ചിലതൊക്കെ മാറേണ്ടതുണ്ടെന്നാണ് ‘സിലബസിൽ ഇല്ലാത്ത സമുദ്രം’ പറയുന്നത്..

അജയ് ഗോപാൽ

നാം എത്ര അനുഭവിച്ചു, ആ അശാസ്ത്രീയമായ പഠന ശൈലിയിൽ നിന്ന്,എന്നിട്ടും അവർ മാറിയോ? നമ്മൾ മാറ്റാൻ ശ്രമിച്ചോ?


അടച്ചിട്ട ക്ലാസ്സ്‌ മുറികളിൽ പാഠ പുസ്തകത്തിൽ അച്ചടിച്ച വരികൾക്കൊപ്പം നീങ്ങുന്ന എത്ര മനസുകളെ നിങ്ങൾക്ക് കണ്ടെത്താനാകും,സിലബസിന്റെ വലിപ്പത്തിനൊപ്പം ഓടി നീങ്ങുന്ന ക്ലാസ്സ്‌ പീരീഡുകളിൽ ചൂരൽ ഭയത്തെ നെഞ്ചിൽ ഒതുക്കി ക്ലാസ്സിൽ ഇരിപ്പുറപ്പിച്ചിരുന്ന നമ്മൾ എത്രവട്ടം മനസ്കൊണ്ട് അവിടെ നിന്ന് ഇറങ്ങിയോടിയിരിക്കുന്നു.

സിലബസിനുള്ളിൽ മാത്രം ഒതുങ്ങി കൂടുന്ന അധ്യാപന ശീലങ്ങൾ, കരിക്കുലം ആക്റ്റീവിക്റ്റീസ് പാഠ പുസ്തക താളിനെ ഭംഗിക്കൂട്ടാനായി മാത്രം സൈഡ് കോളങ്ങളിൽ കൊടുത്തിരിക്കുന്നതാണ് എന്ന് ചിന്തയുള്ളവർ,എങ്ങനെയാണ് ആ ക്ലാസ്സ്‌ മുറിയിലെ കുട്ടികളുടെ മനസ് അറിയുന്നത്, അവരുടെ മാനസിക ആരോഗ്യം അറിയുന്നത്.അവരുടെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ, അറിയുന്നത്?

“സിലബസിൽ ഇല്ലാത്ത സമുദ്രം’ എന്ന കൊച്ചു സിനിമ മൂന്നര മിനിറ്റുകൾക്കൊണ്ട് നാം അനുഭവിച്ച ക്ലാസ്സ്‌ റൂം സമ്മർദ്ദങ്ങളുടെ, സ്വപ്ന വിവഹാരങ്ങളുടെ,മുഖത്തേയ്ക്ക് ഉന്നം പിഴയ്ക്കാതെ വന്ന് പതിച്ച ഡസ്റ്ററുകളുടെ,കാൽമുട്ടുകൾ കൂട്ടിയിടിച്ചിരുന്ന ഭീഷണി സ്വരങ്ങളുടെ,ഉള്ളൻ കയ്യ് പൊള്ളുന്ന ചൂരലടയാളങ്ങളുടെ, നമ്മുടെ,നമ്മുടെ ക്ലാസ്സ്‌ റൂം അനുഭവങ്ങളുടെയെല്ലാം ഓർമപ്പെടുത്തലാണ്,

നാം എത്ര അനുഭവിച്ചു, ആ അശാസ്ത്രീയമായ പഠന ശൈലിയിൽ നിന്ന്,എന്നിട്ടും അവർ മാറിയോ? നമ്മൾ മാറ്റാൻ ശ്രമിച്ചോ?
ഇനിയെങ്കിലും നാം ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടേ?
അതിന്റെ ആദ്യ ശബ്ദങ്ങൾ വിഷ്ണു. ആർ എന്ന യുവ സംവിധായകൻ “സിലബസിൽ ഇല്ലാത്ത സമുദ്ര”ങ്ങളിലൂടെ മുന്നോട്ട് വെയ്ക്കുന്നു.

നാം അനുഭവിച്ചത് ഇനി വരുന്ന തലമുറയും അനുഭവിക്കണോ?


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta