ആദിവാസി വിരുദ്ധ സർക്കുലറിനെതിരെ മലമ്പുഴ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

ആദിവാസി ഭൂമി സംരക്ഷിക്കാനായി പാസ്സാക്കിയ വനാവകാശ നിയമവും, അവരുടെ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന പെസ ആക്റ്റും അട്ടിമറിച്ച സർക്കാരാണിത്. ആദ്യം ഈ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം എന്ന് മലമ്പുഴ ജോയിന്റ് ആക്ഷൻ കമ്മിറ്റി.


ജനാധിപത്യ വിരുദ്ധവും വംശീയ ഉള്ളടക്കം നിറഞ്ഞതുമായ പട്ടിക വർഗ വികസന വകുപ്പിന്റെ സർക്കുലറിനെതിരെ പാലക്കാട് ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം. ജൂൺ 6 ന് പാലക്കാട് മലമ്പുഴ ബസ് സ്റ്റാൻഡിൽ വൈകുന്നേരം 4 മണിക്കാണ് പ്രതിഷേധ പൊതുയോഗം. ആദിവാസി സംരക്ഷണ സംഘം ജില്ലാ പ്രസിഡന്റ് മാരിയപ്പൻ നീലിപാറ ഉദ്ഘാടനം ചെയ്യും.

ആദിവാസി ഊരുകളെ തടങ്കൽ പാളയങ്ങൾ ആക്കുവാനുള്ള ഭരണകൂടത്തിന്റെ ബോധപൂർവ്വമായ ഇടപെടലാണ് ആദിവാസി ഊരുകളിലേക്ക് പ്രവേശനം വിലക്കിക്കൊണ്ട് പട്ടിക വർഗ വികസന വകുപ്പ് പുറത്തിറക്കിയ സർക്കുലർ എന്ന് കമ്മിറ്റിയുടെ കൺവീനർ ശരത്ത് ധോണി.

ആദിവാസി സമൂഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങൾ പുറം ലോകം അറിയരുത് എന്ന കപട ഇടതു സർക്കാർ നിലപാട് പരോക്ഷമായി സവർണ്ണ മുതലാളിത്ത ഫാസിസ്റ്റുകളെ സഹായിക്കുന്നതാണ്, എന്തെന്നാൽ മർദ്ദിത ജനവിഭാഗം മർദ്ദകർക്കെതിരെ സംഘടിക്കുന്നത് കൂച്ചുവിലങ്ങിടാനായുള്ള ആയുധത്തെയാണ് ഈ നയം വഴി മൂർച്ച കൂട്ടുന്നത്. മാത്രമല്ല നിലവിൽ ആദിവാസി ഊരുകൾക്കും, ഊര് മൂപ്പനും ഉണ്ടായിരുന്ന അധികാരങ്ങൾ ഒക്കെ തന്നെ ഇനിമുതൽ സർക്കറിനും പട്ടിക വർഗ വികസന വകുപ്പിലും മാത്രമായിരിക്കുന്നതയും ഈ സർക്കുലർ തന്നെ പറയുന്നു.
തങ്ങളുടെ ഊരിലും വീടുകളിലും ആർക്കെല്ലാം വരാമെന്നും, താമസിക്കാമെന്നുമുള്ള തീരുമാനം എടുക്കാനുള്ള അവരുടെ അധികാരം പോലും നിഷേധിക്കപെടുന്നത് അങ്ങേയറ്റം വംശീയവും പ്രതിഷേധാർഹവുമാണ് എന്ന് ശരത്ത് പത്രക്കുറിപ്പിൽ പറയുന്നു.


പ്രണയബന്ധങ്ങളെ ലൈംഗികതയിലേക്ക് പരിമിതപ്പെടുത്തുന്നുണ്ടോ?
ഓരോരുത്തരും വ്യക്തിപരമായി അവരവരുടെ ലൈംഗികതയെ സൂക്ഷ്മപരീക്ഷണത്തിനും (Exploration) നിരീക്ഷണത്തിനും (Observation) വിധേയമാക്കുമ്പോഴാണ് ലൈംഗികതയേക്കുറിച്ചുള്ള സാമൂഹിക വാർപ്പുമാതൃകകളിൽ …
Jindal Go Back!
STOP CORPORATE LOOT OF DHINKIA THROUGH BRUTE MILITARY FORCE : Forum Against …

വി ഐ പി ഹൗസിങ് കോളനികൾക്കൊന്നുമില്ലാത്ത ഇത്തരം നിയന്ത്രണങ്ങൾ ആദിവാസി ഊരുകളിൽ മാത്രമായി ഏർപ്പെടുത്തുന്നത് തികച്ചും വംശീയപരമായിട്ടുള്ള നടപടിയാണ്.ആദിവാസി ഭൂമി സംരക്ഷിക്കാനായി പാസ്സാക്കിയ വനാവകാശ നിയമവും, അവരുടെ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന പെസ ആക്റ്റും അട്ടിമറിച്ച സർക്കാരാണിത്. ആദ്യം ഈ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം എന്നും കമ്മിറ്റി ആവശ്യപ്പെടുന്നു.

ജോയിന്റ് ആക്ഷൻ കമ്മിറ്റി സർക്കുലറുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന് വിവിധ മർദ്ദിത ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തെയും സഹകരണത്തെയും തകർക്കുക വഴി ജനകീയ സമരങ്ങളെ അടിച്ചമർത്താനും ക്വാറി, ടൂറിസം മാഫിയകൾക്ക് ആദിവാസി ഭൂമികൾ തീറെഴുതി കൊടുക്കുത്തുകൊണ്ട് അവരുടെ കോർപ്പറേറ്റ് ദാസ്യവൃത്തിയാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്. ആദിവാസി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം ഈ സർക്കുലറിന്റെ ആവശ്യകതയായി പറയുമ്പോൾ മാവോയിസ്റ്റുകളെകൊണ്ട് തങ്ങൾക്ക് യാതൊരുവിധ ഭീഷണിയോ പ്രശ്നമോ ഉള്ളതായി അവർ പറയുന്നില്ല എന്നും, എന്നാൽ ഭരണകൂടവും പോലീസുമാണ് തങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തുന്നത് എന്ന് പലകുറി അവർ സാക്ഷ്യപ്പെടുത്തിയതുമാണ്. അപ്പോൾ ഇങ്ങനെ ഒരു വാദം ഉന്നയിക്കുന്നതിന് പിന്നിലെ താത്പര്യം അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ കൂടുതൽ സെൻസർ ചെയ്യുവാനും അവർക്കെതിരെ ഭീകര നിയമങ്ങൾ ചുമത്തി ആദിവാസി ജനതയെ ഒറ്റപെടുത്താനും വേണ്ടിയാണ്.അതുപോലെ ആദിവാസി മേഖലകളിൽ പോഷകാഹാര കുറവുമൂലം കുട്ടികൾ കൊല്ലപ്പെടുന്ന വാർത്തകൾ നിരന്തരം പുറത്ത് വന്നു കൊണ്ടിരിക്കുമ്പോൾ അതെല്ലാം മൂടിവെക്കാനുള്ള ഗൂഢ താല്പര്യവും ഇതിന് പിന്നിലുണ്ടെന്നും കമ്മിറ്റി ആരോപിക്കുന്നു.

ആദിവാസി സമൂഹം സംഘടിത ശക്തിയായി വളരുകയും ഊരുകൾ ശക്തിപ്പെടുകയും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരാകുകയും വീടിനും കൃഷി ഭൂമിക്കും വേണ്ടി അവർ ശബ്ദിധരാകുമ്പോൾ അത് ഭരണ വർഗത്തെ കൂടുതൽ അസ്വസ്ഥരാക്കുന്നു. ആദിവാസി സമൂഹത്തോടുള്ള വംശീയമായ ചിന്തകളിൽ നിന്നുമാണ് അവരുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും പരിമിതികൾ നിശ്ചയിക്കുന്നതിലേക്ക് ഇടതു-വലതു സർക്കാറുകളെ നയിക്കുന്നത് എന്നും പാലക്കാട് ജോയിന്റ് ആക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal