“നല്ല നാളെയെ
സ്വപ്നം കണ്ടവർ
ഒരുപാടുണ്ടിവിടെ”

“ഇവിടെ ബ്രിട്ടീഷുകാർ ഇട്ടിട്ടുപോയ

തോക്കും ബൂട്ടും ലാത്തിയും

നീചമായ മനസ്സും

നീറുന്നമ്മേ എൻ മനസ്സ്”


ത്വാഹ ഫസല്‍

സ്വാതന്ത്ര്യത്തിൻ്റെ പുലരിക്കു വേണ്ടി തള്ളി നീക്കുന്ന നാളുകൾ

ഇവിടെ ബ്രിട്ടീഷുകാർ ഇട്ടിട്ടുപോയ തോക്കും ബൂട്ടും ലാത്തിയും നീചമായ മനസ്സും നീറുന്നമ്മേ എൻ മനസ്സ്

നല്ല നാളെയെ സ്വപ്നം കണ്ടവർ ഒരുപാടുണ്ടിവിടെ

നിൻ കണ്ണുനീർ പോൽ അമ്മമാർ കണ്ണീർ പൊഴിക്കും
നാട്ടിൽ ആരുടെതാണീ സ്വാതന്ത്ര്യം?

ജയിൽ മറ്റൊരു രാജ്യമാണമ്മേ….!

ഇവിടെ നീതി കാക്കിക്കാരുടെ കയ്യിൽ
കാക്കി നീതി മനു നീതി
കാട്ടുനീതി ഇതിലും മെച്ചം!

ചോര ഊറ്റി കുടിക്കും അട്ടകളെപ്പോൽ
തടിച്ചു വീർക്കും ചിലരുണ്ടിവിടെ

മുറിവേറ്റ മനസ്സിൽ നാളെയുടെ സ്വപ്നങ്ങൾ
സ്വാതന്ത്ര്യത്തിൻ പ്രതീക്ഷകൾ
പുതിയ പ്രഭാതം വിടരും
പുതിയ ആകാശത്തിനു താഴെ
പക്ഷികൾ ചിറകടിച്ചു പറക്കും.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal