മർദ്ദിത ജനതയുടെ ഐക്യത്തെ തകർക്കാൻ പിണറായിയുടെ ആദിവാസി വിരുദ്ധ സർക്കുലർ : പുരോഗമന യുവജന പ്രസ്ഥാനം

ആദിവാസി ഊരുകളിലെ മാവോയിസ്റ്റ് ഭീഷണിയാണ് ഇത്തരമൊരു ഉത്തരവിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചെതെന്ന് പറയുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാവുകയാണ്. നാളിതുവരെ മാവോയിസ്റ്റുകളെ കൊണ്ട് ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ തന്നെ വിവിധ മാധ്യമങ്ങളിൽ കൂടിയും ഭരിക്കുന്ന സർക്കാരിന്റെ മുന്നണിയുടെ ഭാഗമായ സി പി ഐ യുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലൂടെയും വ്യക്തമായതാണ്. മാവോയിസ്റ്റുകൾ ആദിവാസികളോട് സർക്കാർ പദ്ധതികൾ നേടിയെടുക്കുന്നതിനെ കുറിച്ചാണ് പറയാറുള്ളത് എന്നാണ് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.


ഭരണകൂടങ്ങൾ കാലാകാലങ്ങളായി ആദിവാസി ജനതയോട് കാണിക്കുന്ന വംശീയ അതിക്രമങ്ങൾ പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു സർക്കുലർ എന്ന് പുരോഗമന യുവജന പ്രസ്ഥാനം.പരസ്പരം പങ്ക് വെച്ചു ജീവിക്കുന്ന കാർഷിക ജനത എന്ന നിലയിലുള്ള ആദിവാസികളുടെ അസ്തിത്വത്തെ തന്നെ പുതിയ സർക്കുലർ റദ്ദാക്കപ്പെടും. അതോടൊപ്പം ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മർധിത ജനതയുടെ സമര ഐക്യത്തെ തകർക്കാനുള്ള കപട ഇടത് സർക്കാരിന്റെ നെറികെട്ട നയവും ഇതിൽ വെളിവാകപ്പെടുന്നുണ്ട് എന്നും പ്രതിഷേധ പ്രസ്താവനയിൽ പറയുന്നു.

ആദിവാസി ഊരുകളിലെ മാവോയിസ്റ്റ് ഭീഷണിയാണ് ഇത്തരമൊരു ഉത്തരവിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചെതെന്ന് പറയുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാവുകയാണ്. നാളിതുവരെ മാവോയിസ്റ്റുകളെ കൊണ്ട് ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ തന്നെ വിവിധ മാധ്യമങ്ങളിൽ കൂടിയും ഭരിക്കുന്ന സർക്കാരിന്റെ മുന്നണിയുടെ ഭാഗമായ സി പി ഐ യുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലൂടെയും വ്യക്തമായതാണ്. മാവോയിസ്റ്റുകൾ ആദിവാസികളോട് സർക്കാർ പദ്ധതികൾ നേടിയെടുക്കുന്നതിനെ കുറിച്ചാണ് പറയാറുള്ളത് എന്നാണ് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സർക്കാരും തണ്ടർ ബോൾട്ടുമാണ് തങ്ങളുടെ സ്വൈര്യജീവിതം നശിപ്പിക്കുന്നത് എന്ന് പല കുറി ആദിവാസികൾ പറഞ്ഞുറപ്പിച്ചതെന്ന് പൊതു ജനം വിസ്മരിക്കാൻ പാടില്ല എന്നും പുരോഗമന യുവജന പ്രസ്ഥാനം പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം

സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ടുള്ള സംസ്ഥാന സർക്കാർ സർക്കുലർ ഊരുകളെ തടവറകളാക്കാനുള്ള നീക്കം. പ്രതിഷേധിക്കുക – പുരോഗമന യുവജന പ്രസ്ഥാനം.

ഭരണകൂടങ്ങൾ കാലാകാലങ്ങളായി ആദിവാസി ജനതയോട് കാണിക്കുന്ന വംശീയ അതിക്രമങ്ങൾ പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു സർക്കുലർ.ആദിവാസി ഊരുകളിലേക്കുള്ള സന്ദർശനാനുമതിക്കായി ഐ ടി ഡി പി ഓഫീസർക്ക് 14 ദിവസം മുന്നേ അപേക്ഷ സമർപ്പിക്കണമെന്നാണ് പട്ടിക വർഗ ഡയറക്ടറേറ്റിൽ നിന്നുള്ള സർക്കുലറിൽ പറയുന്നത്. ഇത് വംശഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു ജനതയോട് ഭരണകൂടത്തിന് തോന്നും വിധം പെരുമാറാനുള്ള ലൈസൻസിനു വേണ്ടിയുള്ളതാണ്. പൊതു സമൂഹവും ആദിവാസികളും തമ്മിലുള്ള എല്ലാ ജൈവിക ബന്ധങ്ങളേയും ഈ സർക്കുലറിന്റെ വരവോടെ വേരറുക്കപ്പെടും. പുറത്തു നിന്നാരെയും കയറ്റി വിടാത്ത സർക്കാർ നിയന്ത്രിത തടവറകളായി ആദിവാസി ഊരുകൾ അധഃപതിക്കുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. പരസ്പരം പങ്ക് വെച്ചു ജീവിക്കുന്ന കാർഷിക ജനത എന്ന നിലയിലുള്ള ആദിവാസികളുടെ അസ്തിത്വത്തെ തന്നെ പുതിയ സർക്കുലർ റദ്ദാക്കപ്പെടും. അതോടൊപ്പം ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മർധിത ജനതയുടെ സമര ഐക്യത്തെ തകർക്കാനുള്ള കപട ഇടത് സർക്കാരിന്റെ നെറികെട്ട നയവും ഇതിൽ വെളിവാകപ്പെടുന്നുണ്ട്.

ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയും പദ്ധതികളും അട്ടിമറിക്കുകയും ടൂറിസ്റ്റ് -റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് സഹായം ചെയ്യലും ഈ സർക്കുലറിലൂടെ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സി പി ഐ( എം)ന്റെ സംസ്ഥാന സമ്മേളനത്തിൽ മുന്നോട്ട് വെച്ച നവ കേരള വികസന രേഖയിലെ ടൂറിസം പദ്ധതികളിലെ വിദേശ നിക്ഷേപവും ബയോടെക്‌നോളജി മേഖലയിലെ ഗവേഷണവും ഇതിനെ കൂടുതൽ സാധൂകരിക്കുന്നു.

കേരളത്തിലെ ആദിവാസി ഭൂസമരങ്ങൾ ബഹുജനങ്ങളുടെ വലിയ രീതിയിലുള്ള പിന്തുണയോടെയാണ് നടന്നിട്ടുള്ളത്. ഭരണകൂട വായ്‌താരികൾ ഏറ്റു പാടുന്ന സംഘടനകൾക്ക് അതിൽ യാതൊരു പങ്കും ഇല്ലാതെ ഇരിക്കുകയും മറു പക്ഷത്തിനുള്ളവയ്ക്കുള്ള നേതൃത്വപരമായ പങ്കും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിനെ നിർബന്ധിച്ചിട്ടുണ്ട്.നവകേരളത്തിലെ ജനകീയ സമരങ്ങളെ ഇടത്-വലത് സർക്കാരുകൾ എങ്ങനെയാണ് സമീപിച്ചിട്ടുള്ളത് എന്ന് നമുക്ക് അറിയാവുന്നതാണ്. സർക്കാർ സ്പോണ്സേർഡ് സമര പരിപാടികൾ മാത്രം നടന്നാൽ മതിയെന്നും കാടിനും വീടിനും ഭൂമിക്കുമേലുള്ള അധികാരത്തിനും വേണ്ടിയുള്ള ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയാണ് ഇത്. മാത്രമല്ല ആദിവാസികളുടെ മുൻകൈയിലുള്ള സമരങ്ങളെ കെട്ടഴിച്ചു വിടാൻ ശ്രമിച്ചിട്ടുള്ള സംഘടനകൾക്ക് നേരെ ഈ ഉത്തരവിന് മുൻപും ഊരിൽ അതിക്രമിച്ചു കടക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റം പോലീസ് ചുമത്തിയിരുന്നു. നിലമ്പൂർ -വെണ്ടയ്ക്കും പൊയിൽ ആദിവാസി ഊരിൽ പട്ടയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉന്നയിച്ചു ആദിവാസികളെ സംഘടിപ്പിച്ചു സമരം ചെയ്യാൻ ശ്രമിച്ച പുരോഗമ യുവജന പ്രസ്ഥാനത്തിന് ഇത് നന്നായി ബോധ്യമുള്ളതാണ്.


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did we get our magazine registered?.” Rejaz …

ആദിവാസി ഊരുകളിലെ മാവോയിസ്റ്റ് ഭീഷണിയാണ് ഇത്തരമൊരു ഉത്തരവിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചെതെന്ന് പറയുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാവുകയാണ്. നാളിതുവരെ മാവോയിസ്റ്റുകളെ കൊണ്ട് ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ തന്നെ വിവിധ മാധ്യമങ്ങളിൽ കൂടിയും ഭരിക്കുന്ന സർക്കാരിന്റെ മുന്നണിയുടെ ഭാഗമായ സി പി ഐ യുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലൂടെയും വ്യക്തമായതാണ്. മാവോയിസ്റ്റുകൾ ആദിവാസികളോട് സർക്കാർ പദ്ധതികൾ നേടിയെടുക്കുന്നതിനെ കുറിച്ചാണ് പറയാറുള്ളത് എന്നാണ് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സർക്കാരും തണ്ടർ ബോൾട്ടുമാണ് തങ്ങളുടെ സ്വൈര്യജീവിതം നശിപ്പിക്കുന്നത് എന്ന് പല കുറി ആദിവാസികൾ പറഞ്ഞുറപ്പിച്ചതെന്ന് പൊതു ജനം വിസ്മരിക്കാൻ പാടില്ല. മാവോയിസ്റ്റുകൾ ആദിവാസി മേഖലയിൽ പ്രവർത്തിക്കേണ്ടി വരുന്നത് എന്ത് കൊണ്ട് ? ഏറ്റവും മർദ്ദിതരായ ജനത വസിക്കുന്ന മേഖലയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എങ്ങനെയാണ് തെറ്റാകുന്നത്. മാറി- മാറി ഭരിക്കുന്ന സർക്കാരുകൾ ആദിവാസികളുൾപ്പെടെയുള്ള മർദ്ദിത ജനതയ്ക്ക് അവകാശപ്പെട്ടത് നൽകാത്തതിനെ തുടർന്നാണ് വിപ്ലവ കമ്മ്യൂണിസ്റുകൾക്ക് ആ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരികയും ആ ജനതയെ സംഘടിപ്പിച്ചു കൊണ്ട് അസമത്വം നിലനിർത്തുന്ന വ്യവസ്ഥക്കെതിരായ സമര പ്രവർത്തനകളിൽ ഏർപ്പെടേണ്ടി വരികയും ചെയ്യുന്നത്. നിലവിലെ ഭരണകൂടങ്ങളുടെ ഇടപെടലാണ് ഇത്തരത്തിലുള്ള ശക്തികളുടെ ഉത്ഭവത്തിനു കാരണമെന്ന യാഥാർഥ്യം നാം മറക്കരുത്. എന്നാൽ സ്ഥിതി കൂടുതൽ വഷളാക്കാനാണ് സർക്കാർ വൃത്തങ്ങളുടെ ആഗ്രഹവും ഇച്ഛയും. യഥാർത്ഥ വിപ്ലവകാരികളായ മാവോയിസ്റ്റുകളുമായി ആദിവാസികൾ കൂടുതൽ അടുക്കുന്നതായ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദിവാസി ജനതയെ കൂട്ടമായി കുടിയിറക്കാനുള്ള പദ്ധതിയെ കുറിച് നേരത്തെ വാർത്താ റിപ്പോർട്ടുകൾ പുറത്ത് വന്നതാണ്. ഇതിന്റെ ഒരു തുടർച്ചയായി കൂടി പുതിയ സർകുലറിനെ പൊതു ജനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. മുൻകൂർ അനുമതിയോടുകൂടി മാത്രം നടത്തുന്ന ഗവേഷണപ്രവർത്തനങ്ങൾ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കും വിധമാണ് സർക്കുലർ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്കും പൊതുപ്രവർത്തകർക്കും നേരേയുള്ള നിയന്ത്രണം കൂടിയാണിത്. രാത്രികാലങ്ങളിൽ ഊരുകളിൽ തങ്ങാൻ പാടില്ല, അനുമതി നൽകുമ്പോൾ വ്യക്തമായ നിബന്ധനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരാർ വയ്ക്കണം, പഠന റിപ്പോർട്ടിന്റെ പകർപ്പ് അനുമതി നൽകുന്ന ഓഫീസിൽ ലഭ്യമാക്കണം, അതിൽ വീഴ്ച വരുത്തിയാൽ ആ സ്ഥാപനത്തിന് പിന്നീട് ഗവേഷണാനുമതി നിഷേധിക്കപ്പെടും, റിസർച്ച് നടത്തുന്ന വിഷയങ്ങളുടെ സംഗ്രഹം, സർവ്വേ നടത്തുകയാണെങ്കിൽ ചോദ്യാവലി, സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന കോളനികളുടെ വിവരങ്ങൾ, സന്ദർശിക്കുന്ന തിയ്യതി എന്നിവ മുൻകൂറായി നൽകണം തുടങ്ങിയ സർക്കുലറിലെ വ്യവസ്ഥകൾ സ്വതന്ത്രമായ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നതും സർക്കാർ നിയന്ത്രിത അല്ലെങ്കിൽ സർക്കാർ വിധേയത്വമുള്ള പഠനങ്ങൾ മാത്രം അനുവദനീയമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ദേശീയ തലത്തിൽ സെൻസർഷിപ്പിനെതിരെ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷം പക്ഷെ അവർക്ക് അധികാരമുള്ള ഇടത്ത് ഇതേ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണ്. മാത്രമല്ല മറ്റ് ഊരുകളിൽ നിന്നുള്ള തങ്ങളുടെ ബന്ധുക്കളുടെ സന്ദർശനത്തെ കൂടി പുതിയ ഉത്തരവ് പുകമറക്കുള്ളിൽ നിർത്തുന്നു. ഇത് ആദിവാസി ജനതയുടെ യഥാർത്ഥ പ്രശ്നങ്ങൾ പുറത്തു വരുന്നത് തടഞ്ഞു വെക്കുന്ന അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.

ആദിവാസികളുടെ “തന്ത” ചമയൽ സർക്കാർ അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വളരെ ബാലിശമായ സർക്കുലറുകൾ ആദിവാസികൾക്ക് അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ ശേഷിയില്ലാത്തവരാണ് എന്ന വംശീയ മുൻവിധിയിൽ നിന്നുണ്ടാവുന്നതാണ്. ഇത്തരം പിന്തിരിപ്പൻ സർക്കുലറുകൾക്ക് പകരം ആദിവാസി ജനതയ്ക്ക് വിഭവങ്ങൾക്ക് മേൽ അവകാശം ഉറപ്പിച്ചു കിട്ടുന്ന വനാവകാശ നിയമവും പെസ ആക്ടും സംസ്ഥാന സർക്കാർ നടപ്പാക്കാൻ തയ്യാറാവണം. ജനാധിപത്യ സമൂഹത്തിനു ഒരു തരത്തിലും അംഗീകരിക്കാൻ സാധ്യമല്ലാത്ത ആദിവാസി വിരുദ്ധ സർക്കുലറുകൾക്ക് എതിരെ ബഹുജനങ്ങൾ തെരുവിലിറങ്ങണമെന്ന് പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടുന്നു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal