“ജീവിത അനുഭവം എന്നെ അഭിഭാഷകനാക്കി”അഡ്വ.സലാഹുദ്ദീൻ അയ്യൂബി

നമ്മുടെ ജീവിതം അതിന് കാരണമായിട്ടുണ്ട്. നിയമ മേഖലയിലേയ്ക്ക് തിരിയേണ്ടത്തിന്റെ പ്രാധാന്യം വാപ്പച്ചി പറഞ്ഞു തന്നിട്ടുണ്ട്.


അഭിമുഖം: അറോറ ടീം, എഡിറ്റ്: മറിയം സഫീറ

ഭാഗം -2


ക്യാമ്പസുകളിൽ നിന്ന് മഅദനിയുടെ മകൻ എന്ന വിവേചനം നേരിട്ടിട്ടുണ്ടോ? അവിടെ നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടാൽ അത് ഏത് ലേബലിൽ വരും എന്നൊരു ഭയം എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ??

തീർച്ചയായും പൊതു ബോധങ്ങൾ എന്നും വേട്ടയാടിയിട്ടുണ്ട്. പൊതുബോധങ്ങൾ നിർമ്മിതമാണ്. ഇങ്ങനെ നിർമിക്കപെട്ട ബോധത്തിന്റെ പല പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട് . അത് ക്യാമ്പസുകളിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടുതലും ക്യാമ്പസുകളിൽ ആയിരിക്കണം. കാരണം നമ്മൾ കൂടുതൽ ചിലവഴിച്ചത് അവിടെയാണല്ലോ. പക്ഷെ അതിനെ അതിജീവിക്കാനുള്ള കഴിവ് ഉണ്ട്. അത് ജന്മനാ കിട്ടിയത് ആണ് കാരണം ഞാൻ ജനിച്ചതും ജീവിച്ചതും ഇങ്ങനെയാണ്. അത് കൊണ്ട് തന്നേ അത് കൈകാര്യം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടില്ല . അത് മാത്രമല്ല .

മഅദനിയുടെ മകൻ എന്ന സ്വാത്വത്തിൽ ഞാൻ അഭിമാനിക്കുന്നു. അതിൽ നിലനിൽക്കുന്നതിന്റ പ്രാധാന്യം മനസ്സിലാക്കുന്നുണ്ട് . അത് കൊണ്ട് എന്നേ അത് വേട്ടയാടി എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിനെ മാറി കടക്കാൻ എന്നെ പ്രാപ്തനാക്കുന്നത് മകൻ എന്ന നിലയിൽ കിട്ടുന്ന സ്നേഹമാണ്

ജീവിത അനുഭവങ്ങൾ തന്നെയാണോ അഭിഭാഷക പഠനത്തിലേയ്ക്കുള്ള സ്വാധീനം?

തീർച്ചയായിട്ടും,നമ്മുടെ ജീവിതം അതിന് കാരണമായിട്ടുണ്ട്. നിയമ മേഖലയിലേയ്ക്ക് തിരിയേണ്ടത്തിന്റെ പ്രാധാന്യം വാപ്പച്ചി പറഞ്ഞു തന്നിട്ടുണ്ട്. ഒൻപതാം ക്‌ളാസിൽ പഠിയ്ക്കുമ്പോൾ തന്നെ തിരുമാനിച്ചതാണ് നിയമ മേഖലയിലേയ്ക്ക് കടക്കണമെന്നുള്ളത്.നിയമ മേഖലയിലേയ്ക്ക് നമ്മളെ പോലെയുള്ളവർ കടന്നുവരേണ്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് വന്നത്.

എൽഡിഎഫ് സർക്കാർ മഅദനിയുടെ അറസ്റ്റിന് കുട്ടു നിന്നില്ലേ?

നമ്മുടെ ഫെഡറൽ സിസ്റ്റവും നിയമവും എടുത്തു പരിശോധിച്ചാൽ ആർക്കും മനസ്സിലാകുന്ന കാര്യമുണ്ട് മറ്റൊരു സംസ്ഥാനത്തിൽ നിന്ന് ശക്തമായ വാറണ്ടും പോലീസ് സംവിടാനാണവും വന്നാൽ അത് ഏത് ഭരണത്തിൽ ആയാലും അത് നടത്തികൊടുക്കേണ്ട ഡ്യൂട്ടിയുണ്ട്. അതിൽ ഏറ്റകുറിച്ചിൽ വന്നിട്ടുണ്ട്. കാരണം സുപ്രിം കോടതിയിൽ ഹിയറിങ് നടക്കുമ്പോഴാണ് അറെസ്റ്റ്‌ ഉണ്ടാകുന്നത്. അതിനെ നമ്മൾ ആ സമയത്തു എതിർത്തിരുന്നു. ഇപ്പോൾ നമ്മുടെ പറയുന്നത് കേരളീയ സമൂഹം ആവശ്യപെടുന്നത് പോലെ അദ്ദേഹത്തെ ചികിത്സക്കായി ഇങ്ങോട്ട് കൊണ്ടു വരുന്നതിനെ കുറിച്ചാണ്

വാപ്പച്ചിയുടെ അറസ്റ്റിൽ ഇസ്ലാംഫോബിയ ഘടകം എത്രത്തൊള്ളമുണ്ട്?

രാജ്യത്തിന്റെ മുഴുവൻ അവസ്ഥകളിലും സമീപ കാലത്ത് നടന്നിട്ടുള്ള ഏതൊരു പ്രശ്നത്തെ എടുത്തു നോക്കിയാലും കുറേ ഘടകങ്ങൾ കടന്നു വരുന്നുണ്ട്. വാപ്പിച്ചിയുടെ കേസ് മാത്രമല്ല ഏതൊരു പ്രശ്നത്തെ എടുത്തു പരിശോധിച്ചാലും ഇസ്ലാമോഫോബിയ പോലുള്ള ഈ ഘടകങ്ങളെ കാണാൻ കഴിയും. ഇത്തരം കേസുകളിൽ അത് സ്വാധീനിക്കുകയും ചെയ്യുന്നു

വിദ്യാർത്ഥി സംഘടനകളുടെ സമീപനം എങ്ങനെയായിരുന്നു?

അത്തരം വിവേചനങ്ങൾ നേരിട്ടിട്ടില്ല. എല്ലാവരും സൗഹൃദപരമായിട്ടാണ് ഇടപെടുന്നത്. എന്നാൽ പൊതു ബോധം നിർമിച്ചു വെച്ചതിന്റെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ ആരാണ് എന്നറിയുമ്പോൾ അവർ അന്വേഷിച്ചു ചെല്ലുന്ന ഇടങ്ങൾ അത് ചിലപ്പോൾ ഗൂഗിൾ ആയിരിക്കാം. അവിടങ്ങളിലൊക്കെ നിർമിച്ചു വെച്ചിരിക്കുന്നതിൽ നിന്ന് വിവരങ്ങൾ അറിഞ്ഞു നമ്മളോട് പെരുമാറുന്നവർ ഉണ്ട്. അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ അങ്ങനെയുള്ളതായിരിക്കും. എന്നാൽ പരിചയപെട്ടു വരുമ്പോൾ ആ തെറ്റിധരണകൾ മാറി നല്ല സുഹൃത്തുക്കളാകുകയും ചെയ്യും.


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did …

  സ്റ്റാൻസാമി ജയിലിൽ കഴിയുമ്പോൾ ചികിത്സ കിട്ടാതെയാണല്ലോ കൊല്ലപ്പെട്ടത്, ഈ വിഷയത്തിൽ വാപ്പിച്ചിയുടെ നിലപാട് എന്താണ്?

  ഇത്തരം വിഷയങ്ങൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരും ചർച്ച ചെയ്യാതിരുന്ന കാലത്ത് ഇത്തരം വിഷയങ്ങളിൽ ശ്രെദ്ധ ചെലുത്തുകയും നിലപാടുകൾ പറയുകയും ചെയ്തിരുന്ന ആളാണ് വാപ്പിച്ചി. ഇപ്പോൾ ആണല്ലോ സോഷ്യൽ മീഡിയയിലൂടെ ഇത്തരം വിഷയങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യുകയും ആളുകൾ ശ്രെദ്ധിക്കുകയും, ആളുകളിലേക്ക് എത്തുകയും ചെയ്യുന്നത്. ഇതിന് മുൻപേ ഇത്തരം വിഷയങ്ങൾ കൃത്യമായി വാപ്പിച്ചി വീക്ഷിച്ചിരുന്നു…

  സ്റ്റാൻസാമി വിഷയത്തെ നിങ്ങൾ എങ്ങനെയാണ് നോക്കികാണുന്നത്…

  തീർച്ചയായും ഇത്തരം നീതീ നിഷേധങ്ങൾ എതിർക്കപെടേണ്ടതാണ്. നിരപരാധിയായ ഏതൊരു മനുഷ്യനു നേരെ നടന്നാലും അത് കൃത്യമായി ഇവിടെ പറയേണ്ട കാര്യമാണ് . ഇത്തരം തടവുകൾ തെറ്റാണ് എന്ന് തന്നെയാണ് പറയുന്നത്.ജനാതിപത്യ വിശ്വാസികൾ എല്ലാം തന്നേ അങ്ങനെ വിശ്വാസിക്കുകയും ചെയ്യുന്നു. ഇപ്പോൾ അത് ഏറ്റവും പ്രസക്തിയോടെ കാണേണ്ട കാലം കൂടിയാണല്ലോ.

  ഭരണമാറ്റം സംഭവിച്ചാൽ മഅദനി പുറത്തിറങ്ങും എന്ന് വിശ്വസിയ്ക്കുന്നുണ്ടോ?

  അബ്ദുൽ നാസർ മഅദനി അഞ്ചോ പത്തോ വർഷങ്ങളല്ല കഴിഞ്ഞ 20 വർഷമായി ജയിലിലാണ്. ഇതിനിടയിൽ പല സർക്കാരുകൾ മാറി മാറി വന്ന് അത് കൊണ്ട് തന്നേ കഴിഞ്ഞ 25 വർഷങ്ങളായിട്ട് വേട്ടയാടുന്നുണ്ട്. വിവിധ സർക്കാരുകൾക്ക് കീഴിൽ അത് നടന്നിട്ടുണ്ട്. സർക്കാറുകൾ മാറി വരുന്നത് അതിന്റെ വ്യാപ്‌തിയെ മാറ്റിയിട്ടുണ്ടാകാം. ഇത് നമ്മുടെ സിസ്റ്റത്തിനകത്ത് വന്ന പുഴുകുത്തുകളുടെ ഫലമായുള്ള വേട്ടയാടലാണിത്.

  കേരളത്തിൽ അബ്ദുൽ നാസർ മഅദനിയെ എതിർക്കുന്നതാര്?

  കേരള ത്തിലെ സാഹചര്യം വെച്ചു നോക്കിയാൽ ഇവിടുത്തെ ഇരു രാഷ്ട്രീയപാർട്ടികളും വാപ്പിച്ചിയുടെ നീതി നിഷേധത്തെ ചോദ്യം ചെയ്യാറുണ്ട്. കേരളത്തിലെ നിയമ സഭ മഅദനി മോചിപ്പിക്കപെടേണ്ട വ്യക്തി ആണന്നു ഒന്നടങ്കം കോയമ്പത്തൂർ ആയിരിക്കേ ആവശ്യപെട്ടിട്ടുണ്ട്. പിന്നീട് അതിലെ ഓരോ തീരുമാനങ്ങളും വന്നിട്ടുള്ളത് അതിലെ രാഷ്ട്രീയ നിലപാടുകൾക്ക് അനുസരിച്ചായിരിക്കും. പിന്നീട് ഉണ്ടാകുന്നത് അവരുടെ രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപെടുത്തികൊണ്ടായിരിക്കും. വാപ്പിച്ചിയുടെ കേസുകൾ വരുന്നത് കേരളത്തിനു പുറത്തുനിന്നാണ്. മറ്റൊരു സംവിധാനത്തിൽ നിന്നാണ്.വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി നാട്ടിൽ നിന്ന് തന്നെ നാടുകടത്തുകയാണ് ഉണ്ടായത്. അത് കൊണ്ട് മുഴുവൻ ആളുകളും വേട്ടയാടുന്നു എന്ന് പറയാൻ പറ്റില്ല. കാരണം വാപ്പിച്ചിയുടെ നീതിക്ക് വേണ്ടി ഇന്നും ഇന്നലെയും ശബ്‌ദിച്ച ഒരുപാട് രാഷ്ട്രീയ നേതാക്കൾ ഉണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്

  നമുക്ക് അറിയാം നമ്മുടെ സംവിധാനങ്ങളിൽ വന്ന പുഴുകുത്ത്കളുടെ ഇരയാണ്. ഇന്ന് കൃത്യമായ രീതിയിൽ അബ്ദുൽ നാസർ മഅദനിയെ അല്ലങ്കിൽ ആ രാഷ്ട്രീയത്തെ എതിർക്കുന്ന, ദളിത് – ന്യൂനപക്ഷ രാഷ്ട്രീയ ഐക്യത്തെ എതിർക്കുന്ന വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ട്. ഇത്തരം ഐക്യങ്ങൾ മുന്നോട്ടു വന്നാൽ പിന്നോട്ട് പോകുന്ന രാഷ്ട്രീയ സംഘനകൾ ഉണ്ട് അവരൊക്കെതന്നെയും അബ്ദുൽ നാസർ മഅദനിയെ എതിർക്കുന്നുണ്ട്.

  കോയമ്പത്തൂർ ബോംബ് സ്ഫോടനം നടത്തിയത് അദ്വാനിയെ കൊല്ലാനണന്നാണ് പോലീസ് പറയുന്നത് ?

  കോയമ്പത്തൂർ കേസിൽ ഒരുപാട് ആരോപണങ്ങൽ ഉണ്ടായിരുന്നു. എന്നാൽ നിരപരാധിത്വം തെളിയിച്ചാണ് തിരിച്ചു വന്നത്. ഇപ്പോൾ ബാംഗ്ലൂർ കേസിലും ധാരാളം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

  നിലവിൽ കേരളത്തിൽ ഏറ്റവും പുരോഗമനം പറയുന്ന വിദ്യാർത്ഥി സംഘനകൾ പോലും യുഎപിഎ പോലുള്ള വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല. ഒരു വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ ഇതിനെ എങ്ങനെ നോക്കി കാണുന്നു?

  നിലവിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശ്രെദ്ധ ചെലുത്തതായിട്ടുണ്ട്. . എല്ലാവരും അവർക്ക് ഗുണകരമായ ജീവിതത്തേ കുറിച്ച് മാത്രം ചിന്തിക്കുകയാണ്. അത്തരം ജീവിതത്തേ തേടി പോകുന്നതിന്റെ പ്രശ്നമാണത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കളിലും എല്ലാ ജനങ്ങളിലും ബോധം ഉണർത്തേണ്ടതുണ്ട്.

  ജീവിതത്തിന്റെ സ്വകാര്യതയെ ഭരണകൂടത്തിന്റെ ഇടപെടൽ എത്രത്തോളം ബാധിച്ചിട്ടുണ്ട്…

  കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾക്കുമായി ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളുകളിൽ പോലീസ് അന്വേഷണം നടക്കുകയും പഠനം അവിടെ നിന്ന് പാതിവഴിയിൽ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ നമ്മൾ ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുകയാണ് ചെയ്തത്. വളരെ ചെറുപ്പകാലം മുതലേ ഇത് കാണുന്നതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമായിരുന്നു നമ്മൾ അതിനെ ജീവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു

  മഅദനി ഉയർത്തുന്ന രാഷ്ട്രീയത്തോട് മുസ്ലിം സംഘടനകളിൽ നിന്നും എതിർപ്പുകൾ നേരിട്ടിട്ടുണ്ടോ?

  രാഷ്ട്രീയപരമായി ചില വിയോജിപ്പുകൾ ഉണ്ടാവും പക്ഷേ എന്നാൽ ഈ സാഹചര്യത്തിൽ വാപ്പച്ചിയുടെ നീതിക്ക് വേണ്ടി എല്ലാ മുസ്ലിം സംഘടനകളും ശക്തമായി തനി ഇടപെടൽ നടത്തുന്നുണ്ട്.

  നിലവിൽ പാർട്ടി ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ പരിപാടികളാണ് നടത്താൻ ഉദ്ദേശിക്കുന്നത്?

  എല്ലാ രീതിയിലുള്ള പ്രതിഷേധ പരിപാടികളും നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ധർണ്ണകൾ നടന്നു ഇനി ഭരണ തലത്തിലേക്ക് വിഷയത്തിന്റെ പ്രാധാന്യമെത്തിക്കാനായി പരിപാടികൾ സജ്ജമാക്കുന്നു..

  വിചാരണ നേരിടാത്ത തടവുകാരുടെ അവസ്ഥയെ കുറിച്ച്….

  ജാമ്യം പോലും നൽകാതെ വാപ്പച്ചിയുടെ യുവത്വം മുഴുവൻ ജയിലിൽ ഹോമിക്കപ്പെടുകയായിരുന്നു. യുഎപിഎ നിയമങ്ങൾ കാരണം കോടതിക്ക് പോലും ഇടപെടാൻ സാധ്യമാകുന്നില്ല. പരിമിതികൾ ഉണ്ടാകുന്നു. അവരും ഇതേ സാഹചര്യത്തിലൂടെ തന്നെ കടന്നുപോവുകയാണ്. അതേ പ്രതിസന്ധി തന്നെ നേരിടുകയാണ്.

  അവസാനിച്ചു…..


  Join