുവരി ഒന്നിന് ഭീമ കൊറഗാവ് ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധമൊരുങ്ങുന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി #ReleaseThePoet, #ReleaseBK16, #ReleaseAllPoliticalPrisoners മൂവ്മെൻ്റുകൾ, FREE BK16 പോസ്റ്റർ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവെക്കുവാൻ ആഹ്വാനം ചെയ്തു.

ഭീമ കൊറെഗാവ് ദിവസമാണ് വരുന്നത് ! നാസി ജർമ്മനിയുടെ റീച്ച്സ്റ്റാഗ് തീവയ്പ് വിചാരണയെക്കാൾ രൂക്ഷമായ നിലപാട് സ്വീകരിക്കാൻ ഫാസിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിച്ച ദിവസം. “അർബൻ നക്സലുകൾ” എന്ന ‘ഭീഷണി’യെപ്പറ്റി നാമെല്ലാം അങ്ങനെ അറിഞ്ഞു.ഭീമ കൊറെഗാവ്-എൽഗർ പരിഷത്തിന്റെ കീഴിൽ തടവിലാക്കപ്പെട്ട 16 പേരുടെ മോചനത്തിനായി രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിട്ടുണ്ട്.

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി കവികൾ ,ബുദ്ധിജീവികൾ, വിദ്യാഭ്യാസ വിദഗ്ധർ, എഴുത്തുകാർ, കലാകാരന്മാർ, പത്രാധിപർ, രാഷ്ട്രീയ /ദളിത്‌ / മനുഷ്യാവകാശ പ്രവർത്തകർ എന്നിങ്ങനെ 16 പേര് ജയിലിലാണ്. അവരുടെ പക്ഷത്ത് നിൽക്കാൻ ആയിരക്കണക്കിന് ജനങ്ങൾ പുറത്തുണ്ടെന്ന് നമ്മളീ ഫാസിസ്റ്റുകളെ അറിയിക്കണം.തങ്ങളുടെ ഈ ധീരരെ ജനങ്ങൾക്ക് അവരുടെ ഇടയിലേക്ക് തന്നെ മടക്കി കിട്ടണം.

ഈ പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 1 (വെള്ളിയാഴ്ച) ഈ പോസ്റ്റർ നമ്മുടെ വാളിൽ പോസ്റ്റ് ചെയ്യാന്നും/ പങ്കിടാനും സുഹൃത്തുക്കളോടും സഖാക്കളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ പോസ്റ്റ്‌ പങ്കിടുന്നത്

ReleaseThePoet
ReleaseBK16
ReleaseAllPoliticalPrisoners
പ്രസ്ഥാനങ്ങളുമായുള്ള നിങ്ങളുടെ ഐക്യദാർഡ്യമാകും.

കവികൾ,ബുദ്ധിജിവികൾ, വിദ്യാഭ്യാസ വിദഗ്ദർ, കലാകാരന്മാർ, ദളിത്- മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ കഴിഞ്ഞ മൂന്നു വർഷമായി എൽഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിലെ വിവിധ ജയിലുകളിലായി തടവിൽ കഴിയുകയാണ്.പൂനെയിലെ ശനിവർവദാ ഫോർട്ടിൽ, ദീമ കൊറഗാവ് സംഭവത്തിൻ്റെ ഇരുന്നൂറാം വാർഷികത്തിൽ സംഘടിപ്പിച്ച എൽഗർ പരിഷത്ത് സമ്മേളനത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുക്കകയും പിന്നീട് സമ്മേളനം സംഘടിപ്പിച്ചത് മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നാരോപിച്ച് UAPA ചുമത്തി രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളെയുൾപ്പെടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.